ഹോണർ പവർ 2 ചൈനീസ് വിപണിയിൽ എത്തി; ഫോണിൻ്റെ വില, സവിശേഷതകൾ എന്നിവ അറിയാം
Photo Credit: Honor
ഹോണർ ചൈനയിൽ ഹോണർ പവർ2 സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു.
വമ്പൻ ബാറ്ററി കപ്പാസിറ്റിയുമായി ചൈനയിൽ ഹോണർ പവർ 2 എന്ന പുതിയ സ്മാർട്ട്‌ഫോൺ പ്രമുഖ ബ്രാൻഡായ ഹോണർ അവതരിപ്പിച്ചു. കമ്പനിയുടെ പവർ സീരീസ് ലൈനപ്പിലെ ഏറ്റവും പുതിയ മോഡലായ ഈ ഫോണിൻ്റെ ലോഞ്ച് തിങ്കളാഴ്ചയാണ് നടന്നത്. ചൈനീസ് വിപണിയിൽ, മൂന്ന് വ്യത്യസ്ത നിറങ്ങളിൽ സ്മാർട്ട്‌ഫോൺ ലഭ്യമാകും. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും ഈ ഫോൺ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഹോണർ പവർ 2-ന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ വലിയ 10,080mAh ബാറ്ററിയാണ്. നിലവിൽ ഫോണുകളിൽ ലഭ്യമായ ഏറ്റവും വലിയ ബാറ്ററികളിൽ ഒന്നാണിത്. ഫോൺ 80W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 8500 എലൈറ്റ് പ്രോസസറിലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. 12GB റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ഫോണർ പവർ 2 വാഗ്ദാനം ചെയ്യുന്നു. ഫോട്ടോഗ്രാഫിക്കായി ഈ ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുണ്ട്. 50 മെഗാപിക്സൽ സെൻസറാണ് മെയിൻ ക്യാമറയിൽ ഉപയോഗിക്കുന്നത്.
ചൈനയിൽ ഹോണർ പവർ 2-ന്റെ വില CNY 2,699 (ഏകദേശം 35,000 ഇന്ത്യൻ രൂപ) മുതൽ ആരംഭിക്കുന്നു. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിനാണ് ഈ വില വരുന്നത്. 12 ജിബി റാമും 512 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന ഈ സ്മാർട്ട്‌ഫോണിന്റെ ഉയർന്ന വേരിയന്റിന്റെ വില CNY 2,999 അഥവാ ഏകദേശം 39,000 രൂപയാണ്.
ജനുവരി 9-ന് ചൈനീസ് വിപണിയിൽ ഈ സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തും. ഔദ്യോഗിക ഹോണർ ഓൺലൈൻ സ്റ്റോർ വഴി ഹോണർ പവർ 2 വാങ്ങാം. ഡിസൈൻ ഓപ്ഷനുകളുടെ കാര്യമെടുത്താൽ, ഹോണർ പവർ 2 മൂന്ന് നിറങ്ങളിൽ ലഭ്യമാകും. ചൈനീസ് ഭാഷയിൽ നിന്നും വിവർത്തനം ചെയ്തതു പ്രകാരം ഫാന്റം ബ്ലാക്ക്, സ്നോഫീൽഡ് വൈറ്റ്, റൈസിംഗ് സൺ ഓറഞ്ച് എന്നിവയാണ് ഈ നിറങ്ങൾ.
ആൻഡ്രോയിഡ് 16-ൽ നിർമ്മിച്ചിരിക്കുന്ന മാജിക്ഒഎസ് 10-ലാണ് ഹോണർ പവർ 2 പ്രവർത്തിക്കുന്നത്. 1,200 x 2,640 പിക്സൽ റെസല്യൂഷനുള്ള വലിയ 6.79 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. സ്ക്രീൻ 120Hz വരെ റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുകയും 3,840Hz PWM ഡിമ്മിംഗ് ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിന് 1.07 ബില്യൺ നിറങ്ങൾ പ്രദർശിപ്പിക്കാനും HDR കണ്ടൻ്റിനെ പിന്തുണയ്ക്കാനും കഴിയും. ലോ ബ്ലൂ ലൈറ്റ്, എക്സ്ട്രീം ഡാർക്ക് മോഡ്, ഒയാസിസ് ഐ പ്രൊട്ടക്ഷൻ, AI ഡിഫോക്കസ് വിഷൻ സോത്തിംഗ്, നാച്ചുറൽ ലൈറ്റ്-ലൈക്ക് ഐ പ്രൊട്ടക്ഷൻ തുടങ്ങിയ കണ്ണിൻ്റെ സംരക്ഷണത്തിനുള്ള നിരവധി സവിശേഷതകളും ഫോണിൽ ഉൾപ്പെടുന്നു, ചൈനീസ് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്ത പേരുകളാണിവയെന്നതു ശ്രദ്ധിക്കുക.
ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 8500 എലൈറ്റ് പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്, ഇത് പരമാവധി 3.4GHz ക്ലോക്ക് സ്പീഡിൽ എത്തുമെന്ന് പറയപ്പെടുന്നു. ചിപ്‌സെറ്റിൽ ഒരു പ്രൈം കോർ, മൂന്ന് പെർഫോമൻസ് കോറുകൾ, നാല് എഫിഷ്യൻസി കോറുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് മാലി-G720 MC8 ജിപിയു, ഹോണറിന്റെ ഇൻ-ഹൗസ് C1+ നെറ്റ്‌വർക്ക് ചിപ്പ്, 12GB റാം, 512GB വരെ ഇന്റേണൽ സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ശക്തമായ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന IP66, IP68, IP69, IP69K റേറ്റിംഗുകളും ഈ ഫോണിനുണ്ട്.
ഹോണർ പവർ 2-ന് ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുണ്ട്. ഇതിൽ f/1.88 അപ്പേർച്ചറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഉള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയും 5 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു. മുൻവശത്ത്, ഫോട്ടോകൾക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. മൾട്ടി-ലെൻസ് വീഡിയോ റെക്കോർഡിംഗ്, AI ഫോട്ടോഗ്രാഫി, ഹൈ റെസല്യൂഷൻ മോഡ്, ടൈം-ലാപ്സ് ഷൂട്ടിംഗ്, നൈറ്റ് മോഡ്, സ്‌മൈൽ-ടു-ക്യാപ്ചർ, വോയ്‌സ്-കൺട്രോൾഡ് ഫോട്ടോഗ്രാഫി തുടങ്ങിയ സവിശേഷതകളെ റിയർ ക്യാമറകൾ പിന്തുണയ്ക്കുന്നു.
ഫോണിൽ വലിയ 10,080mAh ബാറ്ററിയാണ് ഉണ്ടാവുക, ഇത് 80W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. കണക്റ്റിവിറ്റിയുടെ കാര്യത്തിൽ 5G, 4G LTE നെറ്റ്‌വർക്കുകൾ, Wi-Fi 6, ബ്ലൂടൂത്ത് 6, NFC, USB ടൈപ്പ്-സി പോർട്ട് എന്നിവയെയും GPS, GLONASS, BeiDou, GNSS, ഗലീലിയോ എന്നിവയുൾപ്പെടെയുള്ള നാവിഗേഷൻ സിസ്റ്റങ്ങളെയും ഇതു പിന്തുണയ്ക്കുന്നു. ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, ഗ്രാവിറ്റി സെൻസർ തുടങ്ങിയ സെൻസറുകളും ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുന്നു. ഇതിന് 162.1x76.3x7.98mm വലിപ്പവും ഏകദേശം 216 ഗ്രാം ഭാരവുമുണ്ട്.
ces_story_below_text
പരസ്യം
പരസ്യം
Poco M8 5G Launching Today: Know Price in India, Features, Specifications and More
Oppo Reno 15 Series 5G Launching Today: Know Price in India, Features, Specifications and More