റിയൽമി P3 ലൈറ്റ് 5G ഫോൺ ഇന്ത്യയിലെത്തി; വിവരങ്ങൾ അറിയാം
Photo Credit: Redmi
ഫ്രോസ്റ്റഡ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, സാൻഡി പർപ്പിൾ എന്നീ നിറങ്ങളിലാണ് റെഡ്മി 15 5G വിൽപ്പനയ്ക്ക് എത്തുന്നത്
ഐഫോൺ 17 സീരീസ് പുറത്തു വന്നതിൻ്റെ ആവേശത്തിലാണ് സ്മാർട്ട്ഫോൺ പ്രേമികൾ. എന്നാൽ വില വളരെ കൂടുതലാണെന്നതിനാൽ ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകൾക്കും ഐഫോണുകൾ സ്വന്തമാക്കുന്നതു സ്വപ്നം മാത്രമാണ്. ഇന്ത്യയിലുള്ളവർ ബജറ്റ്, മിഡ്-റേഞ്ച് ഫോണുകളെയാണു കൂടുതൽ ആശ്രയിക്കുന്നത് എന്നതിനാൽ ഐഫോൺ 17 സീരീസിൻ്റെ ബഹളത്തിനിടെ ഒരു ലോവർ മിഡ്-റേഞ്ച് ഫോണുമായി റിയൽമി എത്തിയിട്ടുണ്ട്. റിയൽമി P3 ലൈറ്റ് 5G എന്ന പുതിയ സ്മാർട്ട്‌ഫോണാണ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. കമ്പനിയുടെ ഏറ്റവും പുതിയ P സീരീസ് ലൈനപ്പിൻ്റെ ഭാഗമായ ഈ ഫോൺ വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്. വലിയ ഡിസ്‌പ്ലേ, 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന ശക്തമായ ബാറ്ററി, ഫോട്ടോകൾക്കും വീഡിയോകൾക്കുമായി 32 മെഗാപിക്സൽ സെൻസറുള്ള റിയർ ക്യാമറ എന്നിങ്ങനെ നിരവധി സവിശേഷതകളുമായാണ് ഈ ഫോൺ ഇന്ത്യൻ വിപണിയിലെത്തുന്നത്. ഇന്ത്യയിലെ സാധാരണക്കാരായ ആളുകൾക്ക് താങ്ങാനാവുന്ന വിലയുമായി വരുന്ന റിയൽമി P3 ലൈറ്റ് 5G സ്മാർട്ട്ഫോണിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.
ലില്ലി വൈറ്റ്, പർപ്പിൾ ബ്ലോസം, മിഡ്‌നൈറ്റ് ലിലി എന്നീ മൂന്ന് നിറങ്ങളിലാണ് റിയൽമി P3 ലൈറ്റ് 5G ഇന്ത്യയിൽ പുറത്തിറങ്ങുന്നത്. 4GB RAM + 128GB സ്റ്റോറേജ്, 6GB RAM + 128GB സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമാണ്.
4G RAM മോഡലിന് 12,999 രൂപയും 6GB RAM മോഡലിന് 13,999 രൂപയുമാണ് വില വരുന്നത്, എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ഇവ 10,499 രൂപയ്ക്കും 11,499 രൂപയ്ക്കും വാങ്ങാൻ കഴിയും. സെപ്റ്റംബർ 22 മുതൽ ഫ്ലിപ്കാർട്ടിലൂടെയും റിയൽമിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴിയും വിൽപ്പന ആരംഭിക്കും.
6nm മീഡിയടെക് ഡൈമെൻസിറ്റി 6300 ഒക്ടാ-കോർ പ്രോസസറാണ് റിയൽമി P3 ലൈറ്റ് 5G-ക്കു കരുത്തു നൽകുന്നത്. 6GB വരെ റാമും 128GB സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 2 ടിബി വരെ വികസിപ്പിക്കാൻ കഴിയും. 18 ജിബി വരെ വെർച്വൽ റാമിനെയും ഈ ഫോൺ പിന്തുണയ്ക്കുന്നു.
720×1,604 പിക്സൽ റെസല്യൂഷനുള്ള 6.67 ഇഞ്ച് HD+ ഡിസ്പ്ലേയാണ് ഈ ഉപകരണത്തിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 120Hz ടച്ച് സാമ്പിൾ റേറ്റ്, 625 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ് എന്നിവയെ പിന്തുണക്കുന്നതാണ് ഡിസ്പ്ലേ. റിയൽമിയുടെ റെയിൻ വാട്ടർ സ്മാർട്ട് ടച്ച് ഫീച്ചറും സ്ക്രീനിലുണ്ട്. വിരലുകൾ നനഞ്ഞിരിക്കുകയാണെങ്കിലും ഫോൺ സുഗമമായി ഉപയോഗിക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു.
ലോവർ മിഡ്-റേഞ്ച് കാറ്റഗറി ഫോണാണെങ്കിലും ബാറ്ററിയുടെ കാര്യത്തിൽ റിയൽമി വിട്ടുവീഴ്ച ചെയ്തിട്ടില്ല. 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന വലിയ 6,000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. ക്യാമറ ഡിപാർട്ട്മെൻ്റ് എടുത്തു നോക്കിയാൽ f/1.8 അപ്പേർച്ചറുള്ള 32 മെഗാപിക്സൽ സെൻസറാണ് ഇതിൻ്റെ റിയർ ക്യാമറ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
ഫിംഗർപ്രിന്റ് സ്കാനർ, ആക്സിലറേഷൻ സെൻസർ, ലൈറ്റ് സെൻസർ, ഫ്ലിക്കർ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ എന്നിവ ഫോണിൽ ഉൾപ്പെടുന്നു. ഓ-റിയാലിറ്റി പിന്തുണയുള്ള, ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ ലഭിച്ച സ്പീക്കറുകളും ഇതിലുണ്ട്. കണക്റ്റിവിറ്റി സവിശേഷതകളിൽ 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഫോണിന് 197 ഗ്രാം ഭാരവും 165.70×76.22×7.94mm വലിപ്പവുമാണുള്ളത്.
പരസ്യം
പരസ്യം