ഹോണർ മാജിക് 8 RSR പോർഷെ ഡിസൈൻ ചൈനീസ് വിപണിയിലെത്തി; വിലയും സവിശേഷതകളും അറിയാം
Photo Credit: Honor
ചൈനയിൽ ലോഞ്ച് ചെയ്ത ഹോണർ മാജിക് 8 RSR പോർഷെ ഡിസൈൻ പ്രത്യേകതകൾ വിശദാംശങ്ങൾ ഇവിടെ
ഹോണർ മാജിക് 8 RSR പോർഷെ ഡിസൈൻ സ്മാർട്ട്‌ഫോൺ ചൈനീസ് വിപണിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഹൈ-പെർഫോമൻസ് സൂപ്പർകാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്ലീൻ ആൻഡ് ഷാർപ്പ് ലൈനുകളോടെ, പോർഷെയുടെ സിഗ്നേച്ചർ ശൈലിയിലാണ് ഇതിന്റെ ഡിസൈൻ വരുന്നത്. നിലവിലെ സ്മാർട്ട്‌ഫോൺ വിപണിയിൽ ലഭ്യമായ ഒരേയൊരു റിയൽ സെറാമിക് എന്ന് ഹോണർ വിശേഷിപ്പിക്കുന്ന മൈക്രോക്രിസ്റ്റലിൻ നാനോ-സെറാമിക് മെറ്റീരിയൽ ഉപയോഗിച്ചാണ് ഇതിൻ്റെ റിയർ പാനൽ നിർമ്മിച്ചിരിക്കുന്നത്. ഈ മെറ്റീരിയൽ ഫോണിന് ഒരു പ്രീമിയം ഫിനിഷും സോളിഡ് ബിൽഡും നൽകുന്നു. ഈ ഫോൺ 8.5 എന്ന Mohs ഹാർഡ്നെസ് റേറ്റിംഗുമായി വരുന്നു, ഇത് ഉപരിതലത്തിലുണ്ടാകുന്ന സ്ക്രാച്ചുകളെ വളരെയധികം പ്രതിരോധിക്കുന്നു. ഇതിനു പുറമെ A0-ഗ്രേഡ് മിറർ പോളിഷ് മികച്ച തിളക്കം നൽകുകയും ചെയ്യുന്നു. മുൻ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫോൺ ഏകദേശം 10 ശതമാനം ഭാരം കുറഞ്ഞതാണ്. പോർഷെയുടെ ഐക്കണിക് മാട്രിക്സ്-സ്റ്റൈൽ ഹെഡ്‌ലൈറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫോണിൻ്റെ റിയർ ക്യാമറ ലേഔട്ട് സജ്ജീകരിച്ചിരിക്കുന്നത്.
ചൈനയിൽ, ഹോണർ മാജിക് 8 RSR പോർഷെ ഡിസൈനിന്റെ വില CNY 7,999 മുതൽ ആരംഭിക്കുന്നു, അതായത് ഏകദേശം 1,04,000 ഇന്ത്യൻ രൂപ. ഈ ബേസ് വേരിയൻ്റ് 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് വരുന്നത്. ടോപ് എൻഡ് മോഡലിന് CNY 8,999, ഏകദേശം 1,17,000 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മോഡൽ 24 ജിബി റാമും 1 ടിബി സ്റ്റോറേജ് സ്‌പെയ്‌സും വാഗ്ദാനം ചെയ്യുന്നു.
പുതിയ ഹോണർ മാജിക് 8 സീരീസിന്റെ ഭാഗമായ ഈ സ്മാർട്ട്‌ഫോൺ ജനുവരി 23 മുതൽ വാങ്ങാൻ ലഭ്യമാകും. ചൈനയിലെ ഔദ്യോഗിക ഹോണർ ഓൺലൈൻ സ്റ്റോർ വഴിയാണു വിൽപ്പന നടക്കുന്നത്. ഫോണിൻ്റെ പ്രീമിയം പൊസിഷനിംഗിന് അനുയോജ്യമായ രീതിയിൽ മൂൺലൈറ്റ് സ്റ്റോൺ, സ്ലേറ്റ് ഗ്രേ എന്നിങ്ങനെയുള്ള രണ്ട് കളർ ഓപ്ഷനുകളിലാണ് ഹോണർ മാജിക് 8 RSR പോർഷെ ഡിസൈൻ ലഭ്യമാവുക.
ഹോണർ മാജിക് 8 RSR പോർഷെ ഡിസൈൻ, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ MagicOS 10-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ്. 1,256 x 2,808 പിക്‌സൽ റെസല്യൂഷനുള്ള വലിയ 6.71 ഇഞ്ച് ഫുൾ HD+ OLED സ്‌ക്രീനാണ് ഇതിന്റെ സവിശേഷത. ഡിസ്‌പ്ലേ 120Hz വരെ റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു, കൂടാതെ 6,000nits വരെ പീക്ക് ബ്രൈറ്റ്‌നസ് ലെവൽ എത്താനും കഴിയും. 1.07 ബില്യൺ നിറങ്ങൾ കാണിക്കാൻ കഴിയുന്ന ഇത് മെച്ചപ്പെടുത്തിയ ദൃശ്യങ്ങൾക്കായി HDR കണ്ടൻ്റിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
3nm പ്രോസസ്സിൽ നിർമ്മിച്ച, പരമാവധി 4.6GHz ക്ലോക്ക് സ്പീഡുള്ള ക്വാൽകോമിന്റെ ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് ഈ ഫോണിനു കരുത്ത് പകരുന്നത്. ഗ്രാഫിക്‌സ് കൈകാര്യം ചെയ്യുന്നത് അഡ്രിനോ 840 GPU ആണ്. 24GB വരെ LPDDR5x അൾട്രാ റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു.
ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. ഇതിൽ f/1.6 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറ, f/2.0 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, f/2.6 അപ്പേർച്ചറുള്ള 200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, f/2.0 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. 120fps-ൽ 4K റെസല്യൂഷനിൽ വരെ വീഡിയോ റെക്കോർഡിംഗ് ചെയ്യാൻ ക്യാമറകൾക്കു കഴിയും.
120W വയർഡ് ഫാസ്റ്റ് ചാർജിംഗും 80W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 7,200mAh ബാറ്ററിയാണ് ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68, IP69, IP69K റേറ്റിംഗുകൾ ഇതിനുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 6, USB ടൈപ്പ്-സി, BeiDou, GPS, GLONASS, Galileo, QZSS, NavIC തുടങ്ങിയവ ഉൾപ്പെടുന്നു. ഫോണിന്റെ വലിപ്പം 161.15 x 75 x 8.45mm, ഭാരം ഏകദേശം 239 ഗ്രാം എന്നിങ്ങനെയാണ്.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999
Vivo X500 Pro Max Display Details Officially Teased Ahead of Launch