Photo Credit: Realme
ഗ്രാഫീൻ ഐസ്, ഗ്രാഫീൻ സ്നോ, ഗ്രാഫീൻ നൈറ്റ് എന്നീ നിറങ്ങളിൽ റിയൽമി ജിടി 7 ലഭ്യമാണ്.
റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി GT 7 ബുധനാഴ്ച ചൈനയിൽ ലോഞ്ച് ചെയ്തു. മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. 100W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7,200mAh ബാറ്ററിയാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഈ ഫോണിന് ഫോണിന് രണ്ട് റിയർ ക്യാമറകളുണ്ട്. പ്രധാന ക്യാമറയിൽ 50 മെഗാപിക്സൽ സെൻസറാണെങ്കിൽ രണ്ടാമത്തേത് ഒരു അൾട്രാവൈഡ് ആംഗിൾ ക്യാമറയാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും വേണ്ടി 16 മെഗാപിക്സൽ ഫ്രണ്ട്-ഫേസിംഗ് ക്യാമറയുമുണ്ട്. സുരക്ഷ ഉറപ്പാക്കാനായി ഫോണിൽ ഒരു അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP69 റേറ്റിംഗാണ് ഈ ഫോണിനുള്ളത്. കനത്ത ഉപയോഗമുള്ള സമയത്ത് ഫോൺ തണുപ്പിക്കാൻ, 7,700mm² VC (വേപ്പർ ചേംബർ) കൂളിംഗ് സിസ്റ്റം ഇതിലുണ്ട്. ചൂട് മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും പെർഫോമൻസ് സ്ഥിരമായി നിലനിർത്തുന്നതിനും ഗ്രാഫീൻ ഐസ്-സെൻസിംഗ് ഡബിൾ-ലെയർ കൂളിംഗ് സാങ്കേതികവിദ്യയും ഇത് ഉപയോഗിക്കുന്നു.
റിയൽമി GT 7 ഫോണിൻ്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന്റെ വില 2,599 യുവാൻ ആണ്. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 30,400 രൂപ വരും.
കൂടുതൽ മെമ്മറിയും സ്റ്റോറേജും ആവശ്യമുള്ളവർക്ക് കൂടുതൽ വേരിയൻ്റുകൾ ലഭ്യമാണ്. 16 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 2,899 യുവാൻ (ഏകദേശം 34,000 രൂപ). 12 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലിന് 2,999 യുവാൻ (ഏകദേശം 35,100 രൂപ) എന്നിങ്ങനെയാണ് വില. കൂടുതൽ കരുത്ത് ആവശ്യമുണ്ടെങ്കിൽ, 16 ജിബി റാം + 512 ജിബി സ്റ്റോറേജ് പതിപ്പ് CNY 3,299 (ഏകദേശം 38,700 രൂപ) വിലയ്ക്ക് ലഭിക്കും. അതേസമയം 16 ജിബി റാം + 1 ടിബി സ്റ്റോറേജുള്ള ടോപ്പ്-എൻഡ് മോഡലിന് CNY 3,799 (ഏകദേശം 44,500 രൂപ) വിലവരും.
ഗ്രാഫീൻ ഐസ് (നീല), ഗ്രാഫീൻ സ്നോ (വെള്ള), ഗ്രാഫീൻ നൈറ്റ് (കറുപ്പ്) എന്നീ മൂന്ന് സ്റ്റൈലിഷ് കളർ ഓപ്ഷനുകളിലാണ് റിയൽമി GT 7 ലഭ്യമാകുന്നത്. ചൈനയിലെ ഉപഭോക്താക്കൾക്ക് ഔദ്യോഗിക റിയൽമി ചൈന വെബ്‌സൈറ്റ് വഴിയും രാജ്യത്തെ മറ്റ് ഓൺലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും റിയൽമി GT 7 വാങ്ങാനാകും.
1,280x2,800 പിക്സൽ ഫുൾ-എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് OLED ഡിസ്പ്ലേയാണ് റിയൽമി GT 7 ഫോണിലുള്ളത്. 144Hz റിഫ്രഷ് റേറ്റ്, 6500nits വരെ പീക്ക് ബ്രൈറ്റ്നസ് ലെവൽ, 2,600Hz ഇൻസ്റ്റൻ്റ് ടച്ച് സാമ്പിൾ റേറ്റ് എന്നിവയെ ഇതു പിന്തുണയ്ക്കുന്നു. DCI-P3 കളർ ശ്രേണിയുടെ 100 ശതമാനം, 4,608Hz PWM ഡിമ്മിംഗ് റേറ്റ് എന്നിവയും ഇതു വാഗ്ദാനം ചെയ്യുന്നു.
3nm ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 9400+ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 16GB വരെ LPDDR5X റാമും 1TB വരെ വേഗതയേറിയ UFS 4.0 ഇന്റേണൽ സ്റ്റോറേജും ഇത് വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമിയുടെ റിയൽമി UI 6.0-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
റിയൽമി GT 7-ൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉൾപ്പെടുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ സോണി IMX896 മെയിൻ സെൻസറും (1/1.56-ഇഞ്ച്) f/1.8 അപ്പർച്ചറും ഇതിലുണ്ട്. ഇതിനൊപ്പം, 112 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. മുൻവശത്ത്, 16 മെഗാപിക്സൽ സോണി IMX480 ക്യാമറയുണ്ട്. ഫോൺ 4K വീഡിയോ റെക്കോർഡിംഗും ലൈവ് ഫോട്ടോ മോഡും പിന്തുണയ്ക്കുന്നു.
റിയൽമി GT 7-ന്റെ റിയർ പാനൽ ഗ്രാഫീൻ പൂശിയ ഫൈബർഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഗ്രാഫീൻ ഐസ്-സെൻസിംഗ് ഡബിൾ-ലെയർ കൂളിംഗ് ഡിസൈനുള്ള ഒരു വലിയ 7,700mm² വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു. AI റെക്കോർഡിംഗ് സമ്മറി, AI എലിമിനേഷൻ 2.0 തുടങ്ങിയ AI സവിശേഷതകളും ഫോണിൽ ഉൾപ്പെടുന്നു.
റിയൽമി GT 7-ൽ വലിയ 7,200mAh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്, കൂടാതെ 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. സുരക്ഷയ്ക്കായി, ഇതിൽ ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്. ഇതിൽ ഇൻഫ്രാറെഡ് (IR) സെൻസറും ഉൾപ്പെടുന്നു. IP69 റേറ്റിംഗും ഫോണിനുണ്ട്.
5G, ഡ്യുവൽ 4G VoLTE, Wi-Fi 7, ബ്ലൂടൂത്ത് 5.4, NFC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ക്വാഡ്-ബാൻഡ് ബീഡോ, ഡ്യുവൽ-ഫ്രീക്വൻസി GPS, GLONASS, ഗലീലിയോ, QZSS, NavIC തുടങ്ങിയ നിരവധി നാവിഗേഷൻ സിസ്റ്റങ്ങളെയും ഇത് പിന്തുണയ്ക്കുന്നു. ഉപകരണത്തിന് 162.42x75.97x8.25mm വലിപ്പവും 203 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം