ഇന്ത്യയിലെ ആരാധകർക്കു റെഡ്മിയുടെ വാർഷികസമ്മാനം; രണ്ടു ഫോണുകൾ ഉടൻ വരും

ഇന്ത്യയിലെ പതിനൊന്നാം വാർഷികത്തിൻ്റെ ഭാഗമായി റെഡ്മി രണ്ടു സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നു

ഇന്ത്യയിലെ ആരാധകർക്കു റെഡ്മിയുടെ വാർഷികസമ്മാനം; രണ്ടു ഫോണുകൾ ഉടൻ വരും

Photo Credit: Xiaomi

റെഡ്മി നോട്ട് 14 പ്രോ 5G (ചിത്രം) ഉം പ്രോ+ വേരിയന്റും അടുത്തിടെ ഷാംപെയ്ൻ ഗോൾഡ് ഷേഡിൽ പുറത്തിറക്കി

ഹൈലൈറ്റ്സ്
  • റെഡ്മി പുറത്തിറക്കുന്ന രണ്ടു ഫോണുകളിലൊന്ന് വെള്ള നിറത്തിലാകും എത്തുന്നത്
  • ഡ്യുവൽ ടോണുള്ള ബർഗണ്ടി നിറത്തിലാണ് മറ്റേ ഫോൺ പുറത്തു വരുന്നത്
  • ഈ ഫോണുകളുടെ പേരുകളോ ഫീച്ചറുകളോ റെഡ്മി പുറത്തു വിട്ടിട്ടില്ല
പരസ്യം

ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിപ്ലവം ശക്തിപ്പെടാൻ പങ്കുവഹിച്ച ബ്രാൻഡുകളിൽ ഒന്നാണു റെഡ്മി. സ്മാർട്ട്ഫോണുകൾ സജീവമാകുന്ന കാലത്ത് ഇന്ത്യയിലെത്തിയ റെഡ്മി ഇപ്പോഴും പ്രധാന ബ്രാൻഡായി തുടരുന്നു. 2014 ജൂലൈയിലാണ് റെഡ്മി ഇന്ത്യയിലെ തങ്ങളുടെ ആദ്യ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയത്. ഈ ജൂലൈയിൽ രാജ്യത്ത് 11 വർഷം പൂർത്തിയാക്കുന്ന ബ്രാൻഡ്, ഈ നേട്ടം ആഘോഷിക്കുന്നതിനായി പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി, ഇന്ത്യയിൽ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന സൂചന നൽകി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരു ടീസർ പങ്കിടുകയുണ്ടായി. ജൂലൈ 24-നകം ഈ പുതിയ മോഡലുകൾ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ, വരാനിരിക്കുന്ന ഈ ഫോണുകളുടെ പേരുകളോ സവിശേഷതകളെക്കുറിച്ചോ കമ്പനി ഇതുവരെ ഒരു വിവരവും പങ്കുവെച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണ്. ഈ മാസം ആദ്യം, റെഡ്മി തങ്ങളുടെ നോട്ട് 14 പ്രോ+ 5G, നോട്ട് 14 പ്രോ 5G മോഡലുകൾ പുതിയ ഷാംപെയ്ൻ ഗോൾഡ് കളർ വേരിയന്റിൽ അവതരിപ്പിച്ചു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇന്ത്യയിൽ രണ്ടു പുതിയ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യാൻ റെഡ്മി:

ഈ ജൂലൈയിൽ ഇന്ത്യയിൽ റെഡ്മി 11 വർഷം പൂർത്തിയാക്കിയിരിക്കുന്നു. 2014 ജൂലൈ 22-ന് തങ്ങളുടെ ആദ്യ സ്മാർട്ട്‌ഫോണായ Mi3 പുറത്തിറക്കിക്കൊണ്ടാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. ഇന്ത്യയിൽ 11 വർഷം പൂർത്തിയാക്കിയത് ആഘോഷിക്കുന്നതിനായി, റെഡ്മി എക്സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിലൂടെ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിൽ ഒരെണ്ണം 2025 ജൂലൈ 23-നും മറ്റൊന്ന് ജൂലൈ 24-നും പുറത്തിറങ്ങും.

വരാനിരിക്കുന്ന മോഡലുകളുടെ പേരുകളോ പൂർണ്ണമായ സവിശേഷതകളോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ പങ്കിട്ട ടീസർ ചിത്രത്തിൽ രണ്ട് സ്മാർട്ട്‌ഫോണുകളുടെയും ഡിസൈൻ ഭാഗികമായി കാണുന്നുണ്ട്. ജൂലൈ 23-ന് ലോഞ്ച് ചെയ്യുന്ന ഫോണിന് വൈറ്റ് കളർ ഫിനിഷിങ്ങാണുള്ളത്. ഇതിന് ഇടത് മൂലയിൽ ലംബമായി സ്ഥാപിച്ചിരിക്കുന്ന റെഡ്മി ബ്രാൻഡിംഗും ഉണ്ട്. ജൂലൈ 24-ന് ലോഞ്ച് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഫോണിന് ഡ്യുവൽ-ടോണിലുള്ള ബർഗണ്ടി അല്ലെങ്കിൽ വൈൻ-റെഡ് നിറമാണുള്ളത്.

റെഡ്മി അതിന്റെ ടീസർ പോസ്റ്റുകളിലൊന്നിൽ #mAhAisComing എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചിട്ടുണ്ട്. ഇത് പുതിയ ഫോണുകൾ കരുത്തുറ്റ ബാറ്ററികളുമായി വരാമെന്നതിൻ്റെ സൂചനയായി കണക്കാക്കാം. ഉപയോക്താക്കൾക്ക് ഇനി "ദുർബലമായ ബാറ്ററികൾ, ശരാശരി പവർ, പൊള്ളയായ വാഗ്ദാനങ്ങൾ" എന്നിവ നേരിടേണ്ടതില്ലെന്നും റെഡ്മി ടീസറിൽ പരാമർശിച്ചു.

പുതിയ ഫോണുകൾ റെഡ്മി നോട്ട് 14 സീരീസിനു പിന്നാലെ:

തങ്ങളുടെ നോട്ട് 14 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ച് ഏതാനും മാസങ്ങൾക്ക് ശേഷമാണ് റെഡ്മിയുടെ ഈ പ്രഖ്യാപനം വരുന്നത്. 2024 ഡിസംബറിൽ കമ്പനി റെഡ്മി നോട്ട് 14, നോട്ട് 14 പ്രോ 5G, നോട്ട് 14 പ്രോ+ 5G എന്നിവ പുറത്തിറക്കി. അടുത്തിടെ, പ്രോ മോഡൽ ഷാംപെയ്ൻ ഗോൾഡ് ഫിനിഷ് ഉൾപ്പെടെ പുതിയ കളർ ഓപ്ഷനുകളിലും ലഭ്യമായി തുടങ്ങിയിരുന്നു. ലഭ്യമായ മറ്റ് നിറങ്ങളിൽ സ്പെക്ടർ ബ്ലൂ, ഫാന്റം പർപ്പിൾ, ടൈറ്റൻ ബ്ലാക്ക് എന്നിവ ഉൾപ്പെടുന്നു.

റെഡ്മി നോട്ട് 14 ഫോണിൻ്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലിൻ്റെ വില 17,999 രൂപ മുതൽ ആരംഭിക്കുന്നു. ഇതേ കോൺഫിഗറേഷനുള്ള നോട്ട് 14 പ്രോയുടെ വില 23,999 രൂപയും നോട്ട് 14 പ്രോ+ ന്റെ വില 29,999 രൂപയും ആണ്. ഈ വിലയ്ക്ക് ഏറ്റവും മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ ഈ മോഡലുകൾ ജനപ്രീതി നേടിയിട്ടുണ്ട്.

പുതിയ ഫോണുകളുടെ പേരുകളും സവിശേഷതകളും ഇപ്പോഴും അജ്ഞാതമാണെങ്കിലും, അവ റെഡ്മി 15 സീരീസ് ആയേക്കാൻ സാധ്യതയുണ്ടന്നു ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നു. അവയിലൊന്ന്, ഒരുപക്ഷേ റെഡ്മി 15C ആയേക്കാം. ഇതിൽ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് LCD ഡിസ്പ്ലേ, മീഡിയടെക് ഹീലിയോ G81 പ്രൊസസർ, 256GB സ്റ്റോറേജ് എന്നിവ ഉണ്ടായേക്കാം. 50MP പ്രധാന ക്യാമറ, 13MP മുൻ ക്യാമറ, 33W ഫാസ്റ്റ് ചാർജിംഗുള്ള 6,000mAh ബാറ്ററി എന്നിവയും ഇതിൽ ഉൾപ്പെട്ടേക്കാം.

ഉപയോക്താക്കൾ കൂടുതൽ കരുത്തും ദീർഘനേരത്തെ ബാറ്ററി ലൈഫും പ്രതീക്ഷിക്കുന്ന സമയത്താണ് റെഡ്മിയുടെ ബിഗ്-ബാറ്ററി സ്മാർട്ട്‌ഫോണുകളുമായി എത്തുന്നത്. ഇന്ത്യയിൽ 11 വർഷം പിന്നിട്ടത് ആഘോഷിക്കുന്നതിനിടയിൽ ഉപയോക്താക്കളുടെ ആവശ്യങ്ങളിൽ റെഡ്മി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇതിൽ നിന്നും വ്യക്തം.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. സാംസങ്ങ് എന്തിനിതു ചെയ്തു? വൺ യുഐ 8 അപ്ഡേറ്റിൽ ഒഇഎം അൺലോക്കിങ്ങ് ഇനിയില്ല
  2. കരുത്തുറ്റ ബാറ്ററിയുമായി ഓപ്പോ റെനോ 14FS എത്തുന്നു; സവിശേഷതകൾ പുറത്ത്
  3. റിയൽമി വിപണി കീഴടക്കാൻ ഒരുങ്ങുന്നു; റിയൽമി 15 5G, റിയൽമി 15 പ്രോ 5G എന്നിവ ഇന്ത്യയിലെത്തി
  4. 5,000mAh ബാറ്ററിയുള്ള ഫോൺ 7,000 രൂപയിൽ താഴെ വിലയ്ക്ക്; ഇൻഫിനിക്സ് സ്മാർട്ട് 10 ഇന്ത്യയിലെത്തി
  5. ഇനി ഇവൻ്റെ കാലം; മോട്ടോ G86 പവർ ഉടനെ ഇന്ത്യയിലെത്തും
  6. സാധാരണക്കാർക്കായി സാധാരണ ഫോൺ; ഐടെൽ സൂപ്പർ ഗുരു 4G മാക്സ് ഇന്ത്യയിലെത്തി
  7. വില തുച്ഛം ഗുണം മെച്ചം; ലാവ ബ്ലേസ് ഡ്രാഗൺ 5G ഇന്ത്യയിലേക്ക്
  8. ഇന്ത്യയിലെ ആരാധകർക്കു റെഡ്മിയുടെ വാർഷികസമ്മാനം; രണ്ടു ഫോണുകൾ ഉടൻ വരും
  9. രണ്ടു റീചാർജ് പ്ലാനുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ; പുതിയ ഓഫർ അവതരിപ്പിക്കാൻ വൊഡാഫോൺ ഐഡിയ
  10. ലാപ്ടോപ് വിപണിയിലേക്ക് പുതിയ അവതാരം; അസൂസ് വിവോബുക്ക് 14 ഇന്ത്യയിലെത്തി
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »