ഇനി ഇവൻ വിപണി ഭരിക്കും; ഹോണർ X9c ഇന്ത്യയിലേക്കെത്തുന്നു

ഹോണർ X9c ഇന്ത്യൻ വിപണിയിലേക്ക് ഉടനെ എത്തുമെന്നു സ്ഥിരീകരിച്ചു

ഇനി ഇവൻ വിപണി ഭരിക്കും; ഹോണർ X9c ഇന്ത്യയിലേക്കെത്തുന്നു

Photo Credit: Honor

ഹോണർ X9c (ചിത്രത്തിൽ) 7.98mm കനം അളക്കും

ഹൈലൈറ്റ്സ്
  • Honor X9c will launch in India soon, the company confirmed. The smartphon
  • 66W വയേർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഈ ഫോൺ പിന്തുണയ്ക്കുന്നു
  • 360 ഡിഗ്രി വാട്ടർ റെസിസ്റ്റൻസുള്ള ഫോണാണ് ഹോണർ X9c
പരസ്യം

ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണറിൻ്റെ ഫോണുകൾക്കായി കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ഹോണർ X9c എന്ന തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇന്ത്യൻ വിപണിയിലെത്തുമ്പോൾ, ആമസോണിൽ മാത്രമാകും ഈ സ്മാർട്ട്‌ഫോൺ വാങ്ങാൻ ലഭ്യമാവുക. 2024 നവംബറിൽ തിരഞ്ഞെടുത്ത ആഗോള വിപണികളിലാണ് ഈ ഫോൺ ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യൻ വിപണിയിലേക്കു വരുന്ന ഹോണർ X9c-യിൽ 108 മെഗാപിക്സൽ മെയിൻ റിയർ ക്യാമറ ആയിരിക്കും ഉണ്ടാവുകയെന്ന സൂചനയുണ്ട്. ഇത് ഫോണിൻ്റെ ആഗോള പതിപ്പിനു സമാനമായ ക്യാമറയാണ്. ക്യാമറയ്ക്ക് പുറമേ, ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഫോണിൻ്റെ മറ്റു നിരവധി പ്രധാന സവിശേഷതകളും സ്ഥിരീകരിച്ചിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഹോണർ X9b-യുടെ പിൻഗാമി ആയിരിക്കും ഹോണർ X9c. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ മികച്ച പെർഫോമൻസ്, മെച്ചപ്പെട്ട ക്യാമറ ക്വാളിറ്റി, കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി മെച്ചപ്പെടുത്തിയ ഡിസൈൻ എന്നിവ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

ഹോണർ X9c-യുടെ ഇന്ത്യയിലെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ:

ഹോണർ X9c ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന് കമ്പനി കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സാമൂഹ്യമാധ്യമമായ എക്സിലെ (മുമ്പ് ട്വിറ്റർ) ഒരു സമീപകാല പോസ്റ്റിൽ കമ്പനി ഇതേക്കുറിച്ചുള്ള അപ്‌ഡേറ്റ് പങ്കിട്ടു. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ആമസോൺ ഇന്ത്യയിൽ മാത്രമേ ഈ സ്മാർട്ട്‌ഫോൺ വാങ്ങാൻ ലഭ്യമാകൂ എന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

കമ്പനിയുടെ പത്രക്കുറിപ്പിൽ, ഹോണർ X9c നിരവധി മികച്ച സവിശേഷതകളോടെ വരുമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ലോഞ്ചിനോട് അടുത്ത ദിവസങ്ങളിൽ പങ്കിടുമെന്നും കമ്പനി പരാമർശിച്ചു. 2024 നവംബറിൽ ചില ആഗോള വിപണികളിൽ ആദ്യമായി അവതരിപ്പിച്ച ഫോണാണ് ഇപ്പോൾ ഇന്ത്യയിലേക്ക് എത്തുന്നത്.

ഹോണർ X9c-യുടെ പ്രധാന സവിശേഷതകൾ:

ആമസോൺ സജ്ജമാക്കിയ ഒരു ലൈവ് മൈക്രോസൈറ്റ് ഇന്ത്യയിൽ ഹോണർ X9c ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഫോണിനെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ഹോണർ X9c ദീർഘകാലം ഈടുനിൽക്കുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. എസ്ജിഎസ്-സർട്ടിഫൈഡ് ഡ്രോപ്പ് റെസിസ്റ്റൻസുമായി വരുന്ന ഇതിന് ചെറിയ വീഴ്ചകളെ അതിജീവിക്കാൻ കഴിയും. ഗ്ലോബൽ വേരിയൻ്റിനെപ്പോലെ പൊടിയിൽ നിന്നും സംരക്ഷണം, 360-ഡിഗ്രി വാട്ടർ റെസിസ്റ്റൻസ് എന്നിവ വാഗ്ദാനം ചെയ്യുന്ന IP65M റേറ്റിംഗും ഇതിനുണ്ട്. തീവ്രമായ താപനിലയിലും സുഗമമായ പ്രകടനം ഉറപ്പാക്കുന്ന ഹോണറിന്റെ പവർ മാനേജ്മെന്റ് സിസ്റ്റം ഈ ഫോണിൽ ഉപയോഗിക്കുന്നു. മെലിഞ്ഞ, ഭാരം കുറഞ്ഞ ഡിസൈനിലുള്ള ഈ ഫോണിന് 7.98mm കനവും 189 ഗ്രാം ഭാരവുമുണ്ട്.

6,600mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. 66W വയർഡ് സൂപ്പർചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ഫോട്ടോഗ്രാഫിക്കായി, ഹോണർ X9c-യിൽ 108 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയുണ്ട്. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) എന്നിവയെ പിന്തുണയ്ക്കുന്നു. ക്യാമറ സിസ്റ്റത്തിൽ AI പവേർഡ് ഫീച്ചേഴ്സായ AI ഇറേസ്, മികച്ച ഫോട്ടോ എഡിറ്റിംഗിനായി മോഷൻ സെൻസിംഗ് എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.

ഹോണർ X9c യുടെ ഇന്ത്യൻ പതിപ്പ് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ ഹോണറിന്റെ കസ്റ്റം MagicOS 9.0 ഇന്റർഫേസോടെ പ്രവർത്തിക്കും. സാധാരണ സ്പീക്കറുകളെ അപേക്ഷിച്ച് 300% വരെ കൂടുതൽ ശബ്‌ദം നൽകുമെന്ന് അവകാശപ്പെടുന്ന ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഇതിൽ ഉൾപ്പെടും.

1.5K റെസല്യൂഷനുള്ള 6.78 ഇഞ്ച് കർവ്ഡ് AMOLED ഡിസ്‌പ്ലേയായിരിക്കും ഫോണിന്റെ സവിശേഷത. സ്‌ക്രീൻ സുഗമമായ ദൃശ്യങ്ങൾക്കായി 120Hz റിഫ്രഷ് റേറ്റും 4,000nits വരെ പീക്ക് ബ്രൈറ്റ്നസ് ലെവലും പിന്തുണയ്ക്കും. ഇതിൽ 3,840Hz PWM ഡിമ്മിംഗും ഉൾപ്പെടുന്നു, ഇത് സ്‌ക്രീൻ മിന്നുന്നത് കുറയ്ക്കുകയും കണ്ണിന് കൂടുതൽ സുഖം നൽകുകയും ചെയ്യും.

മലേഷ്യയിൽ, ഹോണർ X9c രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ആദ്യത്തേത് MYR 1,499 (ഏകദേശം 28,700 രൂപ) വിലയുള്ള 12GB RAM + 256GB സ്റ്റോറേജ് മോഡലും, രണ്ടാമത്തേത് MYR 1,699 (ഏകദേശം 32,500 രൂപ) വിലയുള്ള 12GB RAM + 512GB മോഡലുമാണ്. ഫോണിന്റെ ആഗോള പതിപ്പിൽ സ്‌നാപ്ഡ്രാഗൺ 6 Gen 1 പ്രോസസർ ഉണ്ട്, കൂടാതെ സെൽഫികൾക്കായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു.

</div

Comments
Gadgets 360 Staff
 ...കൂടുതൽ
        
    
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഇനി വീട്ടിലിരുന്നു കൊണ്ടു തന്നെ ബിഎസ്എൻഎല്ലിലേക്കു മാറാം; പോർട്ടൽ ആരംഭിച്ചു
  2. ഇനി ഇവൻ വിപണി ഭരിക്കും; ഹോണർ X9c ഇന്ത്യയിലേക്കെത്തുന്നു
  3. 9,999 രൂപയ്ക്കൊരു ഗംഭീര 5G ഫോൺ; വിവോ T4 ലൈറ്റ് 5G ഇന്ത്യയിലെത്തി
  4. ബാറ്ററിയുടെ കാര്യത്തിൽ ഇവൻ വില്ലാളിവീരൻ; പോക്കോ F7 5G ഇന്ത്യയിലെത്തി
  5. ഇനി ഇവൻ്റെ കാലം; വിവോ X200 FE ലോഞ്ച് ചെയ്തു
  6. കിടിലൻ ഫോണുകളുമായി സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് 2025 ഇവൻ്റ് ജൂലൈയിൽ
  7. സ്മാർട്ട്ഫോൺ വിപണിയിൽ ഓളമുണ്ടാക്കാൻ ഓപ്പോ റെനോ 14 5G സീരീസ് എത്തുന്നു
  8. എല്ലാവർക്കും ഇനി വഴിമാറി നിൽക്കാം; സാംസങ്ങ് ഗാലക്സി M36 5G ഇന്ത്യയിലേക്ക്
  9. വയർലെസ് നെക്ക്ബാൻഡ് വിപണി കീഴടക്കാൻ വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് Z3 ഇന്ത്യയിലെത്തി
  10. കീശ കീറാതെ മികച്ചൊരു ടാബ് സ്വന്തമാക്കാം; റെഡ്മി പാഡ് 2 ഇന്ത്യൻ വിപണിയിലെത്തി
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »