ഹോണർ മാജിക് V6 ലോഞ്ചിങ്ങിന് ഒരുങ്ങുന്നു, 7,150mAh ബാറ്ററിയുമായി എത്തിയേക്കും
Photo Credit: Honor
ഹോണർ റോബോട്ട് ഫോണിൽ ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും
ഹോണർ തങ്ങളുടെ നെക്സ്റ്റ് ജനറേഷൻ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ഹോണർ മാജിക് V6 പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ലീക്കായി പുറത്തു വന്ന പുതിയ വിവരങ്ങൾ അതിൻ്റെ ബാറ്ററിയെയും ഹാർഡ്‌വെയറിനെയും കുറിച്ചുള്ള പ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. വിശ്വസ്തനായ ഒരു ടിപ്‌സ്റ്റർ വെയ്ബോയിൽ പറയുന്നതനുസരിച്ച്, മാജിക് V6-ന്റെ ബാറ്ററിക്ക് ചൈനയുടെ 3C അതോറിറ്റിയിൽ നിന്ന് ഇതിനകം സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് ഒരു പ്രധാന അപ്‌ഗ്രേഡ് ഫോണിലുണ്ടാകുമെന്ന് ഈ സർട്ടിഫിക്കേഷൻ സ്ഥിരീകരിക്കുന്നു. ടോപ്പ്-എൻഡ് വേരിയന്റിൽ ഏകദേശം 7,150mAh കപ്പാസിറ്റി റേറ്റു ചെയ്ത 7,000mAh ഡ്യുവൽ-സെൽ ബാറ്ററി ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഒരു ഫോൾഡബിൾ ഫോണിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററികളിൽ ഒന്നായിരിക്കും. മാജിക് V5-നെ അപേക്ഷിച്ച് ബാറ്ററി കപ്പാസിറ്റിയിൽ 1,000mAh-ൽ കൂടുതൽ വർദ്ധനവാണു വന്നിരിക്കുന്നത്. ഈ ഫോൺ MWC 2026-ൽ ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ ഫോണുകളുമായി ഒരു മത്സരം സൃഷ്ടിക്കാൻ ഇതിനു കഴിയുമെന്നതിൽ സംശയമില്ല.
ഒന്നിലധികം ബാറ്ററി കോൺഫിഗറേഷനുകളിൽ ഹോണർ മാജിക് V6 എത്തുമെന്ന് സൂചനയുണ്ട്. ടോപ്പ് വേരിയന്റിൽ 7,150mAh ബാറ്ററി ഉണ്ടായിരിക്കുമെങ്കിലും, മറ്റ് പതിപ്പുകളിൽ 6,850mAh കപ്പാസിറ്റി റേറ്റ് ചെയ്ത 6,700mAh ബാറ്ററി ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ കണക്കുകൾ പ്രകാരം, ബാറ്ററി കപ്പാസിറ്റിയുടെ കാര്യത്തിൽ ഹോണർ ഫോൾഡബിൾ ഫോൺ വിപണിയിൽ മുൻനിരയിൽ നിൽക്കുന്നുവെന്നു പറയാം.
മുൻ തലമുറയെ അപേക്ഷിച്ച് മാജിക് V6 കനം കുറഞ്ഞതും ഭാരം കുറഞ്ഞതും ആയിരിക്കാം എന്നതാണ് ഈ അപ്‌ഗ്രേഡിനെ കൂടുതൽ ആകർഷകമാക്കുന്നത്. വലിയ ബാറ്ററി ആണെങ്കിലും, ഫോണിന്റെ മൊത്തത്തിലുള്ള ഡിസൈൻ മെച്ചപ്പെടുത്താൻ ഹോണറിന് കഴിഞ്ഞുവെന്ന് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ അവകാശപ്പെടുന്നു. മുൻഗാമിയായ ഹോണർ മാജിക് V5 മടക്കുമ്പോൾ 9.0mm, തുറക്കുമ്പോൾ 4.2mm എന്നിങ്ങനെയാണ് വലിപ്പമുണ്ടാവുക, ഏകദേശം 222 ഗ്രാം ഭാരവുമുണ്ടാകും. മാജിക് V6 ഈ കണക്കുകൾ മെച്ചപ്പെടുത്തിയാൽ, വലിയ ബാറ്ററികളുള്ള, മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഫോൾഡബിൾ ഫോണുകളിൽ ഇതൊരു പുതിയ ബെഞ്ച്മാർക്ക് സ്ഥാപിക്കും.
പെർഫോമൻസിൻ്റെ കാര്യത്തിൽ കാര്യത്തിൽ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റുമായി വരുന്ന ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും ഹോണർ മാജിക് V6 എന്നു പ്രതീക്ഷിക്കുന്നു. ഈ പ്രോസസർ ഉയർന്ന നിലവാരമുള്ള പെർഫോമൻസ്, മികച്ച കാര്യക്ഷമത, മെച്ചപ്പെട്ട AI ഫീച്ചറുകൾ എന്നിവ നൽകും. ക്യാമറ ക്വാളിറ്റിയിൽ ഹോണർ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സൂചന നൽകി 200 മെഗാപിക്സൽ പ്രൈമറി ക്യാമറ ഈ ഫോണിൻ്റെ ക്യാമറ യൂണിറ്റിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രീമിയം ഫോൾഡബിൾ വിഭാഗത്തിൽ മാജിക് V6 ഒറ്റയ്ക്കല്ല. ഏതാണ്ട് അതേ സമയത്തു തന്നെ ലോഞ്ച് ചെയ്യുമെന്ന് അഭ്യൂഹമുള്ള ഓപ്പോ ഫൈൻഡ് N6-ന് ഈ ഫോൺ കടുത്ത മത്സരം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഫൈൻഡ് N6-ൽ അതേ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ്, 200 മെഗാപിക്സൽ മെയിൻ സെൻസർ ഉൾപ്പെടെയുള്ള ട്രിപ്പിൾ-ക്യാമറ സെറ്റപ്പ്, 6,000mAh-ൽ കൂടുതൽ ബാറ്ററി കപ്പാസിറ്റി എന്നിവ ഉൾപ്പെടുന്നതായി പറയപ്പെടുന്നു. വലിയ ബാറ്ററി, ഫ്ലാഗ്ഷിപ്പ് ഹാർഡ്‌വെയർ, സ്ലിം ഡിസൈൻ എന്നിവയുമായി എത്തുന്ന ഹോണർ മാജിക് V6 വരാനിരിക്കുന്ന MWC 2026-ൽ ലോഞ്ച് ചെയ്യാൻ പോകുന്ന ഏറ്റവും ആവേശകരമായ ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളിൽ ഒന്നായി മാറിയേക്കും.
ces_story_below_text
പരസ്യം
പരസ്യം