Photo Credit: Google Play
സ്മാർട്ട്ഫോണുകളിൽ പ്രത്യേകമായി ഡോർ പ്ലേ ആപ്പ് പിന്തുണയ്‌ക്കുന്നു
ഇന്ത്യയിൽ ഡോർ പ്ലേ എന്ന പുതിയ സ്ട്രീമിംഗ് ആപ്പ് ലോഞ്ച് ചെയ്ത് സ്ട്രീംബോക്സ് മീഡിയ. വ്യാഴാഴ്ച മുതൽ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ആപ്പ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഡോർ പ്ലേ ആപ്പ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഇരുപതിലധികം OTT പ്ലാറ്റ്‌ഫോമുകൾ ആക്‌സസ് ചെയ്യാനും മുന്നൂറിലധികം ലൈവ് ടിവി ചാനലുകൾ കാണാനും കഴിയും. ഓരോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും വെവ്വേറെ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനു പകരം, ഉപയോക്താക്കൾക്ക് പണമടച്ച് ഒരൊറ്റ സബ്സ്ക്രിപ്ഷൻ നേടി, അതിലൂടെ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള കണ്ടൻ്റുകൾ ആസ്വദിക്കാൻ കഴിയും. സ്ട്രീംബോക്സ് മീഡിയയിൽ നിന്നുള്ള ആദ്യത്തെ ഉൽപ്പന്നമല്ല ഇത്. സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കി ടിവി സേവനം നൽകുന്ന സംവിധാനമായ ഡോർ ടിവി ഒഎസ് കഴിഞ്ഞ വർഷം കമ്പനി അവതരിപ്പിച്ചിരുന്നു. 2024 നവംബറിൽ, സ്ട്രീംബോക്‌സ് മീഡിയ സ്വന്തം ശ്രേണിയിലുള്ള ഡോർ QLED സ്മാർട്ട് ടിവികളും പുറത്തിറക്കിയിരുന്നു.
ഇന്ത്യയിൽ മൂന്ന് മാസത്തേക്ക് ഡോർ പ്ലേ സബ്‌സ്‌ക്രിപ്‌ഷന് 399 രൂപയാണു വരുന്നത്. ഇത് സ്മാർട്ട്ഫോണുകളിൽ മാത്രമേ ലഭ്യമാകൂ. ഐഒഎസ്, ആൻഡ്രോയ്ഡ് എന്നിവയിൽ ഈ ആപ്പ് ലഭ്യമാകും. നിങ്ങൾക്ക് ഇത് ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം.
സബ്‌സ്‌ക്രിപ്‌ഷൻ നിങ്ങൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങേണ്ടതുണ്ട്. വാങ്ങിയതിനു ശേഷം, നിങ്ങൾക്ക് ഒരു യുണിക് കൂപ്പൺ കോഡ് ലഭിക്കും. നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ ആക്റ്റിവേറ്റ് ആക്കുന്നതിന്, നിങ്ങളുടെ ഫോണിൽ ഡോർ പ്ലേ ആപ്പ് ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിനൊപ്പം ഈ കൂപ്പൺ കോഡും നൽകുക.
ഇരുപതിലധികം OTT പ്ലാറ്റ്‌ഫോമുകളിൽ നിന്നും മുന്നൂറിൽ അധികം ടിവി ചാനലുകളിൽ നിന്നുമുള്ള ഉള്ളടക്കങ്ങൾ ഒരു ആപ്പിലേക്ക് സംയോജിപ്പിക്കുന്ന ഒരു സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണ് ഡോർ പ്ലേ. ലൈവ് സ്‌പോർട്‌സ്, സിനിമകൾ, റിയാലിറ്റി ടിവി ഷോകൾ, ഫിക്ഷണൽ ടിവി സീരീസ് എന്നിവയുൾപ്പെടെ നിരവധി വിനോദ പരിപാടികൾ ഇത് വാഗ്ദാനം ചെയ്യുന്നു. നിരവധി ആപ്പുകൾ ഉപയോഗിക്കാതെ, ഒരൊറ്റ ആപ്പിൽ നിന്നു തന്നെ ഉപയോക്താക്കൾക്ക് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിലെ കണ്ടൻ്റുകൾ ആക്‌സസ് ചെയ്യാൻ കഴിയും.
ഡോർ പ്ലേ ആപ്പ് യൂണിവേഴ്സൽ സെർച്ച് ഫീച്ചർ ചെയ്യുന്നുണ്ട്. ഇത് ഉപയോക്താക്കളെ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ ഒരുമിച്ചു തിരയാൻ അനുവദിക്കുന്നു. ഇതിലൂടെ തങ്ങൾക്കു വേണ്ട ഉള്ളടക്കം കണ്ടെത്തുന്നത് എളുപ്പമാക്കുന്നു. ഏറ്റവും പുതിയ, ജനപ്രിയമായ ഉള്ളടക്കത്തെക്കുറിച്ച് അപ്‌ഡേറ്റ് ആയി തുടരാൻ ട്രെൻഡിംഗ് & അപ്കമിങ്ങ് വിഭാഗങ്ങൾ ഉപയോക്താക്കളെ സഹായിക്കുന്നു.
കൂടുതൽ വ്യക്തിപരമാക്കിയ അനുഭവത്തിനായി, ഡോർ പ്ലേയിൽ സ്‌മാർട്ട് ഫിൽട്ടറുകൾ എന്ന ഫീച്ചറുണ്ട്. അത് ഉപയോക്താക്കളെ അവരുടെ മാനസികാവസ്ഥയെ അടിസ്ഥാനമാക്കി, സന്തോഷം, ഗൃഹാതുരത്വം, സാഹസികത എന്നിവയും മറ്റും അടിസ്ഥാനമാക്കി കണ്ടൻ്റുകൾ കണ്ടെത്താൻ അനുവദിക്കുന്നു. ഈ മൂഡ് ബേസ്‌ഡ് ഫിൽട്ടറുകൾ ഉപയോക്താക്കളുടെ താൽപര്യങ്ങളുമായി പൊരുത്തപ്പെടുന്ന കണ്ടൻ്റുകൾ ശുപാർശ ചെയ്യുന്നു. ഉപയോക്താക്കൾക്ക് ഴോൺറെ അടിസ്ഥാനമാക്കി, അല്ലെങ്കിൽ പ്രിയപ്പെട്ട അഭിനേതാക്കളുടെ കണ്ടൻ്റുകൾ മാത്രമായും ഫിൽട്ടർ ചെയ്യാൻ കഴിയും.
പരസ്യം
പരസ്യം