ഷവോമിയുടെ ഫോണുകൾ വാങ്ങാൻ ഇതു സുവർണാവസരം
വിലക്കുറവുകൾക്കൊപ്പം, ഷവോമി ബണ്ടിൽ ഡീലുകളും വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് റെഡ്മി നോട്ട് 13 പ്രോ, റെഡ്മി ബഡ്സ് 5 എന്നിവ ഒരുമിച്ച് 26,798 രൂപയ്ക്ക് വാങ്ങാം. മറ്റൊരു ബണ്ടിൽ ഡീലിൽ റെഡ്മി നോട്ട് 13 5G (12GB + 256GB), റെഡ്മി ബഡ്സ് 5 എന്നിവ 23,798 രൂപയ്ക്ക് വാങ്ങാനും അവസരമുണ്ട്. ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ വാങ്ങുന്നവർക്ക് അധിക കിഴിവുകളും ലഭിക്കും. ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ്, ഇഎംഐ ഇടപാടുകൾക്ക് 5,000 രൂപ വരെ കിഴിവാണ് ഷവോമി വാഗ്ദാനം ചെയ്യുന്നത്.