Photo Credit: CMF By Nothing
സിഎംഎഫ് ബഡ്സ് 2 പ്ലസ് (ചിത്രത്തിൽ) നീല, ഇളം ചാര നിറങ്ങളിൽ ലഭ്യമാണ്
നത്തിങ്ങിൻ്റെ സബ് ബ്രാൻഡായ സിഎംഎഫ് തിങ്കളാഴ്ച ഇന്ത്യയിൽ മൂന്ന് പുതിയ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകൾ പുറത്തിറക്കി. സിഎംഎഫ് ബഡ്സ് 2a, സിഎംഎഫ് ബഡ്സ് 2, സിഎംഎഫ് ബഡ്സ് 2 പ്ലസ് എന്നിവയാണ് പുതിയ ഇയർഫോണുകൾ. മൂന്ന് മോഡലുകളും 50dB വരെ ആക്ടീവ് നോയ്‌സ് ക്യാൻസലേഷനെ (ANC) പിന്തുണയ്ക്കുന്നതിനാൽ മികച്ച ശ്രവണ അനുഭവം ലഭിക്കും. ചാർജിംഗ് കേസുകൾക്കൊപ്പം ചേർത്ത് ഉപയോഗിക്കുമ്പോൾ ഈ ഇയർഫോണുകൾക്ക് 61 മണിക്കൂറിലധികം ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡ്യുവൽ-ഡിവൈസ് കണക്റ്റിവിറ്റിയും അവ പിന്തുണയ്ക്കുന്നു. അതായത് നിങ്ങൾക്ക് ഒരേ സമയം രണ്ട് ഉപകരണങ്ങളിലേക്ക് ഇവ കണക്റ്റു ചെയ്യാനാകും. ഈ പുതിയ ഇയർഫോണുകൾ നത്തിങ്ങ് X ആപ്പിനൊപ്പം പ്രവർത്തിക്കുന്നു. 2024 ജൂലൈയിൽ ഇന്ത്യയിൽ പുറത്തിറക്കിയ സിഎംഎഫ് ബഡ്സ് പ്രോ 2-ന്റെ അതേ ഡിസൈനിലാണ് പുതിയ ഇയർബഡ്സ് എത്തുന്നത്.
സിഎംഎഫ് ബഡ്‌സ് 2a-യുടെ ഇന്ത്യയിലെ വില 2,199 രൂപയാണ്. സിഎംഎഫ് ബഡ്‌സ് 2 ഇയർഫോണിന് 2,699 രൂപയും സിഎംഎഫ് ബഡ്‌സ് 2 പ്ലസിന് 3,299 രൂപയുമാണ് വില. മൂന്ന് മോഡലുകളും ഫ്ലിപ്പ്കാർട്ടിലൂടെ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്.
സിഎംഎഫ് ബഡ്സ് 2a, സിഎംഎഫ് ബഡ്‌സ് 2 എന്നിവ ഡാർക്ക് ഗ്രേ, ഓറഞ്ച് നിറങ്ങളിൽ ലഭ്യമാണ്. ബഡ്‌സ് 2a ലൈറ്റ് ഗ്രേ ഓപ്ഷനിലും ലഭ്യമാകുമ്പോൾ ബഡ്‌സ് 2-ന് ലൈറ്റ് ഗ്രീൻ എന്ന മൂന്നാമത്തെ കളർ വേരിയന്റുണ്ട്. സിഎംഎഫ് ബഡ്സ് 2 പ്ലസ് ബ്ലൂ, ലൈറ്റ് ഗ്രേ ഷേഡുകളിലാണ് വരുന്നത്.
12.4mm ബയോ-ഫൈബർ ഡ്രൈവറുകളും Dirac ട്യൂണിംഗും ഉൾക്കൊള്ളുന്നതാണ് സിഎംഎഫ് ബഡ്സ് 2a. 11mm PMI ഡ്രൈവറുകൾ ഉപയോഗിക്കുന്ന സിഎംഎഫ് ബഡ്സ് 2- വിൽ Dirac Opteo ട്യൂണിംഗും N52 മാഗ്നറ്റുകളും ഉണ്ട്. 12mm LCP ഡ്രൈവറുകൾ ഉൾക്കൊള്ളുകയും LDAC, Hi-Res വയർലെസ് ഓഡിയോ എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ് സിഎംഎഫ് ബഡ്സ് 2 പ്ലസ്. ടോൺ ഹിയറിംഗ് ടെസ്റ്റ് ഉപയോഗിച്ച് ഒരു പേഴ്സണൽ സൗണ്ട് പ്രൊഫൈൽ സൃഷ്ടിക്കാനും ഇവ നിങ്ങളെ അനുവദിക്കുന്നു.
ബഡ്‌സ് 2a-ക്ക് 42dB വരെ ശബ്ദത്തെ തടയാനും ട്രാൻസ്പരൻസി മോഡിലേക്കു വരാനും കഴിയുമെന്ന് സിഎംഎഫ് പറയുന്നു. ഹൈബ്രിഡ് ANC ഉപയോഗിച്ച് ബഡ്‌സ് 2-ക്ക് 48dB വരെ ശബ്ദത്തെ തടയാൻ കഴിയും. സ്മാർട്ട് അഡാപ്റ്റീവ് മോഡ് ഉപയോഗിച്ച് ബഡ്‌സ് 2 പ്ലസ് 50dB വരെയുള്ള ANC-യെ പിന്തുണയ്ക്കുന്നു.
സിഎംഎഫ് ബഡ്സ് 2 സീരീസിലെ മൂന്ന് TWS ഇയർബഡുകൾക്കും വിൻഡ് നോയ്‌സ് റിഡക്ഷൻ 3.0, അൾട്രാ ബാസ് ടെക്‌നോളജി 2.0, കോൾ നോയ്‌സ് റിഡക്ഷൻ സവിശേഷതകൾ എന്നിവയുണ്ട്. ബഡ്‌സ് 2a 4 HD മൈക്രോഫോണുകളുമായി വരികയും ക്ലിയർ വോയ്‌സ് ടെക്‌നോളജിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ബഡ്‌സ് 2, ബഡ്സ് 2 പ്ലസ് എന്നിവയിൽ ക്ലിയർ വോയ്‌സ് ടെക്‌നോളജി 3.0 ഉള്ള 6 HD മൈക്രോഫോണുകൾ വീതമുണ്ട്. മൂന്ന് മോഡലുകളും സ്പേഷ്യൽ ഓഡിയോയെ പിന്തുണയ്ക്കുന്നു.
ഈ ഇയർബഡുകൾ 110ms വരെ ലോ ലേറ്റൻസി മോഡിനെ പിന്തുണയ്ക്കുന്നു. നത്തിങ്ങ് X ആപ്പുമായി ചേർന്നു പ്രവർത്തിക്കുന്ന ഇവ ഒരേസമയം രണ്ട് ഉപകരണങ്ങളുമായി കണക്റ്റുചെയ്യാനും കഴിയും. പൊടി, ജലത്തെ പ്രതിരോധിക്കൽ എന്നിവയ്‌ക്കായി ബഡ്‌സ് 2a-യ്‌ക്ക് IP54 റേറ്റിംഗുണ്ട്. ബഡ്‌സ് 2, ബഡ്സ് 2 പ്ലസ് എന്നിവയ്‌ക്ക് IP55 റേറ്റിംഗാണുള്ളത്.
ഈ മോഡലുകൾക്കായുള്ള എല്ലാ ചാർജിംഗ് കേസുകളിലും 460mAh ബാറ്ററിയുണ്ട്. ബഡ്‌സ് 2a ഇയർബഡിൽ 43mAh ബാറ്ററിയുള്ളപ്പോൾ ബഡ്‌സ് 2, ബഡ്സ് 2 പ്ലസ് ഇയർബഡുകളിൽ 53mAh ബാറ്ററിയാണുള്ളത്. ANC ഇല്ലാതെ, ബഡ്‌സ് 2a-യ്‌ക്ക് 8 മണിക്കൂർ വരെയും കേയ്സുമായി 35.5 മണിക്കൂർ വരെയും പ്ലേ ചെയ്യാൻ കഴിയും. 10 മിനിറ്റ് ക്വിക്ക് ചാർജ് 5.5 മണിക്കൂർ വരെ പ്ലേടൈം നൽകുന്നു.
ബഡ്‌സ് 2-ന് 13.5 മണിക്കൂർ വരെയും കേസുമായി 55 മണിക്കൂർ വരെയും പ്ലേടൈം നൽകാൻ കഴിയും. 10 മിനിറ്റ് ക്വിക്ക് ചാർജ് 7.5 മണിക്കൂർ വരെയും പ്ലേടൈം നൽകുന്നു. ബഡ്‌സ് 2 പ്ലസിന് ഒറ്റ ചാർജിൽ 14 മണിക്കൂർ വരെയും കേസിനൊപ്പം 61.5 മണിക്കൂർ വരെയും പ്ലേ ചെയ്യാൻ കഴിയും. 10 മിനിറ്റ് ക്വിക്ക് ചാർജ് ചെയ്താൽ 8.5 മണിക്കൂർ വരെ ഇതുപയോഗിക്കാം.
പരസ്യം
പരസ്യം