Photo Credit: Google Play
സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമായ Zee5 ഉം എയർടെല്ലും തമ്മിലുള്ള സഹകരണം ആരംഭിച്ചതോടെ Zee5 കണ്ടൻ്റുകൾ സൗജന്യമായി എയർടെൽ വൈഫൈ ഉപയോക്താക്കൾക്ക് ആസ്വദിക്കാം. എയർടെല്ലിൻ്റെ 699 രൂപ മുതലുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ആ പ്ലാൻ സജീവമായിരിക്കുന്നിടത്തോളം കാലം ഈ ആനുകൂല്യം ആസ്വദിക്കാൻ കഴിയും. സിനിമകൾ, ടിവി ഷോകൾ, വെബ് സീരീസ് എന്നിവയും മറ്റും ഉൾപ്പെടുന്ന 1.5 ലക്ഷം മണിക്കൂറിലധികം കണ്ടൻ്റുകളുള്ള ഒരു വലിയ പ്ലാറ്റ്ഫോം തന്നെ Zee5 വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ നീക്കം എയർടെല്ലും റിലയൻസ് ജിയോയും തമ്മിൽ നേരിട്ട് മത്സരത്തിനു കാരണമാകുന്നതാണ്. റിലയൻസ് ജിയോ 599 രൂപ മുതലുള്ള പോസ്റ്റ്‌പെയ്ഡ് വൈഫൈ പ്ലാനുകളിൽ സൗജന്യമായി Zee5 നൽകുന്നുണ്ട്. എയർടെൽ ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾ അവർ തിരഞ്ഞെടുക്കുന്ന നിർദ്ദിഷ്ട പ്ലാൻ അനുസരിച്ച്, ഡിസ്നി + ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് പോലുള്ള ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് ഇതിനകം തന്നെ നൽകുന്നുണ്ട്.
എല്ലാ Zee5 കണ്ടൻ്റുകളും തങ്ങളുടെ വൈഫൈ പ്ലാൻ ഉപഭോക്താക്കൾക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുന്ന തരത്തിൽ എയർടെൽ Zee5-മായി ഒരു പങ്കാളിത്തം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ₹699, ₹899, ₹1,099, ₹1,599, ₹3,999 വിലയുള്ള എയർടെൽ വൈഫൈ പ്ലാനുകളിൽ ഈ ഓഫർ ലഭ്യമാണ്.
Zee5-ന് പുറമേ, ₹699, ₹899 പ്ലാനുകളിലെ ഉപഭോക്താക്കൾക്ക് ഡിസ്നി + ഹോട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കും. ₹1,099 പ്ലാൻ ഉപയോഗിക്കുന്നവർക്ക് സൗജന്യ ആമസോൺ പ്രൈം ആക്‌സസ് ലഭിക്കുന്നുണ്ട്. ₹1,599, ₹3,999 വിലയുള്ള ഉയർന്ന തുകയുള്ള പ്ലാനുകൾ സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുമായാണ് വരുന്നത്. ഈ പ്ലാനുകളിലെല്ലാം മറ്റ് 20-ലധികം OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ ആക്‌സസും ഉൾപ്പെടുന്നു.
ഈ എയർടെൽ വൈഫൈ പ്ലാനുകൾ 40 Mbps മുതൽ 1 Gbps വരെ വേഗതയുള്ള ഇൻ്റർനെറ്റ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ 350-ലധികം HD, SD ടിവി ചാനലുകളും ഇതിൽ ഉൾപ്പെടുന്നു. എയർടെൽ താങ്ക്സ് ആപ്പ് വഴിയോ എയർടെൽ ഇന്ത്യ വെബ്‌സൈറ്റ് വഴിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ എളുപ്പത്തിൽ സബ്‌സ്‌ക്രൈബ് ചെയ്യാനാകും.
Zee5 പങ്കാളിത്തത്തോടെ, എയർടെൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്ക് സാം ബഹദൂർ, ആർആർആർ, സിർഫ് ഏക് ബന്ദാ കാഫി ഹേ, മനോരതങ്ങൾ, വികടകവി തുടങ്ങി നിരവധി ജനപ്രിയ സിനിമകൾ ആസ്വദിക്കാനാകും. ഉപയോക്താക്കൾക്ക് എല്ലാ Zee5 ഒറിജിനൽ ഷോകളും OTT സിനിമകളും ടിവി സീരീസുകളും മറ്റ് കണ്ടൻ്റുകളും സൗജന്യമായി കാണാനാകും.
ഹൈ-സ്പീഡ് ഇൻ്റർനെറ്റ്, ടിവി ചാനലുകൾ, നിരവധി ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് എന്നിവയെ സംയോജിപ്പിക്കുന്ന ഈ സഹകരണം എയർടെൽ വൈഫൈ പ്ലാനുകളെ ഉപഭോക്‌താക്കൾക്ക് കൂടുതൽ മൂല്യവത്താക്കി മാറ്റുന്നുണ്ട്.
പരസ്യം
പരസ്യം