ഗാലക്സി S25 സീരീസിലെ വമ്പൻ സുരക്ഷാ പിഴവുകൾ പരിഹരിച്ച് സാംസങ്ങിൻ്റെ ജനുവരി അപ്ഡേറ്റ്; കൂടുതൽ വിവരങ്ങൾ അറിയാം

സുരക്ഷാ പ്രശ്നങ്ങൾക്കു പരിഹാരം നൽകി സാംസങ്ങിൻ്റെ ജനുവരി ഗാലക്സി S25 അപ്ഡേറ്റ്; വിവരങ്ങൾ അറിയാം

ഗാലക്സി S25 സീരീസിലെ വമ്പൻ സുരക്ഷാ പിഴവുകൾ പരിഹരിച്ച് സാംസങ്ങിൻ്റെ ജനുവരി അപ്ഡേറ്റ്; കൂടുതൽ വിവരങ്ങൾ അറിയാം

Photo Credit: Samsung

21 பாதுகாப்பு பிழைகள் சரி செய்யும் சாம்சங் ஜனவரி Galaxy S25 அப்டேட் விவரங்கள்

ഹൈലൈറ്റ്സ്
  • ജനുവരി 2026 സെക്യൂരിറ്റി അപ്ഡേറ്റിൻ്റെ റോൾഔട്ട് സാംസങ്ങ് ആരംഭിച്ചു
  • ഈ അപ്ഡേറ്റ് നിരവധി സുരക്ഷാ പിഴവുകൾ പരിഹരിക്കുന്നതാണ്
  • 21 സുരക്ഷാ പ്രശ്നങ്ങളിൽ 19 എണ്ണവും അടിയന്തിര പരിഹാരം വേണ്ടത് ആയിരുന്നു
പരസ്യം

സാംസങ്ങ് ഗാലക്‌സി S25 സ്മാർട്ട്‌ഫോൺ ലൈനപ്പിനായുള്ള 2026-ലെ ആദ്യത്തെ സുരക്ഷാ അപ്‌ഡേറ്റിൻ്റെ റോൾഔട്ട് ആരംഭിച്ചു കഴിഞ്ഞു. ഈ അപ്‌ഡേറ്റ് ഇപ്പോൾ ഗാലക്‌സി എസ് 25, ഗാലക്‌സി S25 പ്ലസ്, ഗാലക്‌സി S25 അൾട്രാ, ഗാലക്‌സി S25 എഫ്ഇ മോഡലുകളിൽ ലഭ്യമായി തുടങ്ങി. പുതിയ പാച്ച് പ്രധാനമായും ഡിവൈസിൻ്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലും സോഫ്റ്റ്‌വെയറിൻ്റെ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാംസങ്ങിന്റെ ഒഫീഷ്യൽ സെക്യൂരിറ്റി അപ്‌ഡേറ്റ് പേജ് അനുസരിച്ച്, ഈ ജനുവരി അപ്‌ഡേറ്റിൽ സാംസങ്ങ് പ്രത്യേകം ഉൾപ്പെടുത്തിയ 21 പരിഹാരങ്ങൾ ഉൾപ്പെടുന്നു. ഇതിൽ 19 എണ്ണം മുൻഗണന ആവശ്യമുള്ള പരിഹാരങ്ങളായി ലേബൽ ചെയ്‌തിട്ടുണ്ട്, രണ്ടെണ്ണം വളരെ നിർണായകമാണെന്നും അടയാളപ്പെടുത്തിയിരിക്കുന്നു. അതായത്, അവ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നു. സാധ്യമായ സൈബർ ആക്രമണങ്ങൾ, ഡാറ്റ ലീക്കുകൾ, സിസ്റ്റത്തിനുള്ള അപകടസാധ്യതകൾ എന്നിവയിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഈ അപ്‌ഡേറ്റുകൾ. സാംസങ്ങ് ഔദ്യോഗികമായി 21 പരിഹാരങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും, പരിഹരിക്കേണ്ട പ്രശ്നങ്ങൾ യഥാർത്ഥത്തിൽ വളരെ കൂടുതലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സെക്യൂരിറ്റി പാച്ച് നിരവധി പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കൊണ്ടുവരുന്നു:

ഈ അപ്‌ഡേറ്റിൽ പരിഹരിച്ച പ്രധാന പ്രശ്‌നങ്ങളിലൊന്ന് CVE-2026-20969 ആണെന്ന് സാംസങ്ങ് സ്ഥിരീകരിച്ചു. സിസ്റ്റം-ലെവൽ പെർമിഷനുള്ള ഫയലുകളിലേക്ക് ആക്‌സസ് നൽകാൻ ഈ സുരക്ഷാ പ്രശ്‌നം അനുവദിച്ചിരുന്നു. ലളിതമായി പറഞ്ഞാൽ, ഫോണിലെ പ്രൊട്ടക്റ്റഡ് ഫയലുകളിലേക്ക് സൈബർ അറ്റാക്കേഴ്സിന് എത്തിച്ചേരാനാകും. ജനുവരിയിലെ അപ്‌ഡേറ്റ് ഈ പ്രശ്‌നത്തെ തടയുന്നു.

മെമ്മറി, സിസ്റ്റം ആക്‌സസ് എന്നിവയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളും ഈ സെക്യൂരിറ്റി പാച്ച് പരിഹരിക്കുന്നു. ചില ബഗുകൾ എത്തിച്ചേരാൻ കഴിയാത്ത മെമ്മറി ഏരിയകളെയും ആക്‌സസ് ചെയ്യാൻ അനുവദിച്ചു. ഇത് സിസ്റ്റം ക്രാഷുകൾക്കും ഡാറ്റ ലീക്കുകൾക്കും കാരണമാകും. ചില നെറ്റ്‌വർക്കുകളിലേക്ക് ഫോണുകൾ ലോക്ക് ചെയ്‌തിരിക്കാൻ ഉപയോഗിക്കുന്ന കാരിയർ റീലോക്ക് ഫീച്ചറിനെ മറികടക്കാൻ സൈബർ അറ്റാക്കേഴ്സിനെ അനുവദിക്കുന്ന പ്രശ്നത്തിനും പരിഹാരമുണ്ട്.

ഫുൾ അപ്‌ഡേറ്റിൽ യഥാർത്ഥത്തിൽ ഏകദേശം 55 പരിഹാരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സാംമൊബൈൽ റിപ്പോർട്ട് ചെയ്യുന്നു. കാരണം, ഗൂഗിൾ സ്വന്തം ആൻഡ്രോയിഡ് സെക്യൂരിറ്റി അപ്‌ഡേറ്റുകളും നൽകുന്നുണ്ട്. ഡോൾബി ഓഡിയോ ഘടകങ്ങൾ ഉപയോഗിക്കുന്ന ഡിവൈസുകൾക്കുള്ള പരിഹാരം ഉൾപ്പെടെ, 2026 ജനുവരിയിലെ ഗൂഗിളിന്റെ ആൻഡ്രോയിഡ് സുരക്ഷാ ബുള്ളറ്റിനിൽ കൂടുതൽ പരിഹാരങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഓഡിയോയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളിൽ നിന്ന് ഫോണുകളെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു.

ഈ ജനുവരി അപ്‌ഡേറ്റിനെ വേർഷൻ vBYLR എന്ന് സാംസങ്ങ് ലേബൽ ചെയ്തിട്ടുണ്ട്. ഇതിപ്പോൾ ദക്ഷിണ കൊറിയയിലാണ് പുറത്തിറങ്ങുന്നത്. യുഎസ്, യൂറോപ്പ്, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ അപ്‌ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വൺ യുഐ 8.5-നൊപ്പം കൂടുതൽ അപ്‌ഡേറ്റുകൾ വരുന്നു:

വാസ്തവത്തിൽ ഇത് ഗാലക്‌സി S25 സീരീസിനായുള്ള ജനുവരിയിലെ രണ്ടാമത്തെ അപ്‌ഡേറ്റാണ്. ആദ്യത്തേത് വൺ യുഐ 8.5 ബീറ്റ ടെസ്റ്ററുകൾക്കായി നേരത്തെ പുറത്തിറക്കിയിരുന്നു. പുതുവത്സരത്തിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം, സാംസങ്ങ് ഈ ഉപയോക്താക്കൾക്ക് വൺ യുഐ 8.5 ബീറ്റ 3 നൽകി. ഏകദേശം 1.2 ജിബിയുള്ള പ്രസ്തുത അപ്‌ഡേറ്റ് വളരെ വലുതായിരുന്നു. ജനുവരിയിലെ സെക്യൂരിറ്റി പാച്ചിനൊപ്പം നിരവധി ബഗ് ഫിക്സസും ഉൾപ്പെടുത്തിയിരുന്നു. ലോക്ക് സ്‌ക്രീൻ പ്രശ്‌നങ്ങൾ, സ്ലോ ഗാലറി പെർഫോമൻസ്, വിഡ്ജറ്റ് ബഗുകൾ, മറ്റ് സിസ്റ്റം പിഴവുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ സാംസങ്ങ് പരിഹരിച്ചു.

വൺ യുഐ 8.5 ബീറ്റ പ്രോഗ്രാം പ്രതീക്ഷിച്ചതിലും വൈകിയാണ് ആരംഭിച്ചത്. കമ്പനി ഗാലക്‌സി S26 സീരീസ് തയ്യാറാക്കുന്ന തിരക്കിലായതിനാൽ ഇത് വൈകിപ്പിച്ചതായാണു റിപ്പോർട്ടുകൾ പറയുന്നു. 2026-ൽ ഏത് മോഡലുകളാണ് വിൽക്കേണ്ടതെന്ന് സാംസങ്ങ് തീരുമാനിക്കുകയായിരുന്നു, അവ ഗാലക്‌സി S26, S26 പ്ലസ്, S26 അൾട്രാ എന്നിവയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വൺ Ul 8.5 ഒരു പ്രധാന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റാണ്, വൺ Ul 8.1 പോലെ ചെറുതല്ല. ഇത് പുതിയ ഫീച്ചറുകളും സിസ്റ്റം ചേഞ്ചസും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ്ങ് ആദ്യം ഗാലക്‌സി S26 സീരീസിനൊപ്പം വൺ Ul 8.5 പുറത്തിറക്കുമെന്നും പിന്നീട് ഗാലക്‌സി S25 പോലുള്ള പഴയ മോഡലുകളിൽ ഇതു വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ces_story_below_text

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഐഫോൺ 17 പ്രോ ഉൾപ്പെടെ നിരവധി ഫോണുകൾ വമ്പൻ വിലക്കുറവിൽ; ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിലെ ഡീലുകൾ അറിയാം
  2. ഗാലക്സി S25 സീരീസിലെ വമ്പൻ സുരക്ഷാ പിഴവുകൾ പരിഹരിച്ച് സാംസങ്ങിൻ്റെ ജനുവരി അപ്ഡേറ്റ്; കൂടുതൽ വിവരങ്ങൾ അറിയാം
  3. വെയറബിൾ ഡിവൈസുകൾക്കു വമ്പൻ വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026; പ്രധാനപ്പെട്ട ഓഫർ ഡീലുകൾ അറിയാം
  4. റെഡ്മി നോട്ട് 14 പ്രോ+ ഫോണിൻ്റെ വില 25,000 രൂപയിൽ താഴെ; ഫ്ലിപ്കാർട്ട് റിപ്പബ്ലിക്ക് ഡേ സെയിലിലെ ഓഫറിനെ കുറിച്ചറിയാം
  5. മോട്ടറോള റേസർ 50 അൾട്രാ വാങ്ങാനിനു സുവർണാവസരം; 39,000 രൂപയോളം ഡിസ്കൗണ്ട് ലഭിക്കുന്ന ആമസോൺ ഓഫറിനെ കുറിച്ചറിയാം
  6. 14,000 രൂപയോളം വിലക്കിഴിവിൽ സാംസങ്ങ് ഗാലക്സി A35 സ്വന്തമാക്കാം; ഫ്ലിപ്കാർട്ടിലെ ഓഫറിൻ്റെ വിവരങ്ങൾ
  7. ഇയർബഡ്സിനും സ്മാർട്ട് വാച്ചിനും വമ്പൻ വിലക്കുറവ്; ആമസോൺ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയിൽ 2026-ൽ വെയറബിൾസിനുള്ള ഓഫറുകൾ അറിയാം
  8. ലാപ്ടോപ്പുകൾ വിലക്കിഴിവിൽ വാങ്ങാൻ ഇതു സുവർണാവസരം; ആമസോൺ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയിൽ 2026-ലെ ഓഫറുകൾ അറിയാം
  9. സ്മാർട്ട്ഫോണുകൾക്കു വമ്പൻ വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയിൽ 2026; പ്രധാനപ്പെട്ട ഓഫറുകൾ അറിയാം
  10. 10,000mAh ബാറ്ററിയുമായി റിയൽമി P സീരീസ് ഫോൺ; BIS വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട ഫോൺ ഇന്ത്യയിൽ ഉടനെയെത്തും
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »