Honor

Honor - ख़बरें

  • ഹോണർ 400 സംബന്ധിച്ച നിരവധി വിവരങ്ങൾ ഇതാ
    വരാനിരിക്കുന്ന ഹോണർ 400 സ്മാർട്ട്‌ഫോണിൽ മികച്ച ചില സവിശേഷതകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.55 ഇഞ്ച് വിവിഡ് അമോലെഡ് ഡിസ്‌പ്ലേ ഇതിന് ഉണ്ടായിരിക്കാം. സ്‌ക്രീനിന് 5,000nits പീക്ക് ബ്രൈറ്റ്നസ് ലെവൽ ആയിരിക്കും. മുൻ ക്യാമറയ്‌ക്കായി സ്‌ക്രീനിൽ ഒരു ഹോൾ-പഞ്ച് കട്ടൗട്ട് ഉണ്ടാകും. ഫോണിന് 156.5 mm ഉയരവും 74.6 mm വീതിയും 7.3 mm കനവും ഉണ്ടെന്ന് പറയപ്പെടുന്നു. ഇതിന് ഏകദേശം 184 ഗ്രാം ഭാരമുണ്ടാകും. ഹോണർ 400-ന് 2.63GHz പരമാവധി വേഗതയിൽ പ്രവർത്തിക്കാൻ കഴിയുന്ന ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസർ ഉണ്ടായിരിക്കും
  • മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകൾക്കു മികച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ 2025
    സെയിലിലെ കിഴിവിന് പുറമേ, ആമസോൺ അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ഒരു എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ, നിങ്ങളുടെ വാങ്ങലിൽ 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ, നിങ്ങൾ ഒരു ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 5% ക്യാഷ്ബാക്ക് ലഭിക്കും. മറ്റ് ഓഫറുകളിൽ നോ-കോസ്റ്റ് EMI ഓപ്ഷനുകൾ ഉൾപ്പെടുന്നു. പുതിയ ഗാലക്‌സി A55 5G വാങ്ങുമ്പോൾ നിങ്ങളുടെ പഴയ ഫോൺ കൈമാറ്റം ചെയ്താൽ 72,000 രൂപ വരെ കിഴിവ് ലഭിക്കും. എന്നാൽ ഇത് കൈമാറുന്ന ഫോണിൻ്റെ മോഡൽ, അവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കും. ബാങ്ക് ഓഫറുകൾക്കും വ്യവസ്ഥകൾ ബാധകമാണ്.
  • എതിരാളികളെ മലർത്തിയടിക്കാൻ ഹോണർ GT പ്രോ എത്തി
    ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9.0-ൽ പ്രവർത്തിക്കുന്ന ഒരു ഡ്യുവൽ സിം (നാനോ) ഫോണാണ് ഹോണർ ജിടി പ്രോ. ഫുൾ-എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് എൽടിപിഒ ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത് (1,264×2,800 പിക്‌സലുകൾ). സ്‌ക്രീൻ 144Hz വരെ പുതുക്കൽ നിരക്ക്, 2,700Hz ടച്ച് സാമ്പിൾ നിരക്ക്, 4,200Hz പിഡബ്ല്യുഎം ഡിമ്മിംഗ് വാല്യൂ എന്നിവയെ പിന്തുണയ്ക്കുന്നു. 6,000nits പീക്ക് ബ്രൈറ്റ്നസ് ലെവലും ഇതിനുണ്ട്. ഗെയിമിംഗിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഡിസ്‌പ്ലേയിൽ സംരക്ഷണത്തിനായി ഹോണറിന്റെ ജയന്റ് റിനോ ഗ്ലാസ് ഉൾപ്പെടുന്നു. അഡ്രിനോ 830 ജിപിയുവുള്ള ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്.
  • ബാറ്ററിയുടെ യഥാർത്ഥ കരുത്തുമായി ഹോണർ പവർ വിപണിയിൽ
    വെറും 2% ബാറ്ററിയിൽ, സ്റ്റാന്‍ഡ്‌ബൈയില്‍ 16.5 മണിക്കൂര്‍ വരെ ഇത് പ്രവര്‍ത്തിക്കും. ഫോണിന്റെ വലിപ്പം 163 x 76.7 x 7.98 മില്ലിമീറ്ററും ഭാരം ഏകദേശം 209 ഗ്രാമും ആണ്
  • സ്മാർട്ട്ഫോൺ വിപണിയിൽ ഓളമുണ്ടാക്കാൻ ഹോണറിൻ്റെ പുതിയ അവതാരം ലോഞ്ച് ചെയ്തു
    ഹോണർ 400 ലൈറ്റ് നാനോ സിം കാർഡുകളെ പിന്തുണയ്ക്കുന്ന ഒരു ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ്. ഇത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കൂടാതെ, ഹോണറിന്റെ സ്വന്തം മാജിക് ഒഎസ് 9.0-ഉം ഇതിൽ ഉപയോഗിക്കുന്നു. ഈ ഫോണിന് 1,080x2,412 പിക്‌സൽ ഫുൾ HD+ റെസല്യൂഷനോടു കൂടിയ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. സ്‌ക്രീൻ 120Hz റിഫ്രഷ് റേറ്റും 3,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവലും പിന്തുണയ്ക്കുന്നു. ഡിസ്‌പ്ലേ 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗിനെയും സപ്പോർട്ട് ചെയ്യുന്നു, ഇത് ഉപയോഗ സമയത്ത് കണ്ണിന്റെ ആയാസം കുറയ്ക്കും.
  • ഹോണറിൻ്റെ പുതിയ ടാബ്‌ലറ്റ് വിപണിയിലെത്തി
    ഹോണർ പാഡ് X9a ടാബിൽ 2.5K (1,504x2,508 പിക്സലുകൾ) ഉയർന്ന റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള 11.5 ഇഞ്ച് വലിയ സ്‌ക്രീനുണ്ട്. ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 685 പ്രൊസസർ ഇതിനു കരുത്തു നൽകുന്നു, കൂടാതെ 8GB റാമുമായാണ് ഈ ടാബ്‌ലറ്റ് വരുന്നത്. മറ്റ് പല ആൻഡ്രോയിഡ് ഉപകരണങ്ങളെയും പോലെ നിങ്ങൾക്ക് ഉപയോഗിക്കാത്ത 8GB സ്റ്റോറേജ് അധിക വെർച്വൽ റാമായി ഉപയോഗിക്കാം. ഫോട്ടോകൾ എടുക്കുന്നതിന്, പിന്നിൽ ഓട്ടോഫോക്കസും f/2.0 അപ്പേർച്ചറും ഉള്ള 8 മെഗാപിക്സൽ ക്യാമറ ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും, f/2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്
  • ഹോണറിൻ്റെ കിടിലോൽക്കിടിലൻ സ്മാർട്ട്ഫോൺ എത്തിപ്പോയ്
    ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള MagicOS 9.0-ൽ പ്രവർത്തിക്കുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണാണ് ഹോണർ മാജിക് 7 ആർഎസ്ആർ പോർഷെ ഡിസൈൻ. 120Hz റീഫ്രഷ് റേറ്റ്, 453ppi പിക്സൽ ഡെൻസിറ്റി, 1600nits പീക്ക് ബ്രൈറ്റ്നസ് ലെവൽ, 5000nits HDR മോഡ് എന്നിവയും 1,280 x 2,800 പിക്സൽ റെസല്യൂഷനുമുള്ള 6.8 ഇഞ്ച് ഫുൾ HD+ LTPO OLED ഡിസ്പ്ലേയാണ് ഇതിനുള്ളത്. 24 ജിബി വരെ റാമും 1 ടിബി ഇൻ്റേണൽ സ്‌റ്റോറേജും ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം എഡിഷൻ ചിപ്‌സെറ്റ് ആണ് ഇതിലുള്ളത്. പോർഷെയുടെ ക്ലാസിക് സൗന്ദര്യശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കനം കുറഞ്ഞ ഹെക്സഗോണൽ സ്ട്രക്ച്ചറിലാണ് ഫോണിൻ്റെ ഡിസൈൻ. സ്‌ക്രാച്ച് ആൻഡ് ഡ്രോപ്പ് റെസിസ്റ്റൻസിനായി സ്വിസ് എസ്‌ജിഎസ് മൾട്ടി-സിനാരിയോ ഗോൾഡ് ലേബൽ ഫൈവ്-സ്റ്റാർ സർട്ടിഫിക്കേഷൻ ഇതിനുണ്ട്
  • ഹോണർ മാജിക് 7 ആർഎസ്ആർ പോർഷെ ഡിസൈനിൻ്റെ വിവരങ്ങൾ ലീക്കായി
    ഹോണർ മാജിക് 7 ആർഎസ്ആർ പോർഷെ ഡിസൈനിൽ 1/1.3 ഇഞ്ച് സെൻസറുള്ള 50 മെഗാപിക്സൽ OV50K പ്രൈമറി ക്യാമറ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ക്യാമറ f/1.4 മുതൽ f/2.0 വരെയുള്ള ഫിസിക്കൽ വേരിയബിൾ അപ്പേർച്ചറുമായി വരും. 122 ഡിഗ്രി വ്യൂ ഫീൽഡ് ഉള്ള 50
  • പുതിയൊരു കിടിലൻ ഫോൺ വിപണിയിലെത്തിച്ച് ഹോണർ
    ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള MagicOS 9.0 പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ) സ്മാർട്ട്‌ഫോണാണ് ഹോണർ GT. ഇതിന് 6.7 ഇഞ്ച് ഫുൾ-HD+ (1,200x2,664 പിക്‌സൽ) AMOLED ഡിസ്‌പ്ലേയും 3,840Hz PWM വാല്യൂവും 1,200 nits പീക്ക് ബ്രൈറ്റ്‌നെസും ഉണ്ട്. ഒയാസിസ് ഐ പ്രൊട്ടക്ഷൻ ഗെയിമിംഗ് സ്‌ക്രീൻ 120Hz റീഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. അഡ്രിനോ 750 ജിപിയു, 16GB വരെ റാം, 1TB വരെ സ്റ്റോറേജ് എന്നിവയുള്ള ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 SoC ആണ് ഫോണിനു കരുത്തു നൽകുന്നത്. 9W തെർമൽ കണ്ടക്റ്റീവ് ജെൽ ഉപയോഗിച്ച് 5,514mm² കവർ ചെയ്യുന്ന ഒരു വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഈ ഫോണിലുണ്ടാകും.
  • ഹോണറിൻ്റെ പുതിയ GT പ്രൊഡക്റ്റുകൾ ഉടനെയെത്തും
    തങ്ങളുടെ പുതിയ ഹോണർ GT സീരീസിലെ പ്രൊഡക്റ്റുകൾ ഡിസംബർ 16-ന് പ്രാദേശിക സമയം വൈകുന്നേരം 7:30-ന് (5 PM IST) ചൈനയിൽ അവതരിപ്പിക്കുമെന്ന് ഒരു വെയ്‌ബോ പോസ്റ്റിലൂടെ ഹോണർ അറിയിച്ചു. ഈ പുതിയ പ്രൊഡക്റ്റുകളുടെ ഔദ്യോഗികമായ പേരുകൾ കമ്പനി ഇതുവരെ പങ്കിട്ടിട്ടില്ല. എന്നിരുന്നാലും, ഉൽപ്പന്നങ്ങളിലൊന്ന് ഹോണർ 100 GT ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്. ഒരു ഹോണർ GT സ്മാർട്ട്‌ഫോണിൻ്റെ ഡിസൈനാണ് ടീസറിലെ ചിത്രം കാണിക്കുന്നത്. രണ്ട് ക്യാമറ സെൻസറുകളും ക്യാപ്സൂൾ ആകൃതിയിലുള്ള LED ഫ്ലാഷും ഉള്ള ദീർഘചതുരാകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂളാണ് ഇതിൻ്റെ സവിശേഷത
  • ഹോണറിൻ്റെ പുതിയൊരു അവതാരം വിപണിയിലെത്തി
    120Hz റീഫ്രഷ് റേറ്റ്, 850nits പീക്ക് ബ്രൈറ്റ്നസ് ലെവൽ, 2,412 x 1,080 പിക്സൽ റെസല്യൂഷൻ എന്നിവ വാഗ്ദാനം ചെയ്യുന്ന വലിയ 6.8 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയുമായാണ് ഹോണർ X9c സ്മാർട്ട് വരുന്നത്. കൂടാതെ മികച്ച കാഴ്ചാനുഭവത്തിനായി ഡൈനാമിക്, DC ഫ്ലിക്കർ-ഫ്രീ ഡിമ്മിംഗ് ഉൾപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ പ്രൊസസറാണ് ഫോണിനു കരുത്തു നൽകുന്നത്. 8 ജിബി റാം + 256 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജ് എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയ MagicOS 8.0-യിൽ ആണ് ഈ ഫോൺ പ്രർത്തിക്കുന്നത്
  • സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ഹോണർ 300 അൾട്രാ എത്തുന്നു
    ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്‌തത്) എന്ന പേരിലുള്ള ടിപ്സ്റ്റർ വെയ്‌ബോയിൽ പങ്കിട്ട പോസ്‌റ്ററിലൂടെയാണ് ഹോണർ 300 അൾട്രായുടെ ഡിസൈൻ സംബന്ധിച്ച വിവരങ്ങൾ പങ്കിട്ടത്. ചൈനീസ് വിപണിയിൽ ഹോണർ 300, ഹോണർ 300 പ്രോ എന്നീ മോഡലുകൾ പുറത്തിറക്കുന്ന കാര്യം മാത്രമേ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളൂ. എന്നാൽ ഈ സീരീസിൻ്റെ ഭാഗമായി തന്നെ ഹോണർ 300 അൾട്രാ ലോഞ്ച് ചെയ്യാനോ, അതല്ലെങ്കിൽ പിന്നീട് അവതരിപ്പിക്കാനോ സാധ്യതയുണ്ട്
  • സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ഹോണർ 300 വരുന്നു
    വരാനിരിക്കുന്ന ഹോണർ 300 സ്മാർട്ട്‌ഫോണിൻ്റെ ഡിസൈൻ സംബന്ധിച്ച വിവരങ്ങൾ വ്യാഴാഴ്ച വെയ്‌ബോ പോസ്റ്റിലാണ് കമ്പനി വെളിപ്പെടുത്തിയത്. നാല് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകുമെന്ന് മറ്റൊരു പോസ്റ്റ് വഴിയും സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസിൽ നിന്നും വിവർത്തനം ചെയ്ത വാക്കുകൾ പ്രകാരം ലു യാൻസി, യുലോങ്‌ഷ്യൂ, ടീ കാർഡ് ഗ്രീൻ, കാങ്‌ഷാൻ ആഷ് എന്നിങ്ങനെ നാലു നിറങ്ങളിലാണ് ഈ ഫോൺ എത്തുക. പർപ്പിൾ, ബ്ലൂ, വൈറ്റ് വേരിയൻ്റുകളിൽ മാർബിൾ പോലുള്ള പാറ്റേണിലുള്ള ഒരു റിയർ പാനലും അടങ്ങിയിട്ടുണ്ട്
  • സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ഹോണർ 300 പ്രോ വരുന്നു
    ലീക്കായി പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച്, ഈ പുതിയ സീരീസിന് 1.5K OLED ഡിസ്പ്ലേ ആയിരിക്കും ഉണ്ടാവുക. ഇത് മുൻ മോഡലുകളിലെ ഫുൾ HD+ സ്‌ക്രീനുകളെ അപേക്ഷിച്ചു നോക്കുമ്പോൾ അപ്‌ഗ്രേഡാണ്. പുതിയ സീരീസിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസർ ഉപയോഗിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏത് മോഡലിലാകും ഈ പ്രോസസർ ഉണ്ടാവുകയെന്ന് ടിപ്‌സ്റ്റർ കൃത്യമായി സൂചിപ്പിച്ചിട്ടില്ലെങ്കിലും പ്രോ മോഡലിലാകും ഇത് അവതരിപ്പിക്കാൻ സാധ്യതയുള്ളത്. ഇതിനു മുൻപു പുറത്തു വന്ന ഹോണർ 200 സീരീസിലെ ഹോണർ 200 അടിസ്ഥാന മോഡലിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസർ ആയിരുന്നു. അതേസമയം ഹോണർ 200 പ്രോയിൽ സ്നാപ്ഡ്രാഗൺ 8s ജെൻ 3 പ്രോസസർ ആയിരുന്നു.
  • ഹോണർ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർ മാറ്റത്തിന് തയ്യാറെടുത്തോളൂ
    ഹോണർ അവരുടെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റായ മാജിക് OS 9.0 കഴിഞ്ഞ ദിവസം ചൈനയിൽ അവതരിപ്പിച്ചു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഈ അപ്ഡേറ്റ് ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടു കൊണ്ടുള്ള നിരവധി പുതിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആപ്പിളിൻ്റെ "ഡൈനാമിക് ഐലൻഡ്" എന്ന ഫീച്ചറിനു ഹോണർ നൽകുന്ന പതിപ്പായ "സ്മാർട്ട് ക്യാപ്‌സ്യൂൾ" ആണ് പ്രധാന ഈ അപ്ഡേറ്റിൻ്റെ പ്രധാനപ്പെട്ട ഹൈലൈറ്റുകളിലൊന്ന്
പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »