മാജിക്കൽ ഫീച്ചറുകളുമായി ഹോണർ മാജിക് 8 ലൈറ്റ് എത്തുന്നു; പ്രധാന സവിശേഷതകൾ പുറത്തു വന്നു

ഹോണർ മാജിക് 8 ലൈറ്റിൻ്റെ പ്രധാന സവിശേഷതകൾ പുറത്തു വന്നു.

മാജിക്കൽ ഫീച്ചറുകളുമായി ഹോണർ മാജിക് 8 ലൈറ്റ് എത്തുന്നു; പ്രധാന സവിശേഷതകൾ പുറത്തു വന്നു

Photo Credit: Honor

ഹോണർ മാജിക് 8 ലൈറ്റ്: 6.79″ AMOLED ഡിസ്പ്ലേ, Snapdragon ചിപ്, 50 MP ഡ്യുവൽ പിന്ന് ക്യാമറ, 8 GB റാം + 256 GB സ്റ്റോറേജ്, ഏകദേശം 6800 mAh ബാറ്ററി

ഹൈലൈറ്റ്സ്
  • ഹോണർ മാജിക് 8 ലൈറ്റ് ഉടൻ തന്നെ ലോഞ്ച് ചെയ്യും
  • മിഡ്നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനിൽ ഈ ഫോൺ ലഭ്യമായേക്കും
  • 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു
പരസ്യം

പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹോണർ അടുത്തിടെയാണ് ചൈനയിൽ മാജിക് 8, മാജിക് 8 പ്രോ എന്നീ രണ്ടു സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കിയത്. ഇവ രണ്ടും പുതിയ ഫ്ലാഗ്ഷിപ്പ് പ്രോസസറായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പിൽ പ്രവർത്തിക്കുന്നവയാണ്. ഇപ്പോൾ, ഹോണർ മാജിക് 8 ലൈറ്റ് എന്ന പേരിലുള്ള ഈ സീരീസിലെ മൂന്നാമത്തെ ഫോൺ ഉടൻ തന്നെ കമ്പനി ലോഞ്ച് ചെയ്തേക്കുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോണർ ഈ മോഡൽ പുറത്തിറക്കുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മാജിക് 8 ലൈറ്റ് ആയിരിക്കും എന്നു വിശ്വസിക്കപ്പെടുന്ന ഒരു പുതിയ ഫോണിൻ്റെ ചില പ്രധാന വിശദാംശങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലീക്കായി പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം, 6.79 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായി ഈ ഫോൺ വരാം. സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്ന ഹോണർ മാജിക് 8 ലൈറ്റ് ഫോണിൽ 7,500mAh ബാറ്ററി ഉണ്ടാകുമെന്നാണു കരുതുന്നത്.

ഹോണർ മാജിക് 8 ലൈറ്റിൻ്റെ പ്രധാന സവിശേഷതകൾ ലീക്കായി പുറത്ത്:

എക്സ്പെർട്ട്പിക്ക് വഴി ഐസ്കാറ്റിൽ ലഭ്യമായ ഹോണർ മാജിക് 8 ലൈറ്റിന്റെ ലിസ്റ്റിംഗുകൾ ഫോണിന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്നു. ഡ്യുവൽ സിം (നാനോ + ഇസിം) ഡിവൈസായ ഈ ഫോൺ മാജിക്ഒഎസ് 9.0-ൽ പ്രവർത്തിക്കുമെന്നും 6.79 ഇഞ്ച് ഫ്ലാറ്റ് 1.5K അമോലെഡ് ഡിസ്പ്ലേയുമായി വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 8 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ടാകാൻ സാധ്യതയുള്ള ഫോണിന് സ്നാപ്ഡ്രാഗൺ ചിപ്‌സെറ്റ് കരുത്ത് പകർന്നേക്കും.

ഹോണർ മാജിക് 8 ലൈറ്റിൽ 108 മെഗാപിക്സൽ മെയിൻ സെൻസറും 5 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കാം. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയുമുണ്ടാകാം.

കണക്ടിവിറ്റി ഓപ്ഷനുകളിൽ 5G, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, ഗ്രാവിറ്റി, പ്രോക്സിമിറ്റി സെൻസറുകൾ തുടങ്ങിയ സെൻസറുകളും ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ ഉൾപ്പെട്ടേക്കാം. 161.9×76.1×7.76mm വലിപ്പവും 189g ഭാരവുമുള്ള ഫോണിൽ 7,500mAh ബാറ്ററി പ്രതീക്ഷിക്കുന്നു. മിഡ്‌നൈറ്റ് ബ്ലാക്ക് നിറത്തിൽ മാത്രമാകും ഫോൺ ലോഞ്ച് ചെയ്യുക.

ഹോണർ മാജിക് 8 സീരീസിലെ മൂന്നാമത്തെ ഫോൺ:

ഹോണറിന്റെ മാജിക് സിരീസിലെ മൂന്നാമത്തെ ഫോണായാണ് ഹോണർ മാജിക് 8 ലൈറ്റ് പുറത്തിറങ്ങുന്നത്. മറ്റ് രണ്ട് മോഡലുകളായ ഹോണർ മാജിക് 8, ഹോണർ മാജിക് 8 പ്രോ എന്നിവ ഈ മാസം ആദ്യം ചൈനയിൽ പുറത്തിറങ്ങിയിരുന്നു. രണ്ട് ഫോണുകളിലും ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ് ഉപയോഗിക്കുന്നു, 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും ഇവയിലുണ്ട്.

മാജിക് 8, മാജിക് 8 പ്രോ എന്നിവയിൽ 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68, IP69, IP69K റേറ്റിംഗുകളോടെയാണ് ഇവ വരുന്നത്. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 10-ൽ പ്രവർത്തിക്കുന്നു. കൂടാതെ 50 മെഗാപിക്സൽ മെയിൻ സെൻസർ ഉൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമുണ്ട്. മാജിക് 8 പ്രോയിൽ 7,200mAh ബാറ്ററിയുള്ളപ്പോൾ സാധാരണ മാജിക് 8-ൽ അല്പം ചെറിയ 7,000mAh ബാറ്ററിയും ഉൾപ്പെടുന്നു.

ഹോണർ മാജിക് 8 ലൈറ്റ് ചില വിപണികളിൽ ലഭ്യമായ ഹോണർ X9d-യുടെ മെച്ചപ്പെടുത്തിയ വേരിയൻ്റാണെന്നും പറയപ്പെടുന്നു. ഇത് ഹോണർ മാജിക് 7 ലൈറ്റിന്റെ പിൻഗാമിയായി വിപണിയിൽ എത്തും.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. മാജിക്കൽ ഫീച്ചറുകളുമായി ഹോണർ മാജിക് 8 ലൈറ്റ് എത്തുന്നു; പ്രധാന സവിശേഷതകൾ പുറത്തു വന്നു
  2. വമ്പൻ ഫീച്ചറുകളുമായി രണ്ടു കിടിലൻ ഫോണുകൾ; റെഡ്മി K90 പ്രോ മാക്സ്, റെഡ്മി K90 എന്നിവ വിപണിയിൽ
  3. വിവോയുടെ പുതിയ അവതാരങ്ങൾ ഇന്ത്യയിലെത്താൻ വൈകില്ല; X300, X300 പ്രോ ലോഞ്ച് ടൈംലൈൻ പുറത്ത്
  4. ഇനി ചാറ്റുകളിൽ നിന്നു തന്നെ വാട്സ്ആപ്പ് സ്റ്റോറേജ് കൈകാര്യം ചെയ്യാനാവും; പുതിയ ഫീച്ചർ പരീക്ഷണം ആരംഭിച്ചു
  5. 24 ദിവസത്തിലധികം ബാറ്ററി ലൈഫുമായി റെഡ്മി വാച്ച് 6 എത്തി; വിലയും സവിശേഷതകളും അറിയും
  6. പുതിയ 'മെൻഷൻ ഓൾ' ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്; ആൻഡ്രോയ്ഡ് ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമായി തുടങ്ങി
  7. ജിയോസാവൻ്റെ ലിമിറ്റഡ് ടൈം ആന്വൽ പ്ലാൻ എത്തി; ആഡ്-ഫ്രീ മ്യൂസിക്ക്, ഓഫ്‌ലൈൻ പ്ലേബാക്ക് തുടങ്ങി നിരവധി സവിശേഷതകൾ
  8. ഐക്യൂ 15 ഇന്ത്യയിലേക്ക് ഉടനെ തന്നെയെത്തും; ഫോൺ ആമസോണിലും ലഭ്യമാകുമെന്നു സ്ഥിരീകരിച്ച് മൈക്രോസൈറ്റ്
  9. ഐക്യൂ 15-നു പിന്നാലെ ഐക്യൂ നിയോ 11 എത്തുന്നു; ലോഞ്ച് തീയ്യതിയും പ്രധാന സവിശേഷതകളും അറിയാം
  10. വമ്പൻ ബാറ്ററിയുമായി വൺപ്ലസ് ഏയ്സ് 6 ഉടനെ ലോഞ്ച് ചെയ്യും; പ്രധാന സവിശേഷതകൾ പുറത്ത്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »