ജിയോഫൈബറുണ്ടെങ്കിൽ യുട്യൂബ് പ്രീമിയവുമുണ്ട്
റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫൈബർ, ജിയോ എയർഫൈബർ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് 24 മാസത്തെ യൂട്യൂബ് പ്രീമിയം സൗജന്യമായി നൽകുന്നതായി എക്സിലെ ഒരു പോസ്റ്റിലൂടെയാണ് അറിയിച്ചത്. പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക പോസ്റ്റ്പെയ്ഡ് പ്ലാനുകളുള്ള, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാണ്. 888 രൂപ,1,199 രൂപ, 1,499 രൂപ, 2,499 രൂപ, 3,499 രൂപ പ്ലാനുകളുടെ വരിക്കാർക്ക് ഓഫർ ഉപയോഗിക്കാം. ഈ പ്ലാനുകൾ യഥാക്രമം 30Mbps, 100Mbps, 300Mbps, 500Mbps, 1Gbps എന്നിങ്ങനെ ഇൻ്റർനെറ്റ് വേഗത നൽകുന്നു