സാംസങ്ങ് ഗാലക്സി S26 അൾട്ര നാലു നിറങ്ങളിൽ എത്തിയേക്കും; ഡിസൈനിലും മാറ്റമുണ്ടാകാൻ സാധ്യത

സാംസങ്ങ് ഗാലക്സി S26 അൾട്രയുടെ ഡിസൈൻ, കളർ ഓപ്ഷൻസിനെ കുറിച്ച് അറിയാം

സാംസങ്ങ് ഗാലക്സി S26 അൾട്ര നാലു നിറങ്ങളിൽ എത്തിയേക്കും; ഡിസൈനിലും മാറ്റമുണ്ടാകാൻ സാധ്യത

Photo Credit: Samsung

ഗാലക്‌സി എസ് 25 അൾട്രയ്ക്ക് (മുകളിൽ) ശേഷം ഫെബ്രുവരി 25 ന് ഗാലക്‌സി എസ് 26 അൾട്ര അനാച്ഛാദനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഹൈലൈറ്റ്സ്
  • റീഡിസൈൻ ചെയ്ത ക്യാമറ ഐലൻഡാണ് സാംസങ്ങ് ഗാലക്സി S26 അൾട്രയിൽ കാണുന്നത്
  • 256GB മുതൽ 1TB വരെയുള്ള സ്റ്റോറേജ് ഓപ്ഷനിൽ ഇതു ലഭ്യമാകും
  • ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിലുണ്ടാവുക
പരസ്യം

ഗാലക്‌സി S26, ഗാലക്‌സി S26+ എന്നീ ഫോണുകൾക്കൊപ്പം ഈ മാസം അവസാനത്തോടെ സാംസങ്ങ് ഗാലക്‌സി S26 അൾട്രയും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടയിൽ പുറത്തു വന്ന പുതിയ ലീക്കുകൾ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് ഫോണിനെക്കുറിച്ച് അറിയാൻ അവസരമൊരുക്കിയിട്ടുണ്ട്. ഓൺലൈനിൽ പങ്കിട്ട പുതിയ റെൻഡറുകൾ സ്മാർട്ട്‌ഫോണിന്റെ ഡിസൈൻ, കളർ ഓപ്ഷനുകൾ, മുൻഗാമിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള പ്രധാനപ്പെട്ട മാറ്റങ്ങൾ എന്നിവ വെളിപ്പെടുത്തുന്നു. പരിചിതമായ ഘടകങ്ങൾ അതേപടി നിലനിർത്തിക്കൊണ്ട് സാംസങ്ങ് അതിന്റെ പ്രീമിയം ഡിസൈൻ ലാങ്ങ്വേജ് പരിഷ്കരിക്കുന്നുണ്ടെന്നും ലീക്കായ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഗാലക്‌സി S26 അൾട്രയിൽ സ്ലിം ബെസലുകൾ, റൗണ്ടഡ് കോർണറുകൾ, റീഡിസൈൻ ചെയ്ത റിയർ ക്യാമറ മൊഡ്യൂൾ എന്നിവ ഉണ്ടാകും. മുൻ അൾട്രാ മോഡലുകളെ അപേക്ഷിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ ചോയ്‌സ് നൽകിക്കൊണ്ട് ഒന്നിലധികം കളർ ഓപ്ഷനുകളിലും ഫോൺ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈൻ അപ്‌ഡേറ്റുകൾക്കൊപ്പം, ശക്തമായ ചിപ്‌സെറ്റ്, വലിയ അമോലെഡ് ഡിസ്‌പ്ലേ, നൂതനമായ ക്യാമറ സിസ്റ്റം എന്നിങ്ങനെ ടോപ്പ്-ടയർ ഹാർഡ്‌വെയർ ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ട്.

സാംസങ്ങ് ഗാലക്സി S26 അൾട്രയിൽ പ്രതീക്ഷിക്കുന്ന കളർ ഓപ്ഷൻസ്, ഡിസൈൻ എന്നിവയുടെ വിവരങ്ങൾ:

റഷ്യൻ റീട്ടെയിലർ Cifrus.ru ആണ് സാംസങ്ങ് ഗാലക്സി S26 അൾട്രയുടെ ഏറ്റവും പുതിയ റെൻഡറുകൾ ലിസ്റ്റ് ചെയ്ത്, അവയെല്ലാം ആൻഡ്രോയിഡ് ഹെഡ്‌ലൈൻസ് വഴി പങ്കിട്ടത് എന്നാണ് റിപ്പോർട്ട്. ബ്ലാക്ക്, കൊബാൾട്ട് വയലറ്റ്, സ്കൈ ബ്ലൂ, വൈറ്റ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് ചിത്രങ്ങളിൽ ഹാൻഡ്‌സെറ്റ് കാണിക്കുന്നത്. നേരത്തെ ലീക്കുകൾ പിങ്ക് ഗോൾഡ് വേരിയന്റിനെക്കുറിച്ച് സൂചന നൽകിയിരുന്നു, ഇത് തിരഞ്ഞെടുത്ത വിപണികളിൽ ഓൺലൈൻ-എക്‌സ്‌ക്ലൂസീവ് കളറായി ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നു.

ഡിസൈനിന്റെ കാര്യത്തിൽ, ഗാലക്‌സി S26 അൾട്രയിൽ സെൽഫി ക്യാമറയ്‌ക്കായി ഡിസ്‌പ്ലേയുടെ മധ്യഭാഗത്ത് ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് ഉള്ളതായി കാണപ്പെടുന്നു. സ്‌ക്രീനിന് ചുറ്റുമുള്ള ബെസലുകൾ ഗാലക്‌സി S25 അൾട്രയേക്കാൾ മെലിഞ്ഞതായും കാണപ്പെടുന്നു. കൂടാതെ കോർണറുകൾ കൂടുതൽ റൗണ്ടഡ് ആയാണു കാണപ്പെടുന്നത്. പിൻഭാഗത്ത്, മുകളിൽ ഇടത് മൂലയിലായി സ്ഥാപിച്ചിരിക്കുന്ന ഒരു ക്വാഡ് റിയർ-ക്യാമറ സെറ്റപ്പാണ് ഹാൻഡ്‌സെറ്റിൽ ഉള്ളത്.

പ്രത്യേകം നിൽക്കുന്ന സർക്കുലർ ഷേപ്പുള്ള ക്യാമറ റിംഗുകൾ ഉപയോഗിച്ച മുൻ അൾട്രാ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, പുതിയ ഡിസൈനിൽ ഒരു മെറ്റാലിക് മൊഡ്യൂളിനുള്ളിൽ ലംബമായി അടുക്കിയിരിക്കുന്ന മൂന്ന് ക്യാമറ സെൻസറുകളാണു കാണിക്കുന്നത്. ലേസർ ഓട്ടോഫോക്കസ് സെൻസറും എൽഇഡി ഫ്ലാഷും ഈ മൊഡ്യൂളിന് അടുത്തായി സ്ഥാപിച്ചിരിക്കുന്നു. ക്യാമറ ലെൻസുകൾ അൽപ്പം ഉയർത്തിവെച്ച ലോഹ വളയങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു, ഇത് റിയർ പാനലിന് പ്രീമിയം ടച്ച് നൽകുന്നു.

സാംസങ്ങ് ഗാലക്സി S26 അൾട്രയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകളും ലോഞ്ച് തീയ്യതിയും:

ഫെബ്രുവരി 25-ന് സാംസങ്ങ് ഗാലക്‌സി S26, ഗാലക്‌സി S26+ എന്നിവയ്‌ക്കൊപ്പം ഗാലക്‌സി S26 അൾട്രയും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിനു കരുത്തു നൽകാൻ സാധ്യതയുള്ളത്. അതിനാൽ 2026-ലെ ഏറ്റവും ശക്തമായ ആൻഡ്രോയിഡ് ഫോണുകളിൽ ഒന്നായി ഇതു മാറുന്നു.

സാംസങ്ങിന്റെ M14 പാനൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 6.9 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിൽ ഉണ്ടാകുക. 2,600nits വരെ പീക്ക് ബ്രൈറ്റ്‌നസിനെ ഇത് പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു, അതിനാൽ നല്ല വെയിലത്തും സ്ക്രീൻ വ്യക്തമായി കാണാം.

സാംസങ്ങ് ഗാലക്‌സി S26 അൾട്ര 256 ജിബി, 512 ജിബി, 1 ടിബി വേരിയന്റുകളിൽ വാഗ്ദാനം ചെയ്തേക്കാം. 60W ഫാസ്റ്റ് ചാർജിംഗിനു പിന്തുണയുള്ള 5,000mAh ബാറ്ററി ഹാൻഡ്‌സെറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 200 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സിസ്റ്റം ഫോണിൽ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ഔദ്യോഗിക ലോഞ്ച് അടുക്കുമ്പോൾ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നേക്കും.

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വൺപ്ലസ് N6x സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ഓഗസ്റ്റ് 4 മുതൽ സ്വന്തമാക്കാം
  2. സ്പേസ് എക്സ് റോക്കറ്റ് ചന്ദ്രനിൽ പതിക്കാനൊരുങ്ങുന്നു: അപൂർവ്വ ബഹിരാകാശ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ശാസ്ത്രലോകം
  3. മീഡിയടെക് ഡിമൻസിറ്റി 7500 ടർബോ ചിപ്‌സെറ്റുമായി എത്തുന്ന ആദ്യ ഫോൺ! iQOO Z11 ഉടൻ ഇന്ത്യയിൽ
  4. വോഡഫോൺ ഐഡിയയുടെ പുതിയ ₹200 പ്ലാൻ: 20 OTT ആപ്പുകളും ലൈവ് ടിവിയും ഒറ്റ റീച്ചാർജിൽ!
  5. ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ ഓഗസ്റ്റ് 7-ന് ആരംഭിക്കും; വൻ ബാങ്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളും
  6. ഫ്ലിപ്പ്കാർട്ട് ഫ്രീഡം സെയിൽ ഓഗസ്റ്റ് 8 മുതൽ; ഇലക്ട്രോണിക്‌സിന് വൻ വിലക്കുറവ്!
  7. Poco X8 Pro റിവ്യൂ: വില ഉയർന്ന സാഹചര്യത്തിൽ ഈ ഫോൺ വാങ്ങുന്നത് ലാഭകരമാണോ?
  8. മറ്റ് ആപ്പുകളുടെ ആവശ്യം ഇനിയില്ല; ഇൻസ്റ്റാഗ്രാം ബയോയിൽ 5 ലിങ്കുകൾ നേരിട്ട് നൽകാം
  9. വാട്ട്‌സ്ആപ്പിൽ തീർച്ചയായും എനേബിൾ ചെയ്യേണ്ട 5 പ്രധാന സുരക്ഷാ സെറ്റിംഗ്സുകൾ
  10. ആപ്പിൾ ഉപകരണങ്ങൾ സ്വന്തമാക്കാൻ പുതിയ ലീസിംഗ് പദ്ധതി; ജൂലൈ 28 മുതൽ ആരംഭിക്കും
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »