റെഡ്മി ടർബോ 5 മാക്സ് ഉടനെ ലോഞ്ച് ചെയ്യും; പ്രധാന സവിശേഷതകൾ പുറത്ത്
Photo Credit: Redmi
റെഡ്മി ടർബോ 5 മാക്‌സിൽ 50 മെഗാപിക്സൽ പ്രധാന പിൻ ക്യാമറ ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്.
റെഡ്മി ടർബോ 5 മാക്സ് എന്ന ഫോൺ ഈ മാസം അവസാനത്തോടെ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റെഡ്മി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഷവോമിയുടെ സബ് ബ്രാൻഡിന്റെ നിലവിലുള്ള ടർബോ സീരീസ് ലൈനപ്പിൽ ഈ സ്മാർട്ട്‌ഫോൺ ചേരും. അടുത്തിടെ, കമ്പനി പുതിയ മോഡലിനു പ്രതീക്ഷിക്കുന്ന വിലയെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്ന ഒരു ടീസർ പങ്കിട്ടു, ഇതു ഫോണിനെ കുറിച്ച് ഒരു ധാരണ നൽകുന്നതാണ്. ഇതോടൊപ്പം, ടർബോ 5 മാക്‌സിന്റെ നിരവധി പ്രധാന സവിശേഷതകളും ഡിസൈൻ വിവരങ്ങളും റെഡ്മി വെളിപ്പെടുത്തിയിട്ടുണ്ട്. മീഡിയടെക് ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുകയെന്നു ബ്രാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റെഡ്മി ടർബോ 5 മാക്‌സിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടാകും. പിൽ ആകൃതിയിലുള്ള മൊഡ്യൂളിനുള്ളിലാണ് ക്യാമറകൾ സ്ഥാപിക്കുക, എൽഇഡി ഫ്ലാഷും ഇതിനൊപ്പം ഉണ്ടാകും. മുൻവശത്ത്, സെൽഫി ക്യാമറയ്ക്കായി ഒരു ഹോൾ പഞ്ച് കട്ട്ഔട്ടുള്ള ഒരു ഡിസ്‌പ്ലേ ഫോണിലുണ്ടാകും. ഫോണിൻ്റെ ലോഞ്ച് തീയ്യതി റെഡ്മി സ്ഥിരീകരിച്ചിട്ടില്ല.
വരാനിരിക്കുന്ന റെഡ്മി ടർബോ 5 മാക്‌സിനെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ വെയ്‌ബോയിലെ പോസ്റ്റുകളിലൂടെ റെഡ്മി പങ്കുവച്ചിട്ടുണ്ട്. 9,000mAh ബാറ്ററിയുമായിട്ടാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നതെന്ന് ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി സ്ഥിരീകരിച്ചിട്ടുണ്ട്. 10,000mAh ബാറ്ററിയുടെ അതേ പെർഫോമൻസ് ഈ ബാറ്ററിക്ക് നൽകാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഇതുവരെയുള്ള സ്മാർട്ട്‌ഫോണുകളിൽ വെച്ചേറ്റവും വലിയ "Xiaomi Jinshajiang" ബാറ്ററിയാണിതെന്നും റെഡ്മി വിശേഷിപ്പിച്ചിട്ടുണ്ട്.
റെഡ്മി ടർബോ 5 മാക്‌സിന്റെ ഡിസൈനിൻ്റെ ആദ്യത്തെ കാഴ്ചയും ബ്രാൻഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ലംബമായി വിന്യസിച്ചിരിക്കുന്ന, പിൽ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സിസ്റ്റവുമായാണ് ഫോൺ വരുന്നത്. ക്യാമറകൾക്കൊപ്പം ഒരു LED ഫ്ലാഷ് ഉണ്ട്. പിൻ പാനലിന്റെ താഴെ ഇടതുഭാഗത്തായി റെഡ്മി ലോഗോ ദൃശ്യമാണ്.
ഓൺലൈനിൽ പങ്കിട്ട ചിത്രങ്ങളിൽ, ഈ സ്മാർട്ട്‌ഫോൺ "ഓഷ്യൻ ബ്രീസ് ബ്ലൂ" കളർ ഓപ്ഷനിൽ ദൃശ്യമാകുന്നു. ഷവോമി 17-ൽ കാണുന്ന നീല കളർ വേരിയന്റുമായി ഈ ഷേഡ് യോജിക്കുന്നുണ്ട്. റെഡ്മി ടർബോ 5 മാക്സിൽ ഒരു ഫ്ലാറ്റ് CNC-മെഷീൻഡ് മെറ്റൽ ഫ്രെയിം ഉണ്ട്. പവർ ബട്ടണും വോളിയം കീകളും ഫ്രെയിമിന്റെ വലതുവശത്താണ് സ്ഥാപിച്ചിരിക്കുന്നത്, അതേസമയം ഇടതുവശത്ത് ബട്ടണുകളോ പോർട്ടുകളോ കാണിക്കുന്നില്ല.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50 മെഗാപിക്സൽ മെയിൻ ക്യാമറ ഈ ഫോണിൽ ഉൾപ്പെടും. റിയർ പാനലിനായി ഫൈബർഗ്ലാസ് മെറ്റീരിയൽ ഉപയോഗിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മുൻവശത്ത്, സെൽഫി ക്യാമറയ്ക്കായി മധ്യഭാഗത്തായി സ്ഥാപിച്ചിട്ടുള്ള ഹോൾ പഞ്ച് കട്ടൗട്ട് ഡിസ്പ്ലേയാണ് ഫോണിലുണ്ടാവുക. സ്ക്രീനിന് ചുറ്റുമുള്ള ബെസലുകൾ നേർത്തതായി കാണപ്പെടുന്നു. കൃത്യമായ ലോഞ്ച് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ റെഡ്മി വരും ദിവസങ്ങളിൽ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ മാസം ആദ്യം പുറത്തിറക്കിയ മീഡിയടെക് ഡൈമെൻസിറ്റി 9500s ചിപ്‌സെറ്റിലാണ് റെഡ്മി ടർബോ 5 മാക്‌സ് പ്രവർത്തിക്കുന്നതെന്ന് റെഡ്മി സ്ഥിരീകരിച്ചു. ഈ പ്രോസസറുമായി വരുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും ഈ ഹാൻഡ്‌സെറ്റ് എന്ന് ഷവോമി സബ് ബ്രാൻഡ് അവകാശപ്പെടുന്നു. മികച്ച പ്രകടനം നൽകുന്നതിനാണ് ചിപ്‌സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റെഡ്മി ടർബോ 5 മാക്‌സ് AnTuTu ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഗിസ്‌മോചിന റിപ്പോർട്ട് പറയുന്നു. ഫോൺ ആകെ 32,98,445 പോയിന്റുകൾ നേടിയതായി റിപ്പോർട്ടുണ്ട്. പെർഫോമൻസുമായി ബന്ധപ്പെട്ട്, സിപിയു ടെസ്റ്റുകളിൽ 9,52,789 പോയിന്റുകളും ജിപിയു ടെസ്റ്റുകളിൽ 11,30,421 പോയിന്റുകളും ഫോൺ നേടി, ഇത് ശക്തമായ പ്രോസസ്സിംഗ്, ഗ്രാഫിക്സ് പെർഫോമൻസിനെ സൂചിപ്പിക്കുന്നു.
ces_story_below_text
പരസ്യം
പരസ്യം
Asus Reportedly Halts Smartphone Launches ‘Temporarily’ to Focus on AI Robots, Smart Glasses
New Solid-State Freezer Could Replace Climate-Harming Refrigerants