റെഡ്മി ടർബോ 5-ൻ്റെ നിരവധി സവിശേഷതകൾ പുറത്ത്
Photo Credit: Redmi
റെഡ്മി ടർബോ 5-ൻ്റെ സവിശേഷതകൾ അടുത്ത വർഷം ലീക്ക് ആയി
റെഡ്മിയുടെ ലോഞ്ച് ചെയ്യാനിരിക്കുന്ന പുതിയ ഫോണായ റെഡ്മി ടർബോ 5 വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. ഫോണിൻ്റെ സവിശേഷതകൾ സംബന്ധിച്ച പുതിയ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെഡ്മി ടർബോ 4-ന്റെ പിൻഗാമിയായ റെഡ്മി ടർബോ 5 മുൻഗാമിയെ അപേക്ഷിച്ചു നിരവധി മെച്ചപ്പെടുത്തലുകളുമായി അടുത്ത വർഷം ലോഞ്ച് ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. 6.6 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ ഈ ഫോണിന് ഉണ്ടാകുമെന്നാണ് നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ, ഏറ്റവും പുതിയ ലീക്കുകൾ സൂചിപ്പിക്കുന്നത് 1.5K റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന അല്പം ചെറിയ 6.5 ഇഞ്ച് LTPS സ്‌ക്രീനുമായാണ് ഈ ഫോൺ എത്തുകയെന്നാണ്. റെഡ്മി ടർബോ 5 ശക്തമായ മെറ്റൽ ഫ്രെയിമുമായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഷവോമി ഇതുവരെ ഈ വിശദാംശങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വരാനിരിക്കുന്ന മോഡലിന്റെ ഡിസൈനിലും ഡിസ്‌പ്ലേ ക്വാളിറ്റിയിലും കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ലീക്കായി പുറത്തു വന്ന വിവരങ്ങൾ സൂചന നൽകുന്നു.
ടിപ്‌സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) ഒരു സബ് ബ്രാൻഡ് പുറത്തിറക്കാൻ പോകുന്ന മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണിനെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കിട്ടിരുന്നു. ഗിസ്‌മോചിനയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ ലീക്കായ വിശദാംശങ്ങൾ റെഡ്മി ടർബോ 5-ന്റേതാണ്. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഫോണിൽ 1.5K റെസല്യൂഷനുള്ള 6.5 ഇഞ്ച് LTPS ഫ്ലാറ്റ് ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടാവുക.
റെഡ്മി ടർബോ 5-ന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ 7,500mAh ബാറ്ററിയാണ്, ഇത് 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 6,550mAh ബാറ്ററിയുള്ള റെഡ്മി ടർബോ 4-നെ അപേക്ഷിച്ച് ഒരു വലിയ അപ്‌ഗ്രേഡാണിത്. പ്രീമിയം ലുക്കും മികച്ച ഈടും ലഭിക്കുന്നതിനായി ഒരു മെറ്റൽ ഫ്രെയിമും സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനറും ഹാൻഡ്‌സെറ്റിൽ ഉണ്ടാകു പറയപ്പെടുന്നു. കൂടാതെ, പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇതിന് IP68 റേറ്റിംഗാണുള്ളത്.
2026-ന്റെ തുടക്കത്തിൽ ഈ ഫോൺ ലോഞ്ച് ചെയ്യുമെന്ന് നേരത്തെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. മുൻപു ലീക്കായ വിവരങ്ങളിൽ അൽപ്പം വലിയ 6.6 ഇഞ്ച് ഡിസ്‌പ്ലേയെക്കുറിച്ച് പരാമർശിച്ചിരുന്നെങ്കിലും, ഏറ്റവും പുതിയ വിവരങ്ങൾ 6.5 ഇഞ്ച് സ്‌ക്രീൻ ഉണ്ടാകാനുള്ള സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നത്. ആഗോളതലത്തിൽ, പോക്കോ X8 പ്രോ എന്ന പേരിലാകും റെഡ്മി ടർബോ 5 അവതരിപ്പിക്കപ്പെടുക. മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റാണ് ഈ ഉപകരണത്തിന് കരുത്ത് പകരുകയെന്നും അഭ്യൂഹമുണ്ട്.
റെഡ്മി ടർബോ 5-ൻ്റെ മുൻഗാമിയായി പുറത്തിറങ്ങിയ റെഡ്മി ടർബോ 4 ജനുവരി 2-നാണ് ചൈനയിൽ ലോഞ്ച് ചെയ്തത്. 1.5K റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1,920Hz PWM ഡിമ്മിംഗ്, 2,560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ് എന്നിവ ഇതിന്റെ സവിശേഷതകളാണ്. സ്‌ക്രീൻ 3,200nits പീക്ക് ബ്രൈറ്റ്‌നസിനെ പിന്തുണയ്ക്കുന്നു, കൂടാതെ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പരിരക്ഷയുമുണ്ട്.
സുഗമമായ ഗ്രാഫിക്സ് പെർഫോമൻസിനായി മാലി-G720 MC6 GPU-യുമായി ജോടിയാക്കിയ 4nm മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 16GB വരെ LPDDR5X റാമും 512GB വരെ UFS 4.0 ഇന്റേണൽ സ്റ്റോറേജും ഇതിൽ വരുന്നു.
ഫോട്ടോഗ്രാഫിക്കായി, റെഡ്മി ടർബോ 4-ൽ 50 മെഗാപിക്സൽ സോണി LYT-600 മെയിൻ സെൻസറും 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഉൾപ്പെടുന്നു. മുൻവശത്ത്, ഫോട്ടോകൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.
പരസ്യം
പരസ്യം
Take-Two CEO Says AI Won't Be 'Very Good' at Making a Game Like Grand Theft Auto