സ്‌മാർട്ട്ഫോൺ വിപണിയിലേക്ക് ഹോണറിൻ്റെ മെലിഞ്ഞ സുന്ദരിയുടെ എൻട്രി; ഹോണർ മാജിക് 8 പ്രോ എയർ ലോഞ്ചിങ്ങ് പൂർത്തിയായി

ഹോണർ മാജിക് 8 പ്രോ എയർ ചൈനീസ് വിപണിയിലെത്തി; വിലയും മറ്റു വിശേഷങ്ങളും അറിയാം

സ്‌മാർട്ട്ഫോൺ വിപണിയിലേക്ക് ഹോണറിൻ്റെ മെലിഞ്ഞ സുന്ദരിയുടെ എൻട്രി; ഹോണർ മാജിക് 8 പ്രോ എയർ ലോഞ്ചിങ്ങ് പൂർത്തിയായി

Photo Credit: Honor

ചൈനയിൽ ലോഞ്ച് ചെയ്ത സ്ലിം ഹോണർ മാജിക് 8 പ്രോ എയർ ഫീച്ചറുകൾ വിശദമായി അറിയാം

ഹൈലൈറ്റ്സ്
  • ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഹോണർ മാജിക് 8 പ്രോ എയറിലുള്ളത്
  • 6.31 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഈ ഫോണിലുണ്ടാവുക
  • 5,500mAh ബാറ്ററിയാണ് ഹോണർ മാജിക് 8 പ്രോ എയറിൽ സജ്ജീകരിച്ചിരിക്കുന്നത്
പരസ്യം

പ്രശസ്ത സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ തങ്ങളുടെ മാജിക് 8 സീരീസിന്റെ ഭാഗമായി ചൈനയിൽ ഹോണർ മാജിക് 8 പ്രോ എയർ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. കമ്പനിയുടെ 2026 ജനുവരി ലോഞ്ച് ഇവന്റിലാണ് ഈ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചത്. മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസറാണ് മാജിക് 8 പ്രോ എയറിന് കരുത്ത് പകരുന്നത്. വളരെ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ രീതിയിലാണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 155 ഗ്രാം മാത്രം ഭാരമുള്ള ഇതിന്റെ കനം 6.1mm മാത്രമാണ്. ഏറ്റവും ഭാരം കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണിതെന്നു പറയാം. നാല് വശങ്ങളിലും വളരെ നേർത്ത, 1.08mm ബെസലുകളുള്ള 6.31 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. സ്‌ക്രീൻ 6000nits വരെ HDR പീക്ക് ബ്രൈറ്റ്‌നസ് പിന്തുണയ്ക്കുന്നു. ഹോണറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഹോണർ മാജിക് 8 പ്രോ എയർ ചൈനയിൽ വിൽക്കുന്നത്. നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.

ഹോണർ മാജിക് 8 പ്രോ എയറിൻ്റെ വില, കളർ ഓപ്ഷൻസ് മുതലായ വിവരങ്ങൾ:

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹോണർ മാജിക് 8 പ്രോ എയറിന്റെ അടിസ്ഥാന മോഡലിന് വില CNY 4,999 മുതൽ ആരംഭിക്കുന്നു, അതായത് ഏകദേശം 65,000 രൂപ. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റിന് CNY 5,299, ഏകദേശം 69,000 രൂപയാണു വില. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് CNY 5,599, അതായത് ഏകദേശം 73,000 രൂപയും വില വരുന്നു. ടോപ്പ്-എൻഡ് പതിപ്പ് 16 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ളതാണ്, ഇതിന്റെ വില CNY 5,999, ഏകദേശം 78,000 രൂപയാണ്.

ഹോണർ മാജിക് 8 പ്രോ എയർ ജനുവരി 23 മുതൽ ഹോണർ ഓൺലൈൻ സ്റ്റോർ വഴി ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. ഫെയറി പർപ്പിൾ, ലൈറ്റ് ഓറഞ്ച്, ഫെതർ വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

ഹോണർ മാജിക് 8 പ്രോ എയറിൻ്റെ പ്രധാന സവിശേഷതകൾ:

ഹോണർ മാജിക് 8 പ്രോ എയർ ഒരു ഫിസിക്കൽ സിം കാർഡ്, ഒരു ഇ-സിം എന്നിവയെ പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ MagicOS 10-ൽ ഇത് പ്രവർത്തിക്കുന്നു. 1,216×2,640 പിക്സൽ റെസല്യൂഷനുള്ള 6.31 ഇഞ്ച് OLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 460ppi പിക്സൽ ഡെൻസിറ്റി, 1.07 ബില്യൺ നിറങ്ങൾ, HDR കണ്ടൻ്റ്, 6,000nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഈ ഫോണിന് പിന്തുണ നൽകുന്നു.

4.21GHz പീക്ക് ക്ലോക്ക് സ്പീഡുള്ള ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. മാലി G1-അൾട്രാ MC12 GPU, 16GB വരെ റാം, 1TB വരെ ഇന്റേണൽ സ്റ്റോറേജ് എന്നിവയുമായി ഇത് വരുന്നു.

ക്യാമറകൾക്കായി, ഹോണർ മാജിക് 8 പ്രോ എയറിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. f/1.6 അപ്പേർച്ചറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, f/2.6 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ക്യാമറയുണ്ട്. ഇതു 60fps-ൽ 4K വരെയുള്ള വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു.

5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 6.0, NFC, USB ടൈപ്പ്-C, GPS, BeiDou, GLONASS, Galileo, QZSS, NavIC തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നത്. 80W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗുള്ള 5,500mAh ബാറ്ററിയാണ് ഫോണിനുള്ളത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ ഇതിന് IP68, IP69 റേറ്റിംഗുകൾ ഉണ്ട്. 150.5×71.9×6.1mm വലിപ്പവും ഏകദേശം 155 ഗ്രാം ഭാരവുമാണ് ഫോണിനുള്ളത്.

ces_story_below_text

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ടോപ് ലോഡിങ്ങ് വാഷിങ്ങ് മെഷീനുകൾ വമ്പൻ വിലക്കുറവിൽ; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിലെ ഓഫറുകൾ അറിയാം
  2. വമ്പൻ ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ മികച്ച വിലക്കുറവിൽ; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിലെ ഓഫറുകൾ അറിയാം
  3. സ്‌മാർട്ട്ഫോൺ വിപണിയിലേക്ക് ഹോണറിൻ്റെ മെലിഞ്ഞ സുന്ദരിയുടെ എൻട്രി; ഹോണർ മാജിക് 8 പ്രോ എയർ ലോഞ്ചിങ്ങ് പൂർത്തിയായി
  4. ഹോണറിൻ്റെ സ്പെഷ്യൽ എഡിഷൻ ഫോൺ എത്തി; ഹോണർ മാജിക് 8 RSR പോർഷെ ഡിസൈൻ ലോഞ്ച് ചെയ്തു
  5. 10,000 രൂപയിൽ താഴ്ന്ന വിലക്ക് മികച്ച ഓൾ-ഇൻ-വൺ പ്രിൻ്ററുകൾ; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിലെ ഓഫറുകൾ അറിയാം
  6. ഗെയിമിങ്ങ് ലാപ്ടോപ്പുകൾ വമ്പൻ വിലക്കിഴിവിൽ; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ലെ മികച്ച ഡീലുകൾ അറിയാം
  7. വമ്പൻ വിലക്കുറവിൽ ഫ്രിഡ്ജ് സ്വന്തമാക്കാൻ സുവർണാവസരം; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ലെ ഓഫറുകൾ അറിയാം
  8. ഇതാണു ടാബ്‌ലറ്റുകൾ വാങ്ങാൻ ഏറ്റവും മികച്ച അവസരം; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ലെ മികച്ച ഡീലുകൾ അറിയാം
  9. 13 ദിവസത്തെ ബാറ്ററി ലൈഫുമായി മോട്ടോ വാച്ച്; ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി പ്രഖ്യാപിച്ചു
  10. 9,000mAh ബാറ്ററിയുമായി റെഡ്മി ടർബോ 5 മാക്സ് ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; ഫോണിൻ്റെ പ്രധാന സവിശേഷതകൾ പുറത്ത്
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »