സാംസങ്ങ് ഗാലക്സി S25 പ്ലസ് 5G ഫോണിന് ആമസോണിൽ വിലക്കുറവ്; വിശദമായി അറിയാം
Photo Credit: Samsung
30,000-ൽ കൂടുതൽ വിലക്കിഴിവോടെ സാംസങ് ഗാലക്സി S25 പ്ലസ് 5G ആമസോൺ ഓഫർ ഇപ്പോൾ ലഭ്യമാണ്
സാംസങ്ങ് ഗാലക്‌സി S26 സീരീസ് ലോഞ്ച് ചെയ്യാൻ തയ്യാറെടുത്തു കൊണ്ടിരിക്കെ, അതിൻ്റെ മുൻഗാമിയായ ഫോണായ സാംസങ്ങ് ഗാലക്സി S25 പ്ലസ് വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം. ഈ ഫോൺ വാങ്ങുമ്പോൾ പ്രത്യേക ബാങ്ക് ഓഫറുകൾ ഇല്ലാതെ തന്നെ ഷോപ്പർമാർക്ക് 30,000 രൂപയിൽ കൂടുതൽ ലാഭിക്കാൻ കഴിയും. ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്ത് ഈ ഫോണിന്റെ വില 99,999 രൂപയായിരുന്നു. സാംസങ്ങിന്റെ ലൈനപ്പിൽ ഗാലക്‌സി S25-നും S25 അൾട്രയ്ക്കും ഇടയിലാണ് S25 പ്ലസ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫിക്കായി ട്രിപ്പിൾ ക്യാമറ സിസ്റ്റം, മികച്ച പെർഫോമൻസ് ഉറപ്പു നൽകുന്ന സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ, 12 ജിബി റാം എന്നിവയുമായാണ് ഇത് വരുന്നത്. മികച്ച നിലവാരമുള്ള ഡിസ്‌പ്ലേ, ദീർഘകാലം നിലനിൽക്കുന്ന ബാറ്ററി, നൂതനമായ കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. നിലവിലെ വില ഏകദേശം 68,000 രൂപയായി കുറഞ്ഞതോടെ, ഫോണിന്റെ ഈ വേരിയൻ്റ് ആളുകൾക്കു കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനായി മാറിയിട്ടുണ്ട്.
സാംസങ്ങ് ഗാലക്സി S25 പ്ലസ് 5G ഇപ്പോൾ 30,000 രൂപയിൽ കൂടുതൽ ഡിസ്കൗണ്ട് ലഭിച്ചതിനു ശേഷം 69,799 രൂപ എന്ന വിലയി ലഭ്യമാണ്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചു വാങ്ങുന്നവർക്ക് 1,500 രൂപ അധിക കിഴിവ് ലഭിക്കും, ഇതിലൂടെ വില ഏകദേശം 68,000 രൂപയായി കുറയുന്നു. ആളുകൾക്ക് പഴയ ഫോൺ കൈമാറ്റം ചെയ്യുന്നതിലൂടെയും ചെലവ് കുറയ്ക്കാനും കഴിയും. 44,400 രൂപ വരെ ഇത്തരത്തിൽ ലാഭിക്കാം. ഫോണിൻ്റെ കൃത്യമായ എക്സ്ചേഞ്ച് മൂല്യം പഴയ ഫോണിൻ്റെ അവസ്ഥയെയും മറ്റ് ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.
ഈസി ഇൻസ്റ്റാൾമെന്റ് പ്ലാനുകളിലും ഈ ഫോൺ ലഭ്യമാണ്, ഇഎംഐ പ്രതിമാസം 3,384 രൂപ മുതൽ ആരംഭിക്കുന്നു. വാങ്ങുന്നവർക്ക് അധിക തുക നൽകി എക്സ്റ്റൻഡഡ് വാറന്റി, മറ്റ് ആഡ്-ഓണുകൾ പോലുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. കാലക്രമേണ പേയ്‌മെന്റ് വ്യാപിപ്പിക്കാനോ ഫോണിന് കൂടുതൽ പരിരക്ഷ നേടാനോ ആഗ്രഹിക്കുന്നവർക്ക് ഇത് സൗകര്യപ്രദമായ ഓപ്ഷനാണ്. ഈ ഓപ്ഷനുകളെല്ലാം ഗാലക്‌സി S25 പ്ലസ് 5G ഫോണിലേക്ക് കൂടുതൽ പേർ ആകർഷിക്കപ്പെടാൻ കാരണമാകും.
സാംസങ്ങ് ഗാലക്സി S25 പ്ലസിൽ 6.7 ഇഞ്ച് വലുപ്പമുള്ള ഡൈനാമിക് എൽടിപിഒ അമോലെഡ് 2X ഡിസ്‌പ്ലേയുണ്ട്. സുഗമമായ സ്ക്രോളിംഗിനും ഗെയിമിംഗിനുമായി ഇത് 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു, കൂടാതെ ഇതിനു 2,600nits പീക്ക് ബ്രൈറ്റ്നസ് ലെവലുണ്ട്. ഇത് തിളക്കമുള്ള സൂര്യപ്രകാശത്തിൽ പോലും ഡിസ്പ്ലേ കാണുന്നത് എളുപ്പമാക്കുന്നു. വേഗതയുള്ള പെർഫോമൻസിനായി, 12GB LPDDR5X റാമുമായി സംയോജിപ്പിച്ചിരിക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗാലക്‌സി പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് 512GB വരെ സ്റ്റോറേജ് ഓപ്ഷനിൽ നിന്നും തിരഞ്ഞെടുക്കാം.
4,900mAh ബാറ്ററിയാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്, കൂടാതെ ഇത് 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 15W വയർലെസ് ചാർജിംഗും മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിന് 4.5W റിവേഴ്‌സ് വയർലെസ് ചാർജിംഗും ഇത് വാഗ്ദാനം ചെയ്യുന്നു.
ഫോട്ടോഗ്രാഫിക്ക്, സാംസങ്ങ് ഗാലക്സി S25 പ്ലസിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ 50MP മെയിൻ ക്യാമറ, 12MP അൾട്രാ-വൈഡ് ലെൻസ്, 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, ഫോട്ടോകൾക്കും വീഡിയോ കോളുകൾക്കുമായി 12MP സെൽഫി ക്യാമറയുമുണ്ട്.
പരസ്യം
പരസ്യം