സാംസങ്ങ് ഗാലക്സി S25 അൾട്ര വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം; വിശദമായി അറിയാം
Photo Credit: Samsung
ലോഞ്ച് വിലയേക്കാൾ 22000 രൂപ കിഴിവിൽ സാംസങ്ങ് ഗാലക്സി S25 അൾട്ര വിവരങ്ങൾ അറിയാം ഇപ്പോൾ
സാംസങ്ങ് ഗാലക്‌സി S26 ഉടനെ തന്നെ ലോഞ്ച് ചെയ്യുമെന്ന സൂചനകൾ നൽകി നിരവധി ലീക്കുകൾ പുറത്തു വരുന്നുണ്ട്. ഇക്കാരണത്താൽ, മുൻഗാമിയായ സാംസങ്ങ് ഗാലക്സി S25 അൾട്ര കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ഇപ്പോൾ നല്ല സമയമാണ്. ഫ്ലിപ്കാർട്ടിൽ, ഗാലക്‌സി S25 അൾട്ര അതിന്റെ യഥാർത്ഥ ലോഞ്ച് വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ വിലക്കിഴിവിൽ ലഭ്യമാണ്. ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് ഉപകരണമായ ഈ ഫോൺ ഇന്ത്യയിൽ 1,29,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, വലിയ AMOLED ഡിസ്‌പ്ലേ, പ്രീമിയം-ലുക്കിംഗ് ഡിസൈൻ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. നോട്ട്-ടേക്കിംഗ്, ഡ്രോയിംഗ്, ക്വിക്ക് കൺട്രോൾ തുടങ്ങിയവക്കു സഹായിക്കുന്ന എസ് പെന്നിനെയും ഈ ഫോൺ പിന്തുണയ്ക്കുന്നു. ഫ്ലിപ്കാർട്ടിൽ നിന്നും സാംസങ് ഗാലക്‌സി S25 അൾട്ര ഇപ്പോൾ 1,08,000 രൂപയെന്ന വിലയ്ക്ക് വാങ്ങാം. ലഭ്യമായ ബാങ്ക് ഓഫറുകൾ, മറ്റു ഡീലുകൾ എന്നി ഉപയോഗിച്ച് അന്തിമ വില കൂടുതൽ കുറയ്ക്കാൻ കഴിയും.
സാംസങ്ങ് ഗാലക്സി S25 അൾട്ര നിലവിൽ ഫ്ലിപ്കാർട്ടിൽ 1,07,183 രൂപയെന്ന കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഫോണിന്റെ യഥാർത്ഥ ലോഞ്ച് വിലയുമായി താരതമ്യം ചെയ്യുമ്പോൾ 22,816 രൂപയുടെ കിഴിവ് ഈ വിലയിൽ പ്രതിഫലിക്കുന്നു. വാങ്ങുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐ പ്ലാനുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്, പ്രതിമാസ പേയ്‌മെന്റുകൾ 3,769 രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ ഇഎംഐ പ്ലാനുകൾ ബാങ്കിന്റെ നിബന്ധനകൾക്ക് വിധേയമാണ്, കൂടാതെ ഉപയോഗിക്കുന്ന കാർഡിനെ ആശ്രയിച്ച് പ്രോസസ്സിംഗ് ഫീസ് പോലുള്ള അധിക ചാർജുകൾ വരാനും സാധ്യതയുണ്ട്.
പഴയ സ്മാർട്ട്‌ഫോൺ ട്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട് ഒരു എക്‌സ്‌ചേഞ്ച് ഓപ്ഷനും നൽകുന്നു. ഈ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് കീഴിൽ, വാങ്ങുന്നവർക്ക് ഗാലക്‌സി S25 അൾട്രയിൽ 57,400 രൂപ വരെ കിഴിവ് നേടാൻ അവസരമുണ്ട്. അന്തിമമായ എക്‌സ്‌ചേഞ്ച് മൂല്യം ഫോണിന്റെ നിലവിലെ അവസ്ഥ, ഏതു മോഡൽ, ഫോൺ പൂർണ്ണമായും പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതിനു പുറമെ, ഫ്ലിപ്കാർട്ട് എക്സ്റ്റൻഡഡ് വാറന്റി പ്ലാനുകളും മറ്റ് ഓപ്ഷണൽ ആഡ്-ഓണുകളും വാഗ്ദാനം ചെയ്യുന്നു, അവ അധിക തുക നൽകി പ്രത്യേകമായി വാങ്ങാൻ കഴിയും.
മികച്ച സ്ക്രോളിംഗിനും കാഴ്ചയ്ക്കുമായി സുഗമമായ 120Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്ന വലിയ 6.9 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് സാംസങ്ങ് ഗാലക്സി S25 അൾട്രയിൽ ഉള്ളത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രൊസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഭാരമേറിയ ജോലികളും മൾട്ടിടാസ്കിംഗും കൈകാര്യം ചെയ്യുന്നതിന് 16GB റാമുമായി ഇത് ജോടിയാക്കിയിരിക്കുന്നു. സ്റ്റോറേജ് ഓപ്ഷനുകൾ 1TB വരെ ലഭ്യമാണ്. അതിനാൽ ആപ്പുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയ്ക്ക് ധാരാളം ഇടം ഫോൺ വാഗ്ദാനം ചെയ്യുന്നു. 5,000mAh ബാറ്ററിയാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്, ഇതു 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. സാംസങ്ങിന്റെ വൺ UI 8 സോഫ്റ്റ്‌വെയറിലാണ് സാംസങ്ങ് ഗാലക്സി S25 അൾട്ര പ്രവർത്തിക്കുന്നത്.
ഈ ഫോണിൽ ഫോട്ടോഗ്രാഫിക്കായി, 200MP മെയിൻ റിയർ ക്യാമറ, വിശാലമായ ഷോട്ടുകൾക്ക് 50MP അൾട്രാ-വൈഡ് ലെൻസ്, ലോംഗ്-റേഞ്ച് സൂമിനായി 50MP പെരിസ്കോപ്പ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ക്യാമറയും നൽകിയിരിക്കുന്നു.
പരസ്യം
പരസ്യം