റെഡ്മി K90 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്തു; പ്രധാന വിവരങ്ങൾ അറിയാം
Photo Credit: Redmi
റെഡ്മി K90 പ്രോ മാക്സ്, K90 ചൈനയിൽ ലോഞ്ച്; Snapdragon 8 Elite, 2K OLED, ശക്തമായ ബാറ്ററി
നിരവധി ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നായ റെഡ്മി അവരുടെ ഏറ്റവും പുതിയ ഫോണുകളായ റെഡ്മി K90 പ്രോ മാക്സ്, റെഡ്മി K90 എന്നിവ ചൈനയിൽ ലോഞ്ച് ചെയ്തു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, കമ്പനിയുടെ സ്വന്തം D2 ഡിസ്പ്ലേ ചിപ്പ്, 7,560mAh ബാറ്ററി എന്നിങ്ങനെ വമ്പൻ സവിശേഷതകൾ അവതരിപ്പിച്ചാണ് ഈ ലൈനപ്പിലെ ടോപ് എൻഡ് മോഡലായ റെഡ്മി K90 പ്രോ മാക്സ് എത്തുന്നത്. കുറഞ്ഞ വെളിച്ചത്തിലും കണ്ണിനു ബുദ്ധിമുട്ടൊന്നും വരുത്താത്ത, 1 നിറ്റ് വരെ മങ്ങലിലേക്കു പോകാൻ കഴിയുന്ന 6.9 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. അതേസമയം, സാധാരണ റെഡ്മി K90 ഫോണിൽ 94 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതമുള്ള 6.59 ഇഞ്ച് ഡിസ്പ്ലേ വരുന്നു. മികച്ച സൗണ്ട് ക്വാളിറ്റി ഉറപ്പു നൽകുന്ന, ബോസ് ട്യൂൺ ചെയ്ത സ്പീക്കറുകൾ രണ്ട് സ്മാർട്ട്‌ഫോണുകളിലും ഉണ്ട്. പ്രോ മാക്സ് വേരിയൻ്റിൽ 2.1-ചാനൽ സ്റ്റീരിയോ സ്പീക്കർ സിസ്റ്റവുമുണ്ട്.
റെഡ്മി K90 പ്രോ മാക്സിൻ്റെ 12GB റാമും 256GB സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 3,999 യുവാൻ (ഏകദേശം 49,000 രൂപ) മുതൽ വില ആരംഭിക്കുന്നു. 12GB റാമും 512GB സ്റ്റോറേജുള്ള മോഡലിന് 4,499 യുവാൻ (ഏകദേശം 55,000 രൂപ), 16GB റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് 4,799 യുവാൻ (ഏകദേശം 59,000 രൂപ) എന്നിങ്ങനെയാണ് വില. 16GB റാമും 1TB ഇന്റേണൽ സ്റ്റോറേജുമുള്ള ടോപ് എൻഡ് മോഡലിന് 5,299 യുവാൻ (ഏകദേശം 65,000 രൂപ) ആണ് വില.
12GB റാമും 256GB സ്റ്റോറേജുമുള്ള റെഡ്മി K90 മോഡലിന്റെ വില 2,599 യുവാൻ (ഏകദേശം 32,000 രൂപ) മുതൽ ആരംഭിക്കുന്നു. 16GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് CNY 2,899 (ഏകദേശം 35,000 രൂപ), 12GB റാമും 512GB സ്റ്റോറേജുള്ളതിന് CNY 3,199 (ഏകദേശം 39,000 രൂപ), 16GB റാമും 512GB സ്റ്റോറേജുമുള്ളതിന് CNY 3,499 (ഏകദേശം 43,000 രൂപ) 16GB റാമും 1TB സ്റ്റോറേജുമുള്ള ടോപ് എൻഡ് വേരിയൻ്റിന് CNY 3,999 (ഏകദേശം 49,000 രൂപ) എന്നിങ്ങനെയാണ് വില.
രണ്ട് സ്മാർട്ട്‌ഫോണുകളും ഷവോമിയുടെ ഒഫീഷ്യൽ ഓൺലൈൻ സ്റ്റോർ വഴി ചൈനയിൽ ലഭ്യമാകും. റെഡ്മി K90 വൈറ്റ്, ബ്ലാക്ക്, അക്വാ ബ്ലൂ, ലൈറ്റ് പർപ്പിൾ നിറങ്ങളിൽ ലഭ്യമാകുമ്പോൾ റെഡ്മി K90 പ്രോ മാക്സ് ഡെനിം, ഗോൾഡൻ വൈറ്റ്, ബ്ലാക്ക് നിറങ്ങളിൽ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) ലഭ്യമാകും.
റെഡ്മി K90 പ്രോ മാക്സ്, റെഡ്മി K90 എന്നീ ഫോണുകൾ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 3-യിലാണ് പ്രവർത്തിക്കുന്നത്. പ്രോ മാക്സ് മോഡലിന് 6.9 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയുള്ളപ്പോൾ റെഡ്മി K90-ന് 6.59 ഇഞ്ച് ഒഎൽഇഡി സ്ക്രീനാണുള്ളത്. രണ്ട് ഡിസ്പ്ലേകളും 120Hz വരെ റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 3,500nits പീക്ക് ബ്രൈറ്റ്നസ് വിത്ത് മിനിമം 1 നിറ്റ് ബ്രൈറ്റ്നസ് എന്നിവയെ പിന്തുണയ്ക്കുന്നു. ഡിസിഐ-P3 വൈഡ് കളർ ഗാമട്ട്, 68.7 ബില്യൺ നിറങ്ങൾ, എച്ച്ഡിആർ 10+, ഡോൾബി വിഷൻ, വെറ്റ് ടച്ച് 2.0 എന്നിവയും സ്ക്രീനുകളിൽ ഉൾപ്പെടുന്നു. കൂടാതെ, രണ്ട് മോഡലുകളിലും ടിഎസ്എംസിയുടെ 12nm AI പവർഡ് D2 ഡിസ്പ്ലേ ചിപ്പും ഉൾപ്പെടുന്നു.
റെഡ്മി K90 പ്രോ മാക്സിന് 3nm പ്രോസസിൽ നിർമിച്ച, ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് കരുത്തു നൽകുന്നത്. അതേസമയം റെഡ്മി K90 കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പാണ്ഉപയോഗിക്കുന്നത്, ഇതും 3nm പ്രോസസ്സിൽ നിർമ്മിച്ചതാണ്. രണ്ട് ഫോണുകളും 16GB വരെ LPDDR5x റാമും 1TB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജും ഉള്ളവയാണ്.
പ്രോ മാക്സിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ ബോസ്-ട്യൂൺഡ് 2.1 ട്രിപ്പിൾ-സ്പീക്കർ സ്റ്റീരിയോ സിസ്റ്റമാണ്, ഇതിൽ രണ്ട് സ്റ്റീരിയോ സ്പീക്കറുകളും സൗണ്ട് ക്വാളിറ്റിക്കായി ഒരു വൂഫറും ഉൾപ്പെടുന്നു.
രണ്ട് സ്മാർട്ട്‌ഫോണുകളിലും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. K90 പ്രോ മാക്‌സിൽ OIS, 1/1.31 ഇഞ്ച് സെൻസർ എന്നിവയുള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറ, 5x ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. മറുവശത്ത്, റെഡ്മി K90-ൽ OlS, 1/1.55-ഇഞ്ച് സെൻസർ എന്നിവയുള്ള 50 മെഗാപിക്സൽ മെയിൽ ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവയുണ്ട്. രണ്ട് ഫോണുകൾക്കും 30fps-ൽ 8K റെസല്യൂഷൻ വീഡിയോകൾ റെക്കോർഡു ചെയ്യാൻ കഴിയും. K90 പ്രോ മാക്‌സിൽ 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും K90-ൽ 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണുള്ളത്.
K90 പ്രോ മാക്‌സിൽ 7,560mAh ബാറ്ററിയുണ്ട്, ഇത് 100W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗും 22.5W വയർഡ്, വയർലെസ് റിവേഴ്‌സ് ചാർജിംഗും പിന്തുണയ്ക്കുന്നു. റെഡ്മി K90-ൽ 100W വയർഡ് ചാർജിംഗും 22.5W വയർഡ് റിവേഴ്സ് ചാർജിംഗും പിന്തുണയ്ക്കുന്ന അല്പം ചെറിയ 7,100mAh ബാറ്ററിയാണുള്ളത്.
സുരക്ഷയ്ക്കായി, രണ്ട് ഫോണുകളിലും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi 7, ബ്ലൂടൂത്ത് 5.4, NFC, ഗലീലിയോ, ഗ്ലോനാസ്, QZSS, നാവിക്, A-GNSS എന്നിവ ഉൾപ്പെടുന്നു. റെഡ്മി K90 പ്രോ മാക്സിന് 163.33×77.82×7.9mm വലിപ്പവും 218 ഗ്രാം ഭാരവുമുള്ളപ്പോൾ റെഡ്മി K90-ക്ക് 157.49×75.25×8mm വലിപ്പവും 206 ഗ്രാം ഭാരവുമാണുള്ളത്.
ces_story_below_text
പരസ്യം
പരസ്യം