Photo Credit: YouTube
2025 ജനുവരി 30 മുതൽ ETV വിനിൽ പോത്തുഗദ്ദ സ്ട്രീം ചെയ്യുന്നു
രക്ഷ വീരൻ സംവിധാനം ചെയ്‌ത, ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്ന തെലുങ്ക് ത്രില്ലർ ചിത്രം പോത്തുഗഡ്ഡ 2025 ജനുവരി 30-ന് ഒടിടി റിലീസിങ്ങിന് ഒരുങ്ങുന്നു. ഒന്നിലധികം തവണ കാലതാമസം നേരിടേണ്ടി വന്നതിനു ശേഷമായിരുന്നു സിനിമ ഡിജിറ്റൽ റിലീസ് ചെയ്യുന്നത്. ആദ്യം 2024 നവംബറിലാണ് പോത്തുഗദ്ദ റിലീസ് ചെയ്യേണ്ടിയിരുന്നത്, എന്നാൽ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് നിർമ്മാതാക്കൾ അത് മാറ്റിവയ്ക്കുകയായിരുന്നു. അതിനു ശേഷം പ്ലാനുകളിൽ മാറ്റം വരുത്തിയ അവർ സിനിമ ഒടിടി റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചു. പ്രണയത്തിൻ്റെയും രാഷ്ട്രീയ നാടകത്തിൻ്റെയും ആവേശകരമായ അനുഭവമാണ് സിനിമ വാഗ്ദാനം ചെയ്യുന്നത്. ഒരു യാത്രയ്ക്ക് പുറപ്പെട്ട ഒരു യുവ ദമ്പതികളുടെ കഥയാണ് സിനിമ പറയുന്നത്. എന്നാൽ അവരുടെ ബസ് ഹൈജാക്ക് ചെയ്യപ്പെടുകയും യാത്ര അപകടകരമായ വഴിത്തിരിവിലേക്ക് മാറുകയും ചെയ്യുന്നു. ഇതിനു ശേഷമുള്ള സംഭവങ്ങൾ സസ്പെൻസും ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളും കൊണ്ട് സിനിമയിലൂടെ നമുക്കു കാണിച്ചു തരുന്നു.
ഒടിടി പ്ലാറ്റ്‌ഫോമായ ഇടിവി വിന്നിൽ മാത്രമേ പോത്തുഗഡ്ഡ റിലീസ് ചെയ്യുകയുള്ളൂ. നിരവധി കാലതാമസങ്ങൾക്ക് നേരിട്ടതിനു ശേഷം ഈ ത്രില്ലർ ചിത്രം 2025 ജനുവരി 30-ന് സ്ട്രീം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. റിലീസിങ്ങ് മാറ്റിവെച്ചതിൻ്റെ കാരണങ്ങൾ നിർമ്മാതാക്കൾ വെളിപ്പെടുത്തിയില്ലെങ്കിലും ഡിജിറ്റൽ റിലീസ് പ്രേക്ഷകർക്കിടയിൽ ആവേശം വർദ്ധിപ്പിക്കുന്നതാണ്.
സിനിമയുടെ ആവേശകരവും വൈകാരികവുമായ കഥയിലേക്ക് വെളിച്ചം വീശുന്നതാണ് പോത്തുഗഡ്ഡയുടെ ട്രെയിലർ. ഒരു പ്രണയകഥയും രാഷ്ട്രീയ ഗൂഢാലോചനയും സംയോജിപ്പിച്ച് തീവ്രമായ നാടകീയത സൃഷ്ടിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്. ഒരു യാത്രയ്ക്ക് പോകുന്ന യുവ ദമ്പതികൾ സഞ്ചരിച്ച ബസ് അജ്ഞാതർ ഹൈജാക്ക് ചെയ്യുന്നതിലൂടെ കഥയിൽ വഴിത്തിരിവുണ്ടാകുന്നു. ഒരു റൊമാൻ്റിക് യാത്ര രാഷ്ട്രീയപരമായ സംഭവങ്ങളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തിൽ, അതിജീവനത്തിനായുള്ള പോരാട്ടമായി മാറുന്നു. "എ ടെയിൽ ഓഫ് ലവ്" എന്ന ടാഗ്‌ലൈൻ കാണിക്കുന്നത് സിനിമയിൽ ആക്ഷൻ മാത്രമല്ല, ആഴത്തിലുള്ള വികാരങ്ങളും ഉണ്ടെന്നാണ്.
ശത്രു, പ്രശാന്ത് കാർത്തി എന്നിവരും പുതുമുഖങ്ങളായ വിസ്മയ ശ്രീ, വെങ്കി, പൃഥ്വി ദണ്ഡമുടി, ആദ്വിക് ബന്ദാരു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പോത്തുഗഡ്ഡ. രക്ഷ വീരൻ ആണ് ഇത് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അനുപമ ചന്ദ്രയും ശരത് ചന്ദ്ര റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ ശ്രീവാസ്തവ് ഛായാഗ്രഹണം നിർവ്വഹിച്ചപ്പോൾ ശ്രാവൺ ഭരദ്വാജ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നു. മാർക്കസ് എം ഒരുക്കിയ പശ്ചാത്തലസംഗീതം സിനിമയുടെ സസ്പെൻസ് മൂഡിന് ആക്കം കൂട്ടുന്ന ഒന്നാണ്.
പരസ്യം
പരസ്യം