Photo Credit: Oppo
Oppo A5 Pro 5G ക്ക് IP69 പൊടി, ജല പ്രതിരോധ റേറ്റിംഗ് ഉണ്ടായിരിക്കും
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ ഏപ്രിൽ 24-ന് ഇന്ത്യയിൽ അവരുടെ പുതിയ സ്മാർട്ട്ഫോണായ ഓപ്പോ A5 പ്രോ 5G ലോഞ്ച് ചെയ്യു. ലോഞ്ചിന് തൊട്ടുമുമ്പ്, ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ ലീക്കായി പുറത്തു വന്നിട്ടുണ്ട്. വരാനിരിക്കുന്ന ഫോണിൻ്റെ ചില പ്രധാന സവിശേഷതകൾ ഓപ്പോ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഓപ്പോ A5 പ്രോ 5G-യുടെ ഇന്ത്യൻ പതിപ്പ് ഈ വർഷം ആദ്യം ചില വിപണികളിൽ അവതരിപ്പിച്ച ഗ്ലോബൽ മോഡലിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, 2024 ഡിസംബറിൽ പുറത്തിറക്കിയ ചൈനീസ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ രൂപകൽപ്പനയിലും സവിശേഷതകളിലും ചില വ്യത്യാസങ്ങളുണ്ട്. മൊത്തത്തിൽ, ഫോൺ കാഴ്ചയിൽ ഗ്ലോബൽ വേരിയന്റിന് സമാനമായ രീതിയിൽ തന്നെയിരിക്കുകയും അതുപോലെ പെർഫോമൻസ് കാഴ്ച വയ്ക്കുകയും ചെയ്‌തേക്കാം. എന്നാൽ ഇന്ത്യൻ മോഡൽ അതിന്റേതായ മാറ്റങ്ങളോടെയാണ് വരുന്നത്, പ്രത്യേകിച്ച് ചൈനീസ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ. അന്തിമ വിലയും ലഭ്യതയും ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ ലോഞ്ച് ഇവന്റിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഇൻഡസ്ട്രി സോഴ്സുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 91 മൊബൈൽസ് ഹിന്ദി റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം, ഓപ്പോ A5 പ്രോ 5G രണ്ട് സ്റ്റോറേജ് ഓപ്ഷനുകളോടെ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 17,999 രൂപയായിരിക്കും വില. അതേസമയം, 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഉയർന്ന പതിപ്പിന് 19,999 രൂപയായിരിക്കും വില. ഏപ്രിൽ 24-ന് മുമ്പ് ഔദ്യോഗിക ലോഞ്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ വിപണിയിൽ ലോഞ്ചിങ്ങിനു തയ്യാറെടുക്കുന്ന A5 പ്രോ 5G സ്മാർട്ട്‌ഫോണിന്റെ ചില പ്രധാന സവിശേഷതകൾ ഓപ്പോ സ്ഥിരീകരിച്ചു. ഫോണിന്റെ ഇന്ത്യൻ പതിപ്പിന് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP69 റേറ്റിംഗ് ഉണ്ടായിരിക്കും. ഇതിനു പുറമെ കേടുപാടുകൾ, വെള്ളത്തുള്ളികൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ 360-ഡിഗ്രി ആർമർ ബോഡിയും ഇതിനുണ്ടാകും. ഇന്ത്യൻ വേരിയന്റിന്റെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ വലിയ 5,800mAh ബാറ്ററിയാണ്, ഇത് 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
ആഗോളതലത്തിൽ, ഓപ്പോ A5 പ്രോ 5G സ്മാർട്ട്ഫോൺ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റുമായി വരുമെന്നു പട്ടികപ്പെടുത്തിയിട്ടുണ്ട്. 12GB വരെ LPDDR4X റാമും 256GB വരെ UFS 2.2 ഇന്റേണൽ സ്റ്റോറേജുമുള്ള ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15.0-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ക്യാമറകളുടെ കാര്യത്തിൽ, ഗ്ലോബൽ വേരിയൻ്റിന് ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുണ്ട്. കൂടുതൽ വ്യക്തമായ ഫോട്ടോകൾക്കായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ മെയിൻ സെൻസറും, 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയുമുണ്ട്.
720x1604 പിക്സൽ റെസല്യൂഷനുള്ള 6.67-ഇഞ്ച് HD+ LCD ഡിസ്പ്ലേയാണ് ഫോണിന്റെ സവിശേഷത. സുഗമമായ സ്ക്രോളിംഗിനും ആനിമേഷനുകൾക്കുമായി ഇത് 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു, കൂടാതെ 1,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവലുമുണ്ട്. മികച്ച ഈടിനായി ഡിസ്പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
രസകരമെന്നു പറയട്ടെ, ഓപ്പോ A5 പ്രോ 5G-യുടെ ചൈനീസ് പതിപ്പിന് ചില വ്യത്യസ്ത സവിശേഷതകളുണ്ട്. കൂടുതൽ ശക്തമായ മീഡിയാടെക് ഡൈമൻസിറ്റി 7300 ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്, കൂടാതെ 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. ഡിസ്‌പ്ലേയും വ്യത്യസ്തമാണ്. ഫുൾ-HD+ റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് AMOLED സ്‌ക്രീനും 120Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. ഇതിൽ വലിയ 6,000mAh ബാറ്ററിയും ഉൾപ്പെടുന്നു, കൂടാതെ 80W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
പരസ്യം
പരസ്യം