റെഡ്മി K90, റെഡ്മി K90 പ്രോ മാക്സ് എന്നിവ ലോഞ്ചിന് ഒരുങ്ങുന്നു; പ്രധാന വിവരങ്ങൾ അറിയാം
Photo Credit: Redmi
റെഡ്മി അതിന്റെ K80 സീരീസ് 2025 നവംബറിൽ അവതരിപ്പിച്ചു
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റെഡ്മി പുതിയ രണ്ടു ഫോണുകൾ വിപണിയിലിറക്കാൻ പോകുന്നു. റെഡ്മി K90, റെഡ്മി K90 പ്രോ മാക്സ് എന്നീ ഫോണുകൾ ചൈനയിൽ ഉടനെ പുറത്തിറങ്ങുമെന്ന് ഷവോമി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇത്തവണ ആദ്യമായി റെഡ്മി K സീരീസിൽ 'പ്രോ മാക്സ്' വേരിയൻ്റ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. നേരത്തെ ഈയൊരു വേരിയന്റ് തങ്ങളുടെ പ്രധാന സ്മാർട്ട്‌ഫോൺ ലൈനപ്പുകളിൽ ഷവോമി അവതരിപ്പിച്ചതിനു പിന്നാലെയാണ് അവരുടെ സബ് ബ്രാൻഡായ റെഡ്മിയുടെ ലൈനപ്പുകളിലും പ്രോ മാക്സ് വേരിയൻ്റ് എത്തുന്നത്. അടുത്തിടെ നടന്ന ഒരു ലൈവ് സ്ട്രീമിനിടെ, ഷവോമിയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ ഈ ലൈനപ്പിലെ ടോപ്പ് മോഡലിനെ റെഡ്മി K90 പ്രോ മാക്സ് എന്ന് വിളിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നിരുന്നാലും, ഫോണിൻ്റെ പൂർണ്ണ സവിശേഷതകളെക്കുറിച്ചുള്ള വിവരമൊന്നും കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, റെഡ്മി K90 പ്രോ മാക്സിൽ പുതിയ ഫ്ലാഗ്ഷിപ്പ് പ്രോസസറുകളിൽ ഒന്നായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് ഉണ്ടാവുക.
വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് റെഡ്മി K90, റെഡ്മി K90 പ്രോ മാക്‌സ് എന്നിവയുടെ ലോഞ്ചിങ്ങ് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒക്ടോബറിൽ ലോഞ്ച് ചെയ്യാൻ പോകുന്ന തങ്ങളുടെ അടുത്ത ലൈനപ്പ് ഫോണുകളിൽ ഡ്യുവൽ ഫ്ലാഗ്‌ഷിപ്പ് സമീപനമാണു സ്വീകരിക്കുക എന്നു കമ്പനി അറിയിച്ചു. മറ്റൊരു പോസ്റ്റിൽ, റെഡ്മി K90 പ്രോ മാക്‌സ് ഈ സീരീസിലെ ഒരു പുതിയ കൂട്ടിച്ചേർക്കൽ ആയിരിക്കുമെന്ന് ഷവോമി പ്രസിഡന്റ് ലു വെയ്‌ബിംഗും വെളിപ്പെടുത്തി.
ഫ്ലാഗ്ഷിപ്പ് വിഭാഗം ഫോണുകളിൽ, പ്രത്യേകിച്ച് സിഎൻവൈ 4,000-ത്തിന് (ഏകദേശം 49,000 രൂപ) മുകളിൽ വില വരുന്ന മോഡലുകളുടെ ഇടയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതായിരിക്കും ഈ ഫോണെന്നും അദ്ദേഹം പരാമർശിച്ചു. റെഡ്മി K90 പ്രോ മാക്‌സിനെ ഈ ലൈനപ്പിലെ ഒരു പ്രീമിയം ഓപ്ഷനായിരിക്കും എന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇതിൽ നിന്നും ഉപയോക്താക്കൾക്ക് ഫോണിന് എത്ര വില പ്രതീക്ഷിക്കാം എന്നതിനെ കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നു.
റെഡ്മി ഇതുവരെ ഈ ഫോണുകളുടെ പൂർണ്ണ സവിശേഷതകൾ പങ്കുവെച്ചിട്ടില്ല. എങ്കിലും വരാനിരിക്കുന്ന റെഡ്മി K90 സീരീസിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് പുറത്തു വരുന്ന ലീക്കായ വിവരങ്ങളിൽ നിന്നും ധാരണ ലഭിക്കുന്നു. റെഡ്മി K90, റെഡ്മി K90 പ്രോ മാക്സ് ഫോണുകളിൽ ക്വാൽകോമിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രോസസറായ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 ചിപ്‌സെറ്റാണ് നൽകുന്നതെന്ന് പറയപ്പെടുന്നു. പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഫീച്ചർ ചെയ്യുന്ന ആദ്യത്തെ റെഡ്മി കെ-സീരീസ് ഫോണും പ്രോ മാക്സ് ആയിരിക്കാം.
റിപ്പോർട്ടുകൾ പ്രകാരം, റെഡ്മി K90 പ്രോ മാക്സ് 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കും. ഇതിൻ്റെ ബാറ്ററി കപ്പാസിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതുവരെയുള്ള റെഡ്മി കെ-സീരീസ് ഫോണുകളേക്കാൾ വലിയ ബാറ്ററിയുമായാകും ഇതെത്തുക.
അതേസമയം, സാധാരണ റെഡ്മി K90 സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റെഡ്മി K80-യുടെ പിൻഗാമിയായി ഈ ഫോണെത്തും. ഇതിനും 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഉണ്ടായിരിക്കാം.
റെഡ്മി K സീരീസിന്റെ കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ചൈനയിലെ ലോഞ്ചിങ്ങ് തീയ്യതി അടുക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം