ഇരട്ടി കരുത്തുമായി റെഡ്മി ടർബോ 4 ലോഞ്ച് ചെയ്തു
റെഡ്മി ടർബോ 4 ഫോൺ 120Hz റീഫ്രഷ് റേറ്റും 1.5K (1,220 x 2,712 പിക്സലുകൾ) റെസല്യൂഷനുമുള്ള 6.67 ഇഞ്ച് OLED ഡിസ്പ്ലേയോടെയാണ് വരുന്നത്. സ്ക്രീനിൽ 1,920Hz PWM ഡിമ്മിംഗ്, 2,560Hz വരെയുള്ള ഇൻസ്റ്റൻ്റ് ടച്ച് സാമ്പിൾ റേറ്റ്, 3,200 നിറ്റ്സിൻ്റെ പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയും ഉൾപ്പെടുന്നു. കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 7i പരിരക്ഷണമുള്ള ഈ ഫോൺ HDR10+, ഡോൾബി വിഷൻ സാങ്കേതികവിദ്യകളെയും പിന്തുണയ്ക്കുന്നു. 4nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയാടെക് ഡൈമൻസിറ്റി 8400 അൾട്രാ ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിൻ്റെ കരുത്ത്. ഇതിൽ Mali-G720 MC6 GPU ഉൾപ്പെടുന്നു, ഈ ചിപ്സെറ്റ് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഡിവൈസാണിത്.