: ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ൽ സ്മാർട്ട്ഫോണുകൾക്കു ലഭ്യമായ മികച്ച ഡീലുകൾ
Photo Credit: iQOO
ആമസോൺ റിപ്പബ്ലിക്ക് ഡേ 2026 ആരംഭിക്കുന്നു; മികച്ച 10 സ്മാർട്ട്‌ഫോൺ ഡീലുകൾ വിവരിക്കുന്നു
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഫ്ലിപ്കാർട്ടിന്റെ റിപ്പബ്ലിക് ഡേ സെയിൽ 2026-നു സമാന്തരമായി ഈ ഓഫർ സെയിലും നടക്കും. ജനുവരി 16-ന് ഇന്ത്യയിൽ ആരംഭിക്കുന്ന റിപ്പബ്ലിക്ക് ഡേ സെയിൽ ആമസോണിന്റെ ഈ വർഷത്തെ ആദ്യത്തെ വലിയ ഷോപ്പിംഗ് ഇവന്റുകളിൽ ഒന്നായിരിക്കും. ഈ സെയിലിനിടെ, വാങ്ങുന്നവർക്ക് നിരവധി ഇലക്ട്രോണിക് പ്രൊഡക്റ്റുകളിൽ മികച്ചഓഫറുകൾ കണ്ടെത്താൻ കഴിയും. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് ടിവികൾ, ഡിജിറ്റൽ ക്യാമറകൾ, വയർലെസ് സ്പീക്കറുകൾ, ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകൾ, സ്മാർട്ട് വാച്ചുകൾ പോലുള്ള വെയറബിൾ ഉപകരണങ്ങൾ, വ്യത്യസ്ത തരം സ്മാർട്ട് ഹോം ഉപകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള ആമസോൺ, അതിന്റെ പ്ലാറ്റ്‌ഫോമിൽ നേരത്തെ ലഭ്യമാകുന്ന ഡീലുകളുടെ വിവരങ്ങൾ പങ്കിടാൻ തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ സെയിൽ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് ഓഫറുകൾ മുൻകൂട്ടി പരിശോധിക്കാനും അവരുടെ ഇഷ്ടപ്പെട്ട മൊബൈൽ ഫോണുകളും മറ്റ് ഗാഡ്‌ജെറ്റുകളും വിഷ്ലിസ്റ്റിൽ ചേർക്കാനും കഴിയും.
അൾട്രാ പ്രീമിയം, പ്രീമിയം, മിഡ്-റേഞ്ച്, ബജറ്റ് മോഡലുകൾ ഉൾപ്പെടെ എല്ലാ പ്രൈസ് റേഞ്ചിൽ നിന്നുമുള്ള സ്മാർട്ട്‌ഫോണുകളും 2026-ലെ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കും. ആപ്പിൾ, സാംസങ്ങ്, വൺപ്ലസ്, റിയൽമി, റെഡ്മി, ഐക്യൂ തുടങ്ങിയ നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ഫോണുകളിൽ ഉപഭോക്താക്കൾക്ക് മികച്ച ഡീലുകൾ കണ്ടെത്താൻ കഴിയുമെന്ന് ആമസോൺ അറിയിച്ചു. എസ്‌ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ വാങ്ങുന്നവർക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മുഴുവൻ തുകയും ഒറ്റയടിക്ക് അടയ്ക്കാൻ ആഗ്രഹിക്കാത്തവർക്ക് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും ലഭ്യമാകും. വിൽപ്പന ആരംഭിച്ചുകഴിഞ്ഞാൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് പ്രത്യേക ഡീലുകളിലേക്ക് ആക്‌സസ് ലഭിക്കും. ഇതോടൊപ്പം, ഉപഭോക്താക്കൾക്ക് അവരുടെ വാങ്ങലുകളിൽ ക്യാഷ്ബാക്ക് ലഭിക്കുമെന്നും ആമസോൺ അറിയിച്ചു.
പുതുതായി പുറത്തിറക്കിയ സ്മാർട്ട്‌ഫോണുകളും വിൽപ്പനയുടെ ഭാഗമാകും. ഇതിൽ ഐഫോൺ 17 പ്രോ, വൺപ്ലസ് 15, വൺപ്ലസ് 15R, ഐക്യൂ 15 എന്നിവ ഉൾപ്പെടുന്നു, ഇവ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യും. 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഐഫോൺ 17 പ്രോ, ആപ്പിളിന്റെ A19 പ്രോ പ്രോസസറുമായാണു വരുന്നത്. 48 മെഗാപിക്സലിന്റെ ട്രിപ്പിൾ റിയർ ക്യാമറകളും സെന്റർ സ്റ്റേജ് സപ്പോർട്ടുള്ള 18 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
വൺപ്ലസ് 15, ഐക്യൂ 15 എന്നിവയ്ക്ക് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഒക്ടാ-കോർ പ്രോസസറാണ് കരുത്തു നൽകുന്നത്, ഇത് 3nm പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിച്ചതാണ്. വൺപ്ലസ് 15R സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പ് ഉപയോഗിക്കുന്നു, ഇതിൽ 7,400mAh ബാറ്ററിയുമുണ്ട്. വൺപ്ലസ് 15-ന് 7,300mAh സിലിക്കൺ-കാർബൺ ബാറ്ററിയാണുള്ളത്. റിയൽമി നാർസോ 90x 5G, റെഡ്മി നോട്ട് 15 5G തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ഫോണുകളും സെയിൽ സമയത്ത് ലഭ്യമാകും. ആമസോൺ പങ്കിട്ട മികച്ച 10 ഡീലുകളുടെ അന്തിമ വിലകളിൽ ബാങ്ക് കിഴിവുകളും എക്സ്ചേഞ്ച് ഓഫറുകളും ഉൾപ്പെടുന്നു.
2026 ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ, 1,34,900 രൂപ വിലയുള്ള ഐഫോൺ 17 പ്രോ 1,25,400 രൂപയ്ക്ക് ലഭിക്കും. സാധാരണയായി 76,999 രൂപ വിലയുള്ള വൺപ്ലസ് 15-ൻ്റെ 68,999 രൂപയായി കുറയും. ഐക്യൂ 15-ന്റെ ലിസ്റ്റ് വിലയും 76,999 രൂപയും സെയിലിലെ വില 65,999 രൂപയുമാണ്. സാംസങ്ങ് ഗാലക്‌സി S25 അൾട്രയുടെ യഥാർത്ഥ വില 1,29,999 രൂപയും സെയിലിൽ 1,19,999 രൂപയുമാണ്. സാധാരണയായി 59,900 രൂപ വിലയുള്ള ഐഫോൺ 15 സെയിൽ സമയത്ത് 50,249 രൂപയ്ക്ക് ലഭിക്കും.
വൺപ്ലസ് 15R-ന്റെ ലിസ്റ്റ് വില 54,999 രൂപയും സെയിലിൽ 44,999 രൂപയ്ക്ക് ലഭ്യമാകും. ഐക്യൂ നിയോ 10 5G സാധാരണയായി 38,999 രൂപ വിലയുള്ളതാണ്, അതു സെയിലിൽ 33,999 രൂപയ്ക്ക് ലഭ്യമാകും. 28,999 രൂപ വിലയുള്ള വൺപ്ലസ് നോർദ് CE 5, സെയിൽ സമയത്ത് 22,999 രൂപയ്ക്കും വിൽക്കും.
റെഡ്മി നോട്ട് 15 5G-യുടെ ലിസ്റ്റ് വില 26,999 രൂപയാണ്, സെയിലിൽ ഇത് 20,999 രൂപയ്ക്ക് ലഭ്യമാകും. സാധാരണയായി 16,999 രൂപ വിലയുള്ള റിയൽമി നാർസോ 90x 5G റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി 12,749 രൂപയെന്ന കുറഞ്ഞ വിലയ്ക്ക് വിൽക്കും.
ces_story_below_text
പരസ്യം
പരസ്യം
NASA Says the Year 2025 Almost Became Earth's Hottest Recorded Year Ever
Civilization VII Coming to iPhone, iPad as Part of Apple Arcade in February