സൂപ്പർഹിറ്റ് തെലുങ്ക് ചിത്രം 'സംക്രാന്തികി വസ്തുന്നാം' ഒടിടി റിലീസിനു തയ്യാറെടുക്കുന്നു
Photo Credit: ZEE5
2025 മാർച്ച് 1 മുതൽ G5-ൽ സോൾസ്റ്റിസ് സ്ട്രീമുകളിലേക്ക് വരുന്നു
പ്രേക്ഷകർ ആഘോഷമാക്കിയ ‘സംക്രാന്തികി വാസ്തുന്നാം' എന്ന സൂപ്പർഹിറ്റ് തെലുങ്ക് ചിത്രം തിയേറ്ററുകളിൽ പ്രദർശനം പൂർത്തിയാക്കി ഡിജിറ്റൽ റിലീസിന് ഒരുങ്ങുകയാണ്. അനിൽ രവിപുടി സംവിധാനം ചെയ്ത് ദിൽ രാജു നിർമ്മിച്ച ചിത്രത്തിൽ ദഗ്ഗുബതി വെങ്കിടേഷാണ് നായകൻ. തന്നെ വിക്ടറി വെങ്കിടേഷ് എന്നു വിളിക്കുന്നത് എന്തു കൊണ്ടാണെന്ന് ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചു. 2025 ജനുവരി 14-ന് സംക്രാന്തി സ്‌പെഷ്യലായി തീയേറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു. ഇത് ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും തിയേറ്ററുകളിൽ മികച്ച വരുമാനം നേടുകയും ചെയ്തു. ഇപ്പോൾ, തിയേറ്ററിൽ സിനിമ കാണാൻ കഴിയാതെ പോയവർക്കും അല്ലെങ്കിൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കും അവരുടെ വീട്ടിലിരുന്ന് അത് ആസ്വദിക്കാനാകും. 2025 മാർച്ച് 1-ന് Zee5 സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ 'സംക്രാന്തികി വാസ്തുന്നാം' പ്രീമിയർ ചെയ്യാൻ ഒരുങ്ങുകയാണ്. തിയേറ്ററുകളിൽ ശക്തമായ പ്രകടനം നടത്തി ശ്രദ്ധ പിടിച്ചു പറ്റിയ സിനിമ ഡിജിറ്റൽ സ്ട്രീമിംഗിലും വലിയ തോതിൽ പ്രേക്ഷകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2025 മാർച്ച് 1 മുതൽ നിങ്ങൾക്ക് Zee5 സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമിൽ സംക്രാന്തികി വാസ്തുന്നാം കാണാൻ കഴിയും. അതേ ദിവസം തന്നെ ചിത്രത്തിൻ്റെ ടെലിവിഷൻ പ്രീമിയറും ഉണ്ടായിരിക്കും. Zee5 30 കോടി രൂപയ്ക്കാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. സമീപകാലത്തെ ഏറ്റവും വലിയ സ്ട്രീമിംഗ് ഡീലുകളിൽ ഒന്നായി ഇത് മാറി.
സിനിമ തിയേറ്ററുകളിൽ എത്തുന്നതിന് മുമ്പ് പുറത്തിറങ്ങിയ ട്രെയിലറിൽ കോമഡി, ഡ്രാമ, ഫാമിലി ഫ്രണ്ട്ലി എൻ്റർടൈൻമെൻ്റ് എന്നിവയുടെ മിശ്രണമാണു കാണാൻ കഴിഞ്ഞത്. രസകരമായ ഒരു കുടുംബവും ദൈനംദിന ജീവിതത്തിൽ അവർ നേരിടുന്ന രസകരമായ പ്രശ്നങ്ങളുമാണ് ഈ സിനിമയുടെ കഥ.
വെങ്കിടേഷ് നായകനായ ചിത്രത്തിൽ മീനാക്ഷി ചൗധരി, ഐശ്വര്യ രാജേഷ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെലുങ്ക് സിനിമയിൽ നിന്നുള്ള മറ്റ് നിരവധി ജനപ്രിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഭീംസ് സെസിറോലിയോയാണ് സംഗീതം നൽകിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഗാനങ്ങൾ കൂടുതൽ ആളുകളെ തിയേറ്ററുകളിൽ എത്തിക്കാൻ സഹായിച്ചു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമ്മിച്ചത്.
ചിത്രം ലോകമെമ്പാടും നിന്നും തിയറ്റർ ഷെയർ ആയി നേടിയത് 184 കോടി രൂപയാണ്. തെലുങ്ക് വിപണിയിൽ മാത്രം 300 കോടി ചിത്രം നേടി. ഡാകു മഹാരാജ്, ഗെയിം ചേഞ്ചർ തുടങ്ങി വമ്പൻ താരങ്ങളുടെ സംക്രാന്തി റിലീസുകളിൽ നിന്ന് മത്സരം നേരിട്ടെങ്കിലും, ചിത്രം ബോക്സ് ഓഫീസ് ഹിറ്റായി മാറി. ആകർഷകമായ കഥയും ഫാമിലി ഫ്രണ്ട്ലി ആയ ഒരു വിനോദ ചിത്രം എന്നതും ഈ സിനിമയുടെ മികച്ച പ്രകടനത്തിന് സഹായിച്ചതായി വിദഗ്ധർ പറയുന്നു.
പരസ്യം
പരസ്യം
Astronomers Observe Star’s Wobbling Orbit, Confirming Einstein’s Frame-Dragging
Chandra’s New X-Ray Mapping Exposes the Invisible Engines Powering Galaxy Clusters