Samsung Galaxy S25

Samsung Galaxy S25 - ख़बरें

  • സാംസങ്ങ് ഗാലക്സി S26 അൾട്ര നാലു നിറങ്ങളിൽ എത്തിയേക്കും; ഡിസൈനിലും മാറ്റമുണ്ടാകാൻ സാധ്യത
    റഷ്യൻ റീട്ടെയിലർ Cifrus.ru ആണ് സാംസങ്ങ് ഗാലക്സി S26 അൾട്രയുടെ ഏറ്റവും പുതിയ റെൻഡറുകൾ ലിസ്റ്റ് ചെയ്ത്, അവയെല്ലാം ആൻഡ്രോയിഡ് ഹെഡ്‌ലൈൻസ് വഴി പങ്കിട്ടത് എന്നാണ് റിപ്പോർട്ട്. ബ്ലാക്ക്, കൊബാൾട്ട് വയലറ്റ്, സ്കൈ ബ്ലൂ, വൈറ്റ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് ചിത്രങ്ങളിൽ ഹാൻഡ്‌സെറ്റ് കാണിക്കുന്നത്. നേരത്തെ ലീക്കുകൾ പിങ്ക് ഗോൾഡ് വേരിയന്റിനെക്കുറിച്ച് സൂചന നൽകിയിരുന്നു, ഇത് തിരഞ്ഞെടുത്ത വിപണികളിൽ ഓൺലൈൻ-എക്‌സ്‌ക്ലൂസീവ് കളറായി ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നു. ഡിസൈനിന്റെ കാര്യത്തിൽ, ഗാലക്‌സി S26 അൾട്രയിൽ സെൽഫി ക്യാമറയ്‌ക്കായി ഡിസ്‌പ്ലേയുടെ മധ്യഭാഗത്ത് ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് ഉള്ളതായി കാണപ്പെടുന്നു. സ്‌ക്രീനിന് ചുറ്റുമുള്ള ബെസലുകൾ ഗാലക്‌സി S25 അൾട്രയേക്കാൾ മെലിഞ്ഞതായും കാണപ്പെടുന്നു. കൂടാതെ കോർണറുകൾ കൂടുതൽ റൗണ്ടഡ് ആയാണു കാണപ്പെടുന്നത്.
  • സാംസങ്ങ് ഗാലക്സി S26 അൾട്രാക്ക് മുൻഗാമിയേക്കാൾ വില കുറഞ്ഞേക്കും; ഗാലക്സി S26, ഗാലക്സി S26+ എന്നിവയ്ക്ക് വില കൂടില്ല
    സാംസങ്ങ് ഗാലക്‌സി S26 സീരീസിൻ്റെ വിലയെക്കുറിച്ചുള്ള സൂചനകൾ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ബ്ലൂസ്‌കി സോഷ്യലിൽ പ്രശസ്ത ടിപ്‌സ്റ്റർ റോളണ്ട് ക്വാണ്ട്റ്റാണ് പങ്കുവെച്ചത്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, സാംസങ്ങ് ഗാലക്‌സി S26 അൾട്രയുടെ വില ഗാലക്‌സി S25 അൾട്രയേക്കാൾ 100 യൂറോ കുറവായിരിക്കാം. ഈ വിലക്കുറവ് ഫോണിൻ്റെ 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് ബാധകമാകുമെന്ന് പറയപ്പെടുന്നു. യൂറോപ്യൻ യൂണിയന് പുറത്തുള്ള വിപണികളിൽ നിന്നുള്ള റീട്ടെയിൽ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ വിവരങ്ങൾ, മറ്റ് പ്രദേശങ്ങളിലും സമാനമായ വില തന്നെ ആയിരിക്കാൻ സാധ്യതയുണ്ട്. റഫറൻസിനായി, സാംസങ്ങ് ഗാലക്‌സി S25 അൾട്രായുടെ വില യൂറോപ്പിൽ ആരംഭിക്കുന്നത് 1,469 യൂറോയിലാണ്. ലീക്കുകൾ കൃത്യമാണെങ്കിൽ, ഗാലക്‌സി S26 അൾട്രാ ഏകദേശം 1,369 യൂറോ എന്ന വിലയിൽ ലോഞ്ച് ചെയ്‌തേക്കാം.
  • ഐഫോൺ 17 പ്രോ ഉൾപ്പെടെ നിരവധി ഫോണുകൾ വമ്പൻ വിലക്കുറവിൽ; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിലെ ഡീലുകൾ അറിയാം
    അൾട്രാ പ്രീമിയം, പ്രീമിയം, മിഡ്-റേഞ്ച്, ബജറ്റ് മോഡലുകൾ ഉൾപ്പെടെ എല്ലാ പ്രൈസ് റേഞ്ചിൽ നിന്നുമുള്ള സ്മാർട്ട്‌ഫോണുകളും 2026-ലെ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കും. ആപ്പിൾ, സാംസങ്ങ്, വൺപ്ലസ്, റിയൽമി, റെഡ്മി, ഐക്യൂ തുടങ്ങിയ നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ഫോണുകളിൽ ഉപഭോക്താക്കൾക്ക് മികച്ച ഡീലുകൾ കണ്ടെത്താൻ കഴിയുമെന്ന് ആമസോൺ അറിയിച്ചു. എസ്‌ബി‌ഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ വാങ്ങുന്നവർക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മുഴുവൻ തുകയും ഒറ്റയടിക്ക് അടയ്ക്കാൻ ആഗ്രഹിക്കാത്തവർക്ക് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും ലഭ്യമാകും. വിൽപ്പന ആരംഭിച്ചുകഴിഞ്ഞാൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് പ്രത്യേക ഡീലുകളിലേക്ക് ആക്‌സസ് ലഭിക്കും. ഇതോടൊപ്പം, ഉപഭോക്താക്കൾക്ക് അവരുടെ വാങ്ങലുകളിൽ ക്യാഷ്ബാക്ക് ലഭിക്കുമെന്നും ആമസോൺ അറിയിച്ചു.
  • ഗാലക്സി S25 സീരീസിലെ വമ്പൻ സുരക്ഷാ പിഴവുകൾ പരിഹരിച്ച് സാംസങ്ങിൻ്റെ ജനുവരി അപ്ഡേറ്റ്; കൂടുതൽ വിവരങ്ങൾ അറിയാം
    ഈ അപ്‌ഡേറ്റിൽ പരിഹരിച്ച പ്രധാന പ്രശ്‌നങ്ങളിലൊന്ന് CVE-2026-20969 ആണെന്ന് സാംസങ്ങ് സ്ഥിരീകരിച്ചു. സിസ്റ്റം-ലെവൽ പെർമിഷനുള്ള ഫയലുകളിലേക്ക് ആക്‌സസ് നൽകാൻ ഈ സുരക്ഷാ പ്രശ്‌നം അനുവദിച്ചിരുന്നു. ലളിതമായി പറഞ്ഞാൽ, ഫോണിലെ പ്രൊട്ടക്റ്റഡ് ഫയലുകളിലേക്ക് സൈബർ അറ്റാക്കേഴ്സിന് എത്തിച്ചേരാനാകും. ജനുവരിയിലെ അപ്‌ഡേറ്റ് ഈ പ്രശ്‌നത്തെ തടയുന്നു. മെമ്മറി, സിസ്റ്റം ആക്‌സസ് എന്നിവയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളും ഈ സെക്യൂരിറ്റി പാച്ച് പരിഹരിക്കുന്നു. ചില ബഗുകൾ എത്തിച്ചേരാൻ കഴിയാത്ത മെമ്മറി ഏരിയകളെയും ആക്‌സസ് ചെയ്യാൻ അനുവദിച്ചു. ഇത് സിസ്റ്റം ക്രാഷുകൾക്കും ഡാറ്റ ലീക്കുകൾക്കും കാരണമാകും. ചില നെറ്റ്‌വർക്കുകളിലേക്ക് ഫോണുകൾ ലോക്ക് ചെയ്‌തിരിക്കാൻ ഉപയോഗിക്കുന്ന കാരിയർ റീലോക്ക് ഫീച്ചറിനെ മറികടക്കാൻ സൈബർ അറ്റാക്കേഴ്സിനെ അനുവദിക്കുന്ന പ്രശ്നത്തിനും പരിഹാരമുണ്ട്.
  • സാംസങ്ങ് ഗാലക്സി S25 അൾട്രക്ക് 22,000 രൂപ വരെ വില കുറഞ്ഞു; ഫ്ലിപ്കാർട്ടിലെ ഡീലിൻ്റെ വിശദമായ വിവരങ്ങൾ
    സാംസങ്ങ് ഗാലക്‌സി S25 അൾട്ര നിലവിൽ ഫ്ലിപ്കാർട്ടിൽ 1,07,183 രൂപയെന്നവിലയ്ക്ക് ലഭ്യമാണ്. ഫോണിന്റെ യഥാർത്ഥ ലോഞ്ച് വിലയുമായി താരതമ്യം ചെയ്യുമ്പോൾ 22,816 രൂപയുടെ കിഴിവ് ഈ വിലയിൽ പ്രതിഫലിക്കുന്നു. വാങ്ങുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐ പ്ലാനുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്, പ്രതിമാസ പേയ്‌മെന്റുകൾ 3,769 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇഎംഐ പ്ലാനുകൾ ബാങ്കിന്റെ നിബന്ധനകൾക്ക് വിധേയമാണ്, കൂടാതെ ഉപയോഗിക്കുന്ന കാർഡിനെ ആശ്രയിച്ച് പ്രോസസ്സിംഗ് ഫീസ് പോലുള്ള അധിക ചാർജുകൾ വരാനും സാധ്യതയുണ്ട്. പഴയ സ്മാർട്ട്‌ഫോൺ ട്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട് ഒരു എക്‌സ്‌ചേഞ്ച് ഓപ്ഷനും നൽകുന്നു. ഈ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് കീഴിൽ, വാങ്ങുന്നവർക്ക് ഗാലക്‌സി S25 അൾട്രയിൽ 57,400 രൂപ വരെ കിഴിവ് നേടാൻ അവസരമുണ്ട്.
  • സാംസങ്ങ് ഗാലക്സി S25 പ്ലസ് 5G സ്വന്തമാക്കാൻ ഇതാണു സുവർണാവസരം; ആമസോണിൽ വമ്പൻ ഓഫർ
    വേഗതയുള്ള പെർഫോമൻസിനായി, 12GB LPDDR5X റാമുമായി സംയോജിപ്പിച്ചിരിക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗാലക്‌സി പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് 512GB വരെ സ്റ്റോറേജ് ഓപ്ഷനിൽ നിന്നും തിരഞ്ഞെടുക്കാം. 4,900mAh ബാറ്ററിയാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്, കൂടാതെ ഇത് 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 15W വയർലെസ് ചാർജിംഗും മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിന് 4.5W റിവേഴ്‌സ് വയർലെസ് ചാർജിംഗും ഇത് വാഗ്ദാനം ചെയ്യുന്നു. ഫോട്ടോഗ്രാഫിക്ക്, സാംസങ്ങ് ഗാലക്സി S25 പ്ലസിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ 50MP മെയിൻ ക്യാമറ, 12MP അൾട്രാ-വൈഡ് ലെൻസ്, 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു.
  • കൂടുതൽ വേഗതയേറിയ വയർലെസ് ചാർജിങ്ങുമായി സാംസങ്ങ് ഗാലക്സി S26 സീരീസ് എത്തും; ഡിസ്പ്ലേ വിവരങ്ങളും പുറത്ത്
    ആറ് വർഷത്തിനുള്ളിൽ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഗാലക്സി എസ് സീരീസ് ഫോണുകളിലെ വയർലെസ് ചാർജിംഗ് സ്പീഡിൽ അപ്‌ഗ്രേഡ് വരുന്നത് ആദ്യമായിട്ടായിരിക്കും. 2020-ൽ പുറത്തിറക്കിയ S20 സീരീസ് മുതൽ, ഈ വർഷം പുറത്തു വന്ന ഗാലക്സി S25 സീരീസ് ഉൾപ്പെടെയുള്ള എല്ലാ ഗാലക്സി എസ് മോഡലുകളിലും 15W വയർലെസ് ചാർജിംഗ് ആയിരുന്നു. ഇതിനുപുറമെ, ഗാലക്സി S26 അൾട്രാ 45W വയർലെസ് ഫാസ്റ്റ് ചാർജിംഗ് വാഗ്ദാനം ചെയ്യുമെന്നും സ്റ്റാൻഡേർഡ് ഗാലക്സി S26 25W വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും മറ്റൊരു സമീപകാല റിപ്പോർട്ടും പരാമർശിച്ചു. വയർലെസ്, വയർഡ് ചാർജിംഗിന്റെ കാര്യത്തിൽ ഗാലക്‌സി S26 സീരീസ് വേഗമേറിയതും കാര്യക്ഷമവുമാക്കുക എന്നതാണ് സാംസങ് ലക്ഷ്യമിടുന്നതെന്ന് ഈ അപ്‌ഗ്രേഡുകൾ സൂചിപ്പിക്കുന്നു.
  • സാംസങ്ങ് ഗാലക്സി S26 സീരീസ് പ്രതീക്ഷിച്ചതിലും നേരത്തെ എത്താൻ സാധ്യത; ലോഞ്ച് ടൈംലൈൻ പുറത്ത്
    ഫോണുകൾ ഡിസൈൻ ചെയ്യുന്നതിന് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സമയമെടുത്തതിനാൽ ലോഞ്ച് വൈകാൻ സാധ്യതയുണ്ടെന്ന് നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. പ്രത്യേകിച്ചും, ഇപ്പോഴും വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഗാലക്‌സി S26+ മോഡൽ പൂർത്തീകരിക്കാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ആവശ്യമായിരുന്നു. മുൻ സീരീസിൽ ഉണ്ടായിരുന്ന എഡ്ജ് മോഡലിന് പകരം പുതിയ പ്ലസ് വേരിയൻ്റ് ഉൾപ്പെടുത്താൻ കമ്പനി തീരുമാനിച്ചതിനാലാണ് ഈ കാലതാമസം സംഭവിച്ചതെന്ന് സാംസങ്ങ് ഇലക്ട്രോണിക്സിനോട് അടുത്ത വൃത്തങ്ങൾ വിശദീകരിക്കുന്നു. ഈ മാറ്റമാണ് ഹാർഡ്‌വെയർ ടെസ്റ്റിങ്ങ് പിരീഡ് വർദ്ധിപ്പിക്കുകയും റിലീസ് വൈകിപ്പിക്കുകയും ചെയ്തത്. എന്നിരുന്നാലും, ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് സാംസങ്ങ് 2026 ഫെബ്രുവരിയിൽ ഫോണുകൾ റിലീസ് ചെയ്യുമെന്ന ഷെഡ്യൂളുമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു.
  • സാംസങ്ങ് ഗാലക്സി S26 എഡ്ജ് പുറത്തു വരില്ല; മൂന്നു മോഡലുകളുമായി ഗാലക്സി S26 സീരീസ് എത്തും
    മെയ് മാസത്തിൽ 1,09,999 രൂപ വിലയിൽ സാംസങ് ഗാലക്‌സി S25 എഡ്ജ് പുറത്തിറക്കി വെറും അഞ്ച് മാസം പിന്നിടുമ്പോഴാണ് ശേഷമാണ് സീരീസ് അവസാനിപ്പിക്കാനുള്ള ഈ തീരുമാനം. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിനായിരുന്നു ഈ വില. ഗാലക്‌സി S25 എഡ്ജിൽ 3,900mAh ബാറ്ററിയാണുള്ളത്. ഗാലക്‌സി ഫോണുകൾക്കുള്ള പ്രത്യേക സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പിൽ ഇതു പ്രവർത്തിക്കുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഡിസ്‌പ്ലേയുമായെത്തുന്ന ഈ ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. 200 മെഗാപിക്‌സൽ പ്രധാന ക്യാമറയും 12 മെഗാപിക്‌സൽ അൾട്രാ-വൈഡ് ക്യാമറയും ഇതിലടങ്ങിയിരിക്കുന്നു. ഫോണിന്റെ വലിപ്പം 158.2×75.6×5.8 മില്ലിമീറ്ററും ഭാരം 163 ഗ്രാമും ആണ്.
  • സാംസങ്ങ് ഗാലക്സി S26 പ്രോ ഉടനെ അവതരിക്കും; ഡിസൈൻ വിവരങ്ങൾ പുറത്തു വന്നു
    ലീക്കായ ഡിസൈൻ റെൻഡറുകൾക്കൊപ്പം, സാംസങ്ങ് ഗാലക്‌സി S26 പ്രോയെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങളും റിപ്പോർട്ട് പങ്കുവച്ചു. വിവരങ്ങൾ അനുസരിച്ച്, ഫോൺ 6.3 ഇഞ്ച് ഡിസ്‌പ്ലേയുമായി വന്നേക്കാം. ഇതിൻ്റെ മുൻഗാമിയായ സാംസങ്ങ് S25 പ്രോയുടെ സ്ക്രീനിന് 6.2 ഇഞ്ച് ആണു വലിപ്പം. ഗാലക്‌സി S26 പ്രോ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് 2 പ്രോസസറിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ചില സ്ഥലങ്ങളിൽ സാംസങ്ങ് തങ്ങളുടെ സ്വന്തം എക്‌സിനോസ് ചിപ്‌സെറ്റ് ഉപയോഗിച്ചേക്കാനും സാധ്യതയുണ്ട്. മുമ്പത്തെ മോഡലിന് 12 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ ഉണ്ടായിരുന്നെങ്കിൽ, ഇത്തവണ അത് 50 മെഗാപിക്സൽ സെൻസറിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തതായി പറയപ്പെടുന്നു.
  • സാംസങ്ങ് എന്തിനിതു ചെയ്തു? വൺ യുഐ 8 അപ്ഡേറ്റിൽ ഒഇഎം അൺലോക്കിങ്ങ് ഇനിയില്ല
    സാമിഗുരുവിന്റെ റിപ്പോർട്ട് പറയുന്നതു പ്രകാരം, വൺ യുഐ 8-ലെ ഡെവലപ്പർ ക്രമീകരണങ്ങളിൽ നിന്ന് ഒഇഎം അൺലോക്കിംഗ് ഓപ്ഷൻ സാംസങ്ങ് നീക്കം ചെയ്തിരിക്കുന്നു. കസ്റ്റം റോമുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനോ സിസ്റ്റം ലെവലിൽ ആഴത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നതിനോ അത്യാവശ്യമായ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഈ ഫീച്ചർ മുമ്പ് സാംസങ്ങ് ഡിവൈസുകളിൽ ലഭ്യമായിരുന്നു. എന്നിരുന്നാലും, ഗാലക്സി ഇസഡ് ഫോൾഡ് 7, ഗാലക്സി ഇസഡ് ഫ്ലിപ്പ് 7 എന്നിവയ്‌ക്കൊപ്പം പുറത്തിറക്കിയ വൺ യുഐ 8-ന്റെ ഏറ്റവും പുതിയ സ്ഥിരതയുള്ള പതിപ്പിലും ഗാലക്സി S25 അൾട്രയ്ക്കുള്ള വൺ യുഐ 8 ബീറ്റയിലും, ഈ ഓപ്ഷൻ ഇപ്പോൾ കാണുന്നില്ല. ഇതൊരു ബഗ് അല്ലെങ്കിൽ താൽക്കാലിക പ്രശ്നമല്ലെന്നാണു വ്യക്തമാകുന്നത്.
  • വമ്പൻ ഡിസ്കൗണ്ട്; വേഗം സാംസങ്ങ് ഗാലക്സി S25 അൾട്രാ സ്വന്തമാക്കിക്കോ
    പതിവ് ഡിസ്കൗണ്ടുകൾക്കു പുറമേ, സാംസങ് ഗാലക്‌സി S25 അൾട്രാ വാങ്ങുന്നവർക്കു കൂടുതൽ ലാഭമുണ്ടാക്കാൻ സഹായിക്കുന്ന ട്രേഡ്-ഇൻ ഡീലുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഫോണിൻ്റെ മോഡൽ, അതിൻ്റെ ഇപ്പോഴത്തെ അവസ്ഥ, നിങ്ങളുടെ പ്രദേശത്ത് ഓഫറിന്റെ ലഭ്യത എങ്ങിനെയാണ് എന്നിവയെ ആശ്രയിച്ച് 75,000 രൂപ വരെ കിഴിവ് ലഭിക്കും. ഉദാഹരണത്തിന്, നല്ല അവസ്ഥയിലുള്ള ഒരു ഗാലക്‌സി S24 അൾട്ര ഫോൺ നിങ്ങൾ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ, 57,650 രൂപ വരെ കിഴിവ് ലഭിക്കും. ഇതോടെ എക്സ്ചേഞ്ച് മൂല്യം ഉൾപ്പെടുത്തിയാൽ സാംസങ്ങ് ഗാലക്‌സി S25 അൾട്രയുടെ വില 60,349 രൂപയായി കുറയും.
  • വേഗം വാങ്ങിച്ചോളൂ, സാംസങ്ങ് ഗാലക്സി S25 അൾട്രായുടെ വില കുറഞ്ഞു
    ജനുവരിയിൽ നടന്ന ഈ വർഷത്തെ ആദ്യത്തെ ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിലാണ് ഗാലക്‌സി S25 അൾട്ര സാംസങ്ങ് പുറത്തിറക്കിയത്. ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ ഫിസിക്കൽ സ്റ്റോറുകളിൽ, ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്‌ സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമാണ്. അതേസമയം, സാംസങ്ങിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിന്ന് ഇത് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ടൈറ്റാനിയം ജേഡ്‌ഗ്രീൻ, ടൈറ്റാനിയം ജെറ്റ്‌ബ്ലാക്ക്, ടൈറ്റാനിയം പിങ്ക്‌ഗോൾഡ് തുടങ്ങിയ ഓൺലൈൻ-എക്‌സ്‌ക്ലൂസീവ് നിറങ്ങളിൽ നിന്നും തിരഞ്ഞെടുക്കാം. ഗാലക്‌സി S25 അൾട്രയിൽ 120Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. സാംസങ്ങ് ഉപകരണങ്ങൾക്കായി പ്രത്യേകം നിർമിക്കുന്ന ഒരു കസ്റ്റം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗാലക്സി ചിപ്പ് ആണ് ഫോണിന് കരുത്ത് പകരുന്നത്.
  • സാംസങ്ങിൻ്റെ പുതിയ അവതാരം ഗാലക്സി S25 എഡ്ജ്, ഇന്ത്യയിലെ വിലയറിയാം
    6.7 ഇഞ്ച് ക്വാഡ് HD+ AMOLED ഡിസ്‌പ്ലേയുള്ള ഒരു ഹൈ-എൻഡ് സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എസ് 25 എഡ്ജ്. സ്‌ക്രീൻ 1,440 x 3,120 പിക്‌സൽ റെസല്യൂഷനെയും 120Hz റിഫ്രഷ് റേറ്റിനെയും സപ്പോർട്ട് ചെയ്യുന്നു. ഡിസ്‌പ്ലേയെ സ്‌ക്രാച്ചുകളിൽ നിന്നും കേടുപാടുകളിൽ നിന്നും കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 സംരക്ഷിക്കുന്നു. അകത്ത്, ഗാലക്‌സിയ്‌ക്കായുള്ള ഒരു പ്രത്യേക സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. സാംസങ്ങിനായി പ്രത്യേകം നിർമ്മിച്ച ശക്തമായ ചിപ്പാണിത്. ഇത് 12 ജിബി റാമിൽ പ്രവർത്തിക്കുന്നു. കൂടാതെ 512 ജിബി വരെ ബിൽറ്റ്-ഇൻ സ്‌പെയ്‌സുള്ള വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകൾക്കിടയിൽ നിന്നും നിങ്ങൾക്ക് വേണ്ടതു തിരഞ്ഞെടുക്കാം.
  • മികച്ച സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഇതാണു സുവർണാവസരം
    സാധാരണ വിലക്കുറവുകൾക്കു പുറമെ, ഗ്രേറ്റ് സമ്മർ സെയിലിനിടെ HDFC ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും ആമസോൺ നൽകുന്നു. ഇതേ കാർഡ് ഉപയോഗിച്ച് EMI പേയ്‌മെന്റ് തിരഞ്ഞെടുക്കുകയാണെങ്കിൽ, കൂടുതൽ ആനുകൂല്യങ്ങളുണ്ട്. കൂടാതെ, നിങ്ങൾ ആമസോൺ പേ ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ 5% ക്യാഷ്ബാക്ക് ലഭിക്കും. നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ, ഫോണിന്റെ മോഡലും അവസ്ഥയും അനുസരിച്ച് നിങ്ങൾക്ക് 72,000 രൂപ വരെ കിഴിവ് ലഭിക്കും. ഈ അധിക ഓഫറുകളെല്ലാം നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും ഉൾക്കൊള്ളുന്നുവെന്നത് ദയവായി ശ്രദ്ധിക്കുക.
പരസ്യം
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »