Photo Credit: CMF By Nothing
CMF ഫോൺ 2 പ്രോയിൽ 256GB വരെ ഓൺബോർഡ് സ്റ്റോറേജ് സജ്ജീകരിച്ചിരിക്കുന്നു
CMF ഫോൺ 2 പ്രോയിൽ 256GB വരെ ഓൺബോർഡ് സ്റ്റോറേജ് സിഎംഎഫ് ഫോൺ 2 പ്രോ തിങ്കളാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നായ നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫിൽ നിന്നുള്ള ഈ പുതിയ സ്മാർട്ട്‌ഫോൺ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിഎംഎഫ് ഫോൺ വണ്ണിന്റെ പിൻഗാമിയായാണ് വരുന്നത്. പുതിയ ഫോൺ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ പ്രോസസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സിഎംഎഫ് ഫോൺ 2 പ്രോയ്ക്ക് 6.77 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്, ഇത് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. ഈ ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണു സജ്ജീകരിച്ചിരിക്കുന്നത്. അതിലെ മെയിൻ ക്യാമറ 50 മെഗാപിക്സലാണ്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP54 റേറ്റിങ്ങാണ് ഈ ഫോണിനു ലഭിച്ചിട്ടുള്ളത്. ഇത് 5,000mAh ബാറ്ററിയുമായി വരുന്നു. ഫോൺ വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, കൂടാതെ ഇതിന് റിവേഴ്‌സ് ചാർജിംഗും ഉണ്ട്.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സിഎംഎഫ് ഫോൺ 2 പ്രോയുടെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ വില 18,999 രൂപയാണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മറ്റൊരു പതിപ്പിന്റെ വില 20,999 രൂപയാണ്. ബ്ലാക്ക്, ലൈറ്റ് ഗ്രീൻ, ഓറഞ്ച്, വൈറ്റ് എന്നീ നാല് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. മെയ് 5 മുതൽ ഫ്ലിപ്കാർട്ടിലും സിഎംഎഫ് ഇന്ത്യ വെബ്‌സൈറ്റിലും റീട്ടെയിൽ സ്റ്റോറുകളിലും ഇത് വാങ്ങാൻ ലഭ്യമാകും.
ആക്സിസ് ബാങ്ക്, HDFC ബാങ്ക്, ICICI ബാങ്ക്, അല്ലെങ്കിൽ SBI കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വാങ്ങുമ്പോൾ 1,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ, പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്താൽ 1,000 രൂപ കൂടി കിഴിവ് നേടാം. രണ്ട് ഓഫറുകളും കൂടി ചേർത്താൽ സിഎംഎഫ് ഫോൺ 2 പ്രോയുടെ പ്രാരംഭ വില 16,999 രൂപയായി കുറയും.
സിഎംഎഫ് ഫോൺ 1 പോലെ തന്നെ, ഫോൺ 2 പ്രോയിലും യൂണിവേഴ്സൽ കവർ, പരസ്പരം മാറ്റാവുന്ന ലെൻസുകൾ, വാലറ്റ്, സ്റ്റാൻഡ്, ലാനിയാർഡ്, കാർഡ് ഹോൾഡർ തുടങ്ങിയ ആക്‌സസറികൾ ലഭ്യമാണ്. ഈ ആക്‌സസറികൾ വെവ്വേറെയാണ് വിൽക്കുന്നത്.
സിഎംഎഫ് ഫോൺ 2 പ്രോ ഒരു ഡ്യുവൽ സിം (നാനോ+നാനോ) സ്മാർട്ട്‌ഫോണാണ്, ഇത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ നത്തിങ്ങ് ഒഎസ് 3.2-ൽ പ്രവർത്തിക്കുന്നു. ഇതിന് മൂന്ന് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും.
ഫുൾ HD+ റെസല്യൂഷനോടുകൂടിയ (1080×2392 പിക്‌സലുകൾ) 6.77 ഇഞ്ച് AMOLED സ്‌ക്രീനാണ് ഇതിനുള്ളത്. ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, 387ppi പിക്‌സൽ ഡെൻസിറ്റി, 480Hz ടച്ച് റെസ്‌പോൺസ് റേറ്റ്, 3000 nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവയെ പിന്തുണയ്ക്കുന്നു. സ്ക്രീൻ HDR10+ നെ പിന്തുണയ്ക്കും, കൂടാതെ പാണ്ട ഗ്ലാസിൻ്റെ സംരക്ഷണവുമുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്, കൂടാതെ 8GB റാമും ഈ ഫോണിൽ ലഭ്യമാണ്. റാം ബൂസ്റ്റർ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് റാം 16GB വരെ വികസിപ്പിക്കാൻ കഴിയും. പുതിയ ചിപ്പ് കഴിഞ്ഞ വർഷത്തെ മോഡലിനേക്കാൾ 10% സിപിയു പേർഫോമൻസും 5% മികച്ച ഗ്രാഫിക്സും ഉള്ളതാണെന്ന് പറയപ്പെടുന്നു.
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 50MP മെയിൽ ക്യാമറ (1/1.57-ഇഞ്ച് സെൻസർ, f/1.88, EIS ഉൾപ്പെടെ), 50MP ടെലിഫോട്ടോ ക്യാമറ (f/1.88, 2x ഒപ്റ്റിക്കൽ സൂം, 20x ഡിജിറ്റൽ സൂം ഉൾപ്പെടെ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2, 119.5 ഡിഗ്രി വ്യൂ ഉൾപ്പെടെ) എന്നിവയും മുൻവശത്ത്, 16MP സെൽഫി ക്യാമറയും (f/2.45) ഉണ്ട്.
256GB വരെ സ്റ്റോറേജ് ഈ ഫോണിൽ ലഭ്യമാണ്, ഇത് 2TB വരെ വികസിപ്പിക്കാനാവും. 5G, Wi-Fi 6, ബ്ലൂടൂത്ത് 5.3 എന്നിവയെ ഇതു പിന്തുണയ്ക്കുന്നു, കൂടാതെ USB ടൈപ്പ്-സി പോർട്ടും ഉണ്ട്. സുരക്ഷയ്ക്കായി, ഡിസ്പ്ലേയ്ക്ക് കീഴിൽ ഒരു ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.
പൊടി, വെള്ളത്തുള്ളി എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി ഇതിന് IP54 റേറ്റിംഗ് ഉണ്ട്. ഫോണിൽ രണ്ട് മൈക്രോഫോണുകൾ ഉൾപ്പെടുന്നു. സ്ക്രീൻഷോട്ടുകൾ, ഫോട്ടോകൾ, വോയ്‌സ് നോട്ടുകൾ എന്നിവ പോലുള്ളവ കാണുന്നതിനുള്ള "എസൻഷ്യൽ സ്പേസ്" എന്ന ഫീച്ചറിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ ഒരു "എസൻഷ്യൽ കീ"യും ഉണ്ട്.
സിഎംഎഫ് ഫോൺ 2 പ്രോയിൽ 33W ഫാസ്റ്റ് ചാർജിംഗും 5W റിവേഴ്‌സ് വയർഡ് ചാർജിംഗും പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയുണ്ട്. ബാറ്ററി 47 മണിക്കൂർ കോൾ സമയം അല്ലെങ്കിൽ 22 മണിക്കൂർ യുട്യൂബ് സ്ട്രീമിംഗ് സമയം നൽകും. ബോക്സിൽ ഒരു ചാർജറും കേയ്സും സഹിതമാണ് ഇന്ത്യയിൽ ഫോൺ വരുന്നത്. ഇതിന് 164×7.8×78mm വലിപ്പവും 185 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം