റെഡ്മി വാച്ച് 6 ചൈനയിൽ അവതരിപ്പിച്ചു; വിശേഷങ്ങൾ അറിയാം
Photo Credit: Redmi
റെഡ്മി വാച്ച് 6 ബ്രൈറ്റ് മൂൺ സിൽവർ, എലഗന്റ് ബ്ലാക്ക്, മിസ്റ്റി ബ്ലൂ നിറങ്ങളിൽ ലഭ്യമാണ്
റെഡ്മി K90, റെഡ്മി K90 പ്രോ മാക്സ് സ്മാർട്ട്‌ഫോണുകൾ വ്യാഴാഴ്ചയാണ് ചൈനയിൽ ലോഞ്ച് ചെയ്തത്. ഇവക്കൊപ്പം റെഡ്മി വാച്ച് 6 എന്ന സ്മാർട്ട് വാച്ച് കൂടി ഷവോമി അവതരിപ്പിച്ചിട്ടുണ്ട്. 432×514 പിക്‌സൽ റെസല്യൂഷനും 82 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും വാഗ്ദാനം ചെയ്യുന്ന 2.07 ഇഞ്ച് അമോലെഡ് കളർ ഡിസ്‌പ്ലേയുമായാണ് ഇതു വരുന്നത്. ഡിസ്‌പ്ലേയ്ക്ക് 2000nits പീക്ക് ബ്രൈറ്റ്‌നസ് ലെവൽ എത്താൻ കഴിയും, കൂടാതെ ഇത് ഓൾവേയ്സ് ഓൺ ഡിസ്‌പ്ലേ ഫീച്ചറിനെയും പിന്തുണയ്ക്കുന്നു. ഈ സ്മാർട്ട് വാച്ചിൽ 150-ലധികം സ്‌പോർട്‌സ് മോഡുകൾ ഉൾപ്പെടുന്നുണ്ട്. കൂടാതെ നിരവധി ഹെൽത്ത് ട്രാക്കിംഗ് ഫീച്ചറുകളും ഇതിലുണ്ട്. ജലത്തെ പ്രതിരോധിക്കുന്നതിൽ 5ATM വരെ റേറ്റിങ്ങുള്ളതിനാൽ നീന്തൽ പോലുള്ള പ്രവർത്തനങ്ങൾക്ക് ഈ സ്മാർട്ട് വാച്ച് അനുയോജ്യമാണ്. ബാറ്ററി സേവർ മോഡിലാണെങ്കിൽ 24 ദിവസം വരെ നീണ്ടുനിൽക്കുന്ന 550mAh ബാറ്ററി വാച്ചിന് കരുത്ത് പകരുന്നത്. ബ്ലൂടൂത്ത്, NFC, ഇന്റലിജന്റ് ഡിവൈസ് ഇന്റർകണക്ഷൻ എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളെയും ഇതു പിന്തുണയ്ക്കുന്നു.
റെഡ്മി വാച്ച് 6-ന് ചൈനയിൽ CNY 599 ആണ് വില, അതായത് ഏകദേശം 7,400 ഇന്ത്യൻ രൂപ. ഈ സ്മാർട്ട് വാച്ച് ബ്ലൂ മൂൺ സിൽവർ, എലഗന്റ് ബ്ലാക്ക്, മിസ്റ്റി ബ്ലൂ (ചൈനീസ് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്ത പേരുകൾ) എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. ചൈനയിലെ ഔദ്യോഗിക ഷവോമി ഓൺലൈൻ സ്റ്റോറിൽ നിന്ന് നേരിട്ട് റെഡ്മി വാച്ച് 6 വാങ്ങാം.
റെഡ്മി വാച്ച് 6-ൽ 2.07 ഇഞ്ച് AMOLED കളർ സ്‌ക്രീനും മുകളിൽ കർവ്ഡ് 2.5D ഗ്ലാസുമുണ്ട്. ഇതിന് 432×514 പിക്‌സൽ റെസല്യൂഷനും, അൾട്രാ-നാരോ 2mm എഡ്ജുകളും, 82 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും, 2000nits പീക്ക് ബ്രൈറ്റ്‌നസും ഉണ്ട്. ഡിസ്‌പ്ലേ 60Hz റിഫ്രഷ് റേറ്റ്, വൈഡ് വ്യൂവിംഗ് ആംഗിൾ, കളർ ഓൾവേസ്-ഓൺ ഡിസ്‌പ്ലേ (AOD) എന്നിവയെ പിന്തുണയ്ക്കുന്നു. ഉപയോക്താക്കൾക്ക് ഫുൾ സ്‌ക്രീൻ ടച്ച് കൺട്രോളുകൾ ഉപയോഗിച്ച് വാച്ച് പ്രവർത്തിപ്പിക്കാനും പോർട്രെയിറ്റ്-സ്റ്റൈൽ ഓപ്ഷനുകൾ ഉൾപ്പെടെ വാച്ച് ഫെയ്‌സുകൾ കസ്റ്റമൈസ് ചെയ്യാനും കഴിയും.
ഷവോമി സർജ് ഒഎസ് 3-ൽ പ്രവർത്തിക്കുന്ന ഈ വാച്ചിൽ സൂപ്പർ ഐലൻഡ് ഇന്റർഫേസും ഉണ്ട്. ഇത് സ്മാർട്ട് ഡിവൈസ് കണക്ഷനുകളെ പിന്തുണയ്ക്കുന്ന ഇതിന് പുതിയ കൺവേർജ്ഡ് ഡിവൈസ് സെൻ്ററിലൂടെ ഒരു കൺട്രോളറായി പ്രവർത്തിക്കാനും കഴിയും. റെഡ്മി വാച്ച് 6-ന് സ്മാർട്ട് കാറുകളെ നിയന്ത്രിക്കാനും നിരവധി ആപ്പുകളെ പിന്തുണയ്ക്കാനും കഴിയും. വിചാറ്റ് ക്വിക്ക് റിപ്ലേയ്സ്, വോയ്‌സ് റെസ്പോൺസസ്, ഇമോട്ടിക്കോണുകൾ, പ്രീ ഡിഫൈൻഡ് ക്വിക്ക് മെസേജുകൾ എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മെസേജുകൾക്ക് വേഗത്തിൽ മറുപടി നൽകാൻ കഴിയും.
റെഡ്മി വാച്ച് 6-ൽ 150-ലധികം സ്‌പോർട്‌സ് മോഡുകൾ ഉൾപ്പെടുന്നു, അവയിൽ ആറെണ്ണം ഓട്ടോമാറ്റിക്കായി തിരിച്ചറിയപ്പെടും. ഹൃദയമിടിപ്പ് നിരീക്ഷണം, രക്തത്തിലെ ഓക്‌സിജൻ (SpO2) ട്രാക്കിംഗ്, സ്ലീപ്പ് ട്രാക്കിംഗ്, സ്ട്രെസ് മോണിറ്ററിംഗ് എന്നിവയുൾപ്പെടെ മൾട്ടി-ഡൈമൻഷണൽ ഹെൽത്ത് ട്രാക്കിംഗ് ഇത് വാഗ്ദാനം ചെയ്യുന്നു. വെള്ളത്തിനടിയിൽ പ്രവർത്തിക്കുന്ന ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ തുടങ്ങി നിരവധി സെൻസറുകൾ വാച്ചിൽ ഉണ്ട്. കൃത്യമായ സ്ഥാനനിർണ്ണയത്തിനായി BeiDou, GPS, GLONASS, Galileo, QZSS എന്നിവയെ പിന്തുണയ്ക്കുന്ന അപ്‌ഗ്രേഡ് ചെയ്ത ഡ്യുവൽ L1 GNSS ആന്റിനകളും ഇതിലുണ്ട്.
വാച്ച് ബ്ലൂടൂത്ത് 5.4, NFC എന്നിവയെ പിന്തുണയ്ക്കുന്നു. ഇതിന് 5ATM വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ് ഉണ്ട്, ഇത് നീന്തുമ്പോഴും ആഴം കുറഞ്ഞ വെള്ളത്തിലും ഉപയോഗിക്കാൻ സുരക്ഷിതമാണ്. എന്നാൽ ചൂടുള്ള ഷവറുകൾ, സൗനകൾ അല്ലെങ്കിൽ ആഴത്തിലുള്ള ഡൈവിംഗിന് ഇത് അനുയോജ്യമല്ല. കൃത്യമായ കൺട്രോളുകൾക്കായി റെഡ്മി വാച്ച് 6-ൽ ഡ്യുവൽ-ബട്ടൺ ഇന്ററാക്ഷനും ഉണ്ട്.
വാച്ച് പവർ ചെയ്യുന്നത് 550mAh ലിഥിയം- ഇയോൺ പോളിമർ ബാറ്ററിയാണ്. ഇത് സാധാരണ ഉപയോഗത്തിൽ 12 ദിവസവും ബാറ്ററി സേവർ മോഡിൽ 24 ദിവസവും ബാക്കപ്പ് നൽകുന്നു. 20-ലധികം വൈബ്രേഷൻ പാറ്റേണുകളുള്ള ഒരു ലീനിയർ വൈബ്രേഷൻ മോട്ടോറും ഇതിൽ ഉൾപ്പെടുന്നു. വാച്ചിന് 9.9mm കനവും സ്ട്രാപ്പ് ഇല്ലാതെ 31 ഗ്രാം ഭാരവുമാണുള്ളത്. അലുമിനിയം അലോയ് ഇന്റഗ്രേറ്റഡ് മിഡിൽ ഫ്രെയിം, സ്റ്റെയിൻലെസ് സ്റ്റീൽ ക്രൌൺ, ഫൈബർ-റൈൻഫോഴ്‌സ്ഡ് പോളിമർ ബോഡി എന്നിവ ഉപയോഗിച്ചാണ് ഇതു നിർമിച്ചിരിക്കുന്നത്.
പരസ്യം
പരസ്യം