ഹോണർ 500, ഹോണർ 500 പ്രോ എന്നിവ ചൈനയിലെത്തി; കൂടുതൽ വിവരങ്ങൾ അറിയാം
വാഗ്ദാനം ചെയ്തതുപോലെ, HONOR ചൈനയിൽ HONOR 500 ഉം HONOR 500 Pro ഉം പ്രഖ്യാപിച്ചു.
നിരവധി പേരുടെ പ്രിയപ്പെട്ട സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിൽ ഒന്നായ ഹോണർ, രണ്ട് പുതിയ മോഡൽ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. ഹോണർ 500, ഹോണർ 500 പ്രോ എന്നീ പേരുകളിലുള്ള രണ്ട് ഫോണുകളും അടുത്തിടെ ചൈനയിൽ മികച്ച സവിശേഷതകളോടെയും നാല് സ്റ്റൈലിഷ് കളർ ചോയ്‌സുകളോടെയും അവതരിപ്പിച്ചു. 16 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജുമായാണ് ഈ ഫോണുകൾ വരുന്നത്. ഹോണർ 500 പ്രോയ്ക്ക് അഡ്വാൻസ്ഡ് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ആണു കരുത്തു നൽകുന്നത്. അതേസമയം, സാധാരണ ഹോണർ 500 സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്പ് ഉപയോഗിക്കുന്നു. ഈ ഫോണുകളിലെ മറ്റൊരു പ്രത്യേകത 8,000mAh കപ്പാസിറ്റിയുള്ള വലിയ ബാറ്ററിയാണ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 10-ലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത്. ഈ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ലോഞ്ചിങ്ങ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ.
ഹോണർ 500 പ്രോയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് CNY 3,599 (ഏകദേശം 45,000 രൂപ) രൂപ മുതൽ വില ആരംഭിക്കുന്നു. ഉയർന്ന വേരിയന്റുകളായ 12 ജിബി + 512 ജിബിക്ക് CNY 3,899 (ഏകദേശം 48,000 രൂപ), 16 ജിബി + 512 ജിബിക്ക് CNY 4,199 (ഏകദേശം 51,000 രൂപ), 16 ജിബി + 1 ടിബിക്ക് CNY 4,799 (ഏകദേശം 60,000 രൂപ) എന്നിങ്ങനെയും വില വരുന്നു.
സാധാരണ ഹോണർ 500-ൻ്റെ 12 ജിബി + 256 ജിബി പതിപ്പിന് CNY 2,699 (ഏകദേശം 33,000 രൂപ) മുതൽ വില ആരംഭിക്കുന്നു. 12GB + 512GB മോഡലിന് CNY 2,999 (ഏകദേശം 36,000 രൂപ) ആണ് വില, അതേസമയം 16GB + 512GB വേരിയന്റിന് CNY 3,299 (ഏകദേശം 41,000 രൂപ) വില വരുന്നു.
ഹോണർ 500 പ്രോ, ഹോണർ 500 എന്നീ ഫോണുകൾ അക്വാമറൈൻ, സ്റ്റാർലൈറ്റ് പൗഡർ, ഒബ്സിഡിയൻ ബ്ലാക്ക്, മൂൺലൈറ്റ് സിൽവർ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്ത പേരുകൾ) എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമാണ്.
ഹോണർ 500 പ്രോ (ഡ്യുവൽ സിം) ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള MagicOS 10-ലാണു പ്രവർത്തിക്കുക. ഫുൾ HD+ റെസല്യൂഷനുള്ള 6.55 ഇഞ്ച് LTPO OLED സ്‌ക്രീൻ (1,264×2,736 പിക്‌സലുകൾ), 120Hz റിഫ്രഷ് റേറ്റ്, 460ppi പിക്‌സൽ ഡെൻസിറ്റി, 6,000nits പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിന്റെ സവിശേഷതകളാണ്.
ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. 200MP മെയിൻ വൈഡ്-ആംഗിൾ ക്യാമറ, 50MP ടെലിഫോട്ടോ ലെൻസ് എന്നിവക്കു പുറമെ ഓട്ടോഫോക്കസ്, മാക്രോ ഷൂട്ടിംഗ് എന്നിവയെ പിന്തുണയ്ക്കുന്ന 12MP അൾട്രാവൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. 3D ഡെപ്ത് സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP68, IP69, IP69K റേറ്റിംഗുകളാണ് ഇതിനുള്ളത്.
ഹോണർ 500 പ്രോയിൽ 5G, Wi-Fi 7, ബ്ലൂടൂത്ത് 6.0, GPS, ഒന്നിലധികം സാറ്റലൈറ്റ് സിസ്റ്റങ്ങൾ, NFC, OTG, ഒരു USB ടൈപ്പ്-സി പോർട്ട് എന്നിവയുണ്ടാകും. ഗൈറോസ്കോപ്പ്, കളർ ടെമ്പറേച്ചർ സെൻസർ, കോമ്പസ്, ഇൻഫ്രാറെഡ് റിമോട്ട് തുടങ്ങിയ സെൻസറുകളും, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, പാസ്‌വേഡ് വോൾട്ട്, AI ഫേസ്-സ്വാപ്പ് ഡിറ്റക്ഷൻ പോലുള്ള നിരവധി സെക്യൂരിറ്റി ടൂളുകളും ഇതിലുണ്ട്.
80W വയർഡ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 27W റിവേഴ്സ് ചാർജിംഗ് എന്നിവയെ പിന്തുണക്കുന്ന 8,000mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. ബാറ്ററിക്ക് 42 മണിക്കൂർ വരെ ടോക്ക് ടൈം വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് ഹോണർ അവകാശപ്പെടുന്നു. 155.8×74.2×7.75mm വലിപ്പവും 201g ഭാരവുമാണ് ഈ ഫോണിനുള്ളത്.
ഹോണർ 500 പ്രോയുടെ അതേ സിം സെറ്റപ്പ്, സോഫ്റ്റ്‌വെയർ, ഡിസ്‌പ്ലേ, ഡസ്റ്റ്- ആൻഡ് വാട്ടർ-റെസിസ്റ്റൻസ് റേറ്റിംഗുകൾ എന്നിവയോടെയാണ് ഹോണർ 500 വരുന്നത്. അഡ്രിനോ 825 ജിപിയുവുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്‌സെറ്റ് ഈ മോഡലിന് കരുത്ത് പകരുന്നു. 16 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജും ഇതിലുണ്ടാകും.
ഡ്യുവൽ റിയർ ക്യാമറ സിസ്റ്റമാണ് ഇതിലുള്ളത്. 200 മെഗാപിക്സൽ മെയിൻ വൈഡ്-ആംഗിൾ ക്യാമറയും ഓട്ടോഫോക്കസുള്ള 12 മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
5G, Wi-Fi 7, ബ്ലൂടൂത്ത് 6.0, GPS, NFC, USB ടൈപ്പ്-സി എന്നിവയുൾപ്പെടെ എല്ലാ കണക്റ്റിവിറ്റി സവിശേഷതകളും സെൻസറുകളും ഹോണർ 500 പ്രോയ്ക്ക് സമാനമാണ്. 80W ഫാസ്റ്റ് വയർഡ് ചാർജിംഗും 27W റിവേഴ്‌സ് വയർഡ് ചാർജിംഗും ഉള്ള 8,000mAh ബാറ്ററിയാണ് ഹോണർ 500-ൽ ഉണ്ടാവുക. ഇതിന്റെ വലിപ്പം 155.8×74.2×7.75mm ആണ്, ഭാരം 198 ഗ്രാമുമാണ്.
പരസ്യം
പരസ്യം
Samsung Galaxy S25 Series Could Get One UI 8.5 Beta Soon; Update Spotted on Samsung Server: Report