മലയാള ചിത്രം മാർക്കോ റെക്കോർഡ് തുകക്ക് OTT-യിലേക്ക്
                Photo Credit: SonyLiv
മലയാള സിനിമ 100 കോടി കടന്നു. റെക്കോർഡുകൾ തകർത്ത് 115 കോടി
ഉണ്ണി മുകുന്ദൻ നായകനായ മലയാളം ആക്ഷൻ ഡ്രാമ ചിത്രമായ മാർക്കോ തിയേറ്ററുകളിൽ വൻ വിജയത്തോടെ ചരിത്രം സൃഷ്ടിച്ചിരുന്നു. ബോക്‌സ് ഓഫീസിൽ 115 കോടി രൂപയിലധികമാണ് ഈ ചിത്രം നേടിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ ചിത്രം അതിൻ്റെ തീവ്രമായ ആക്ഷൻ രംഗങ്ങളുടെയും കഥാ സന്ദർഭങ്ങളുടെയും പേരിൽ വേറിട്ടുനിൽക്കുന്നു. 100 കോടി കടക്കുന്ന, എ സർട്ടിഫിക്കറ്റ് നേടിയ ആദ്യ മലയാള ചിത്രമായി മാർക്കോ മാറിയിരുന്നു. ശ്രദ്ധേയമായ തിയേറ്റർ വിജയത്തിന് ശേഷം, റെക്കോർഡ് OTT ഡീലും മാർക്കോ ഉറപ്പാക്കിയിട്ടുണ്ട്. ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിലയ്ക്ക് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സോണി എൽഐവി സ്വന്തമാക്കി. ഈ നേട്ടം സിനിമയുടെ ജനപ്രീതിയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ മലയാള സിനിമയ്ക്കു വർദ്ധിച്ചുവരുന്ന സ്വീകാര്യതയും എടുത്തു കാണിക്കുന്നു. ആരാധകർ അതിൻ്റെ OTT റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
മാർക്കോയുടെ സ്ട്രീമിംഗ് അവകാശം സോണി എൽഐവി നേടിയിട്ടുണ്ട്. എന്നിരുന്നാലും, പ്ലാറ്റ്‌ഫോമിൽ കൃത്യമായി റിലീസ് ചെയ്യുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒടിടി റിലീസിനായി കാത്തിരിക്കുന്ന ആരാധകർ കുറച്ച് കൂടി കാത്തിരിക്കേണ്ടി വന്നേക്കാം, കാരണം ചിത്രം ആദ്യം കന്നടയിൽ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. സ്ട്രീമിംഗ് തീയതിയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.
വയലൻസിനു പ്രാധാന്യമുള്ള, നാടകീയത നിറഞ്ഞ ഒരു ആക്ഷൻ പായ്ക്ക് കഥയാണ് മാർക്കോയുടെ ട്രെയിലറിൽ കാണാൻ കഴിയുന്നത്. ശത്രുക്കളോടു പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു പോകുന്നത്. അവൻ തന്നെ ഒറ്റിക്കൊടുത്ത സംവിധാനങ്ങളെ മുഴുവൻ തകർത്തെറിയുന്നു. തകർപ്പൻ ദൃശ്യങ്ങളും ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളുമുള്ള ഈ ചിത്രം അതിൻ്റെ ബോൾഡായ കഥയുടെ പേരിലും ആക്ഷൻ-ഡ്രാമ വിഭാഗത്തിലെ പുതിയ സമീപനത്തിൻ്റെ പേരിലും വളരെയധികം പ്രശംസിക്കപ്പെട്ടു.
ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് നിർമ്മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, ജഗദീഷ്, അഭിമന്യു എസ് തിലകൻ, കബീർ ദുഹാൻ സിംഗ്, ആൻസൻ പോൾ, യുക്തി താരേജ എന്നിവരുൾപ്പെടെ നിരവധി അഭിനേതാക്കൾ ചിത്രത്തിലുണ്ട്. രവി ബസ്രൂരിൻ്റെ തീവ്രമായ സംഗീതം ചിത്രത്തിൻ്റെ സാഹചര്യത്തിനു ചേരുന്നതും കാണികൾക്ക് വ്യത്യസ്തമായ അനുഭവം നൽകുന്നതുമാണ്.
മാർക്കോ റിലീസിങ്ങിനു ശേഷം വളരെയധികം പ്രശംസ നേടിയെടുക്കുകയും മലയാള സിനിമയ്ക്ക് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ബോക്‌സ് ഓഫീസിൽ 115 കോടിയിലധികം സമ്പാദിച്ച ഈ സിനിമ ഒരു ബ്ലോക്ക്ബസ്റ്റർ വിജയമായി. 7.5/10 എന്ന ഐഎംഡിബി റേറ്റിംഗ് ആണ് ചിത്രത്തിനുള്ളത്.
പരസ്യം
പരസ്യം
                            
                            
                                Samsung Galaxy S26 Series Price Hike Likely Due to Rising Price of Key Components: Report