Photo Credit: YouTube
തുദാരം 2025 പകുതിയോടെ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
മലയാള സിനിമാലോകത്തെ ഇതിഹാസങ്ങളായ മോഹൻലാലും ശോഭനയും അഭിനയിച്ച ത്രില്ലർ സിനിമയായ ‘തുടരും' 2025 പകുതിയോടെ തിയേറ്ററുകളിൽ എത്തും. നേരത്തെ, സംക്രാന്തി സീസണിൽ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതു നീട്ടി വെക്കാൻ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം ജിയോ ഹോട്ട്‌സ്റ്റാർ നേടിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാലും, സിനിമയുടെ റിലീസ് വൈകുന്നത് നിരവധി അഭ്യൂഹങ്ങൾക്കു വഴിയൊരുക്കി. OTT റൈറ്റ്സ് വിൽക്കാൻ കഴിയാതിരുന്നതാണ് റിലീസ് വൈകുന്നതിനു കാരണം എന്നതായിരുന്നു ഇതിൽ പ്രധാനം. എന്നാൽ ഇത് ശരിയല്ലെന്നാണ് പ്രൊഡക്ഷൻ ടീം പറയുന്നത്. കരാർ സംബന്ധമായ കാര്യങ്ങളും റിലീസ് സമയത്തെ സംബന്ധിച്ചുണ്ടായ തന്ത്രപരമായ ചില തീരുമാനങ്ങളും കാരണമാണ് മാറ്റിവച്ചതെന്ന് അവർ വ്യക്തമാക്കുന്നു. എന്തായാലും മോഹൻലാലിൻ്റെയും ശോഭനയുടെയും ആരാധകർ ഇരുവരും വീണ്ടും സ്‌ക്രീൻ പങ്കിടുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
മോഹൻലാലും ശോഭനയും അഭിനയിക്കുന്ന ത്രില്ലർ ചിത്രമായ ‘തുടരും' തിയേറ്ററുകളിൽ റിലീസ് ചെയ്തതിനു ശേഷം ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമ ബിഗ് സ്‌ക്രീനുകളിൽ എത്തുന്നതിന് മുമ്പ്, 2025 ജനുവരി ആദ്യം തന്നെ ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഇതിൻ്റെ ഡിജിറ്റൽ റൈറ്റ്സ് വാങ്ങിയതായി റിപ്പോർട്ടുണ്ട്. എന്നാൽ, മോഹൻലാൽ നായകനായ ഒരു ചിത്രത്തിന് ലഭിച്ച ഒടിടി കരാർ പ്രതീക്ഷിച്ചത്ര മികച്ചതായിരുന്നില്ലെന്നും അതുകൊണ്ടാകാം തീയേറ്റർ റിലീസ് വൈകുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. സിനിമയുടെ OTT റിലീസ് അത് തീയറ്ററുകളിൽ എത്രത്തോളം വിജയമുണ്ടാക്കും എന്നതിനെ ആശ്രയിച്ചിരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലം തിയേറ്റർ റൺ അവസാനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാകുമെന്നു റിപ്പോർട്ടുകൾ പറയുന്നു.
‘തുടരും' സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കെ.ആർ.സുനിൽ തിരക്കഥയെഴുതി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ഒരു ത്രില്ലറാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. കഥാസന്ദർഭം ഇപ്പോഴും രഹസ്യമായി തുടരുന്നു. മോഹൻലാലും ശോഭനയും പ്രധാനവേഷങ്ങൾ അഭിനയിക്കുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷകളാണ് ഇതേക്കുറിച്ചുള്ളത്. മുമ്പ് ഇരുവരും ഒരുമിച്ച് നിരവധി ഹിറ്റുകൾ നൽകിയതിനാൽ തന്നെ ആരാധകർ ആകാംക്ഷയോടെ റിലീസിനായി കാത്തിരിക്കുന്നു.
‘തുടരും' സിനിമയിൽ മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ ഒരു സസ്പെൻസ് ത്രില്ലറാണ്. കെ.ആർ.സുനിലിൻ്റെ തിരക്കഥയിൽ തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്.
പരസ്യം
പരസ്യം