Photo Credit: Reuters
തിരഞ്ഞെടുത്ത പ്രീപെയ്ഡ് റിലയൻസ് ജിയോ പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാറിലേക്ക് സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും
ഇന്ത്യയിൽ ഐപിഎൽ ക്രിക്കറ്റ് സീസൺ വരാനിരിക്കെ റിലയൻസ് ജിയോ തങ്ങളുടെ ചില പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ പുതിയ ഓഫറുകൾ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ പണത്തിന് കൂടുതൽ മൂല്യം നൽകുന്ന ഓഫറുകളാണ് ജിയോ നൽകുന്നത്. ഓഫറിന്റെ ഭാഗമായി, 299 രൂപയും അതിൽ കൂടുതലുമുള്ള പ്രീപെയ്ഡ് റീചാർജ് ചെയ്യുന്നവർക്ക് ജിയോ ഹോട്ട്സ്റ്റാർ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ അവരുടെ മൊബൈൽ ഫോണുകളിലും ടിവികളിലും തത്സമയം കാണാൻ കഴിയും. ക്രിക്കറ്റിന് പുറമേ, സിനിമകൾ, ടിവി ഷോകൾ, ആനിമേഷൻ, ഡോക്യുമെന്ററികൾ എന്നിവയുൾപ്പെടെ 4K നിലവാരത്തിലുള്ള വൈവിധ്യമാർന്ന ഉള്ളടക്കങ്ങളും ജിയോ ഹോട്ട്സ്റ്റാർ വാഗ്ദാനം ചെയ്യുന്നു. ജിയോ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനു പുറമേ, ജിയോയുടെ വയർലെസ് ബ്രോഡ്‌ബാൻഡ് സേവനമായ ജിയോ എയർഫൈബറിന്റെ സൗജന്യ ട്രയലും ഉപഭോക്താക്കൾക്ക് ലഭിക്കും. ഉയർന്ന നിലവാരമുള്ള കണ്ടൻ്റുകൾ മൊബൈലിലും ടിവിയിലും ഒരു ബുദ്ധിമുട്ടും കൂടാതെ സ്ട്രീം ചെയ്യാൻ ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു.
നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്കായി റിലയൻസ് ജിയോ പുതിയ ഓഫർ പ്രഖ്യാപിച്ചു. 299 രൂപയോ അതിൽ കൂടുതലോ വരുന്ന പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ, നിങ്ങൾക്ക് 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഇത് മൊബൈൽ ഉപകരണങ്ങളിലും ടിവികളിലും 4K ക്വാളിറ്റിയിൽ സ്ട്രീം ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു.
കൂടാതെ, ജിയോ ഫൈബറിന്റെയോ ജിയോ എയർഫൈബറിന്റെയോ 50 ദിവസത്തെ ട്രയലും ഇതു വാഗ്ദാനം ചെയ്യുന്നു. ഇത് നിങ്ങൾക്ക് ഒരു സമ്പൂർണ്ണ ഹോം എന്റർടൈൻമെന്റ് അനുഭവം നൽകും എന്നുറപ്പാണ്. ഈ ട്രയലിൽ അൺലിമിറ്റഡ് വൈ-ഫൈ, 800-ലധികം OTT ചാനലുകളിലേക്കുള്ള ആക്‌സസ്, 11-ലധികം OTT ആപ്പുകൾ എന്നിവ ഉൾപ്പെടുന്നു.
നിലവിലുള്ള ജിയോ ഉപയോക്താക്കൾക്ക്, 299 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 1.5GB ഡാറ്റ, പ്രതിദിനം 100 SMS, JioCloud, JioTV പോലുള്ള ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് എന്നിവ ഉൾപ്പെടുന്നു. പുതിയ ഉപയോക്താക്കൾക്ക് ഒരു പുതിയ സിം സ്വന്തമാക്കി ഇതേ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ഈ പ്ലാനോ അതിൽ കൂടുതൽ തുകയുടെ പ്ലാനോ തിരഞ്ഞെടുക്കാനും കഴിയും. നിങ്ങൾക്ക് ആൺലിമിറ്റഡ് 5G ഇന്റർനെറ്റ് വേണമെങ്കിൽ, പ്രതിദിനം 2GB അല്ലെങ്കിൽ അതിൽ കൂടുതൽ ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് റീചാർജ് ചെയ്യാം.
മാർച്ച് 17 മുതൽ മാർച്ച് 31 വരെയാണ് ഈ ഓഫർ കാലാവധി. മാർച്ച് 17-ന് മുമ്പ് നിങ്ങൾക്ക് ഒരു ആക്റ്റീവ് പ്ലാൻ ഉണ്ടെങ്കിൽ, 100 രൂപയുടെ പായ്ക്ക് ഉപയോഗിച്ച് റീചാർജ് ചെയ്യുന്നതിലൂടെ സമാനമായ ആനുകൂല്യങ്ങൾ ലഭിക്കും. മാർച്ച് 22-ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ആദ്യ ദിവസം മുതൽ സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആരംഭിക്കും, കൂടാതെ ഇതു 90 ദിവസത്തേക്ക് ആക്റ്റീവ് ആയിരിക്കും.
സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകുന്ന മറ്റ് പ്രീപെയ്ഡ് റീചാർജ് പ്ലാനുകളും ജിയോയിലുണ്ട്. സമാന ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിങ്ങൾക്ക് 100 രൂപ, 195 രൂപ, അല്ലെങ്കിൽ 949 രൂപ വിലയുള്ള പ്ലാനുകളിൽ നിന്ന് ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കാം.
പരസ്യം
പരസ്യം