Photo Credit: Gizmochina
90Hz ഡിസ്‌പ്ലേയും 5,500mAh ബാറ്ററിയുമായി വിവോ Y37c പുറത്തിറങ്ങി
വിവോ തങ്ങളുടെ പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോണായ വിവോ Y37c കഴിഞ്ഞ ദിവസം ചൈനയിൽ പുറത്തിറക്കി. താങ്ങാവുന്ന വിലയിൽ ചില മികച്ച സവിശേഷതകൾ ഈ 4G സ്മാർട്ട്‌ഫോൺ വാഗ്ദാനം ചെയ്യുന്നു. വിവോ Y37c-യിൽ യൂണിസോക് T7225 പ്രോസസർ, 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയല്ലാം ഉണ്ട്. യുഎസ്ബി-സി പോർട്ട് വഴി 15W ചാർജിംഗ് പിന്തുണയ്ക്കുന്ന ഒരു വലിയ 5500mAh ബാറ്ററിയും ഇതിലുണ്ട്. 6.74 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് വിവോ Y37c ഫോണിനുള്ളത്. ഇത് 60Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുകയും 570 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവൽ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഡിസ്‌പ്ലേയ്ക്ക് എച്ച്ഡി റെസല്യൂഷൻ ഉണ്ട്. അതിനു മുകളിലുള്ള ചെറിയ വാട്ടർ-ഡ്രോപ്പ് നോച്ചിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ക്യാമറ സ്ഥാപിച്ചിരിക്കുന്നു. ഫോണിന്റെ പിൻഭാഗത്തെ മെയിൻ ക്യാമറ 13 മെഗാപിക്സൽ ഷൂട്ടർ ആണ്. ഇതിനു പുറമെ 0.08 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഇതിലുണ്ട്.
6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വിവോ Y37c ഫോണിൻ്റെ ചൈനയിലെ വില 1,199 യുവാൻ (ഏകദേശം 14,000 ഇന്ത്യൻ രൂപ) ആണ്. നിലവിൽ ഫോൺ ചൈനയിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. ഡാർക്ക് ഗ്രീൻ, ടൈറ്റാനിയം എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ പുറത്തിറങ്ങുന്നത്. ചൈനയ്ക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിൽ Y37c എപ്പോഴാണ് ലഭ്യമായി തുടങ്ങുകയെന്ന കാര്യം വിവോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വാട്ടർഡ്രോപ്പ് നോച്ച് ഡിസൈനുള്ള വലിയ 6.56 ഇഞ്ച് എൽസിഡി സ്‌ക്രീനാണ് വിവോ Y37c-യിൽ വരുന്നത്. എച്ച്ഡി+ റെസല്യൂഷൻ, സുഗമമായ ദൃശ്യങ്ങൾക്കായി 90Hz റിഫ്രഷ് റേറ്റ്, 570 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവ സ്‌ക്രീൻ വാഗ്ദാനം ചെയ്യുന്നു. ദീർഘനേരം ഉപയോഗം കൂടുതൽ സുഖകരമാക്കാൻ ബ്ലൂ ലൈറ്റ് കുറയ്ക്കുന്ന ഒരു ഐ പ്രൊട്ടക്ഷൻ ഫീച്ചറും ഇതിലുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഫോൺ IP64 റേറ്റിങ്ങ് ഉള്ളതാണ്.
ഫോട്ടോഗ്രഫി സവിശേഷതകൾ എടുത്താൽ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വിവോ Y37c-യുടെ മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറയുണ്ട്. പിന്നിൽ, കാഷ്വൽ ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ എൽഇഡി ഫ്ലാഷുള്ള 13 മെഗാപിക്സൽ ക്യാമറയാണുള്ളത്. ഇതിനു പുറമെ 0.08 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഈ ഫോണിലുണ്ട്. എളുപ്പത്തിൽ അൺലോക്ക് ചെയ്യുന്നതിനായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും വിവോ Y37c ഫോണിൽ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OriginOS 4-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
വിവോ Y37c ഫോണിന് യൂണിസോക്ക് T7225 ചിപ്‌സെറ്റ് ആണ് കരുത്തു നൽകുന്നത്. 6GB LPDDR4x റാമും 128GB eMMC 5.1 സ്റ്റോറേജും ഇതിലുണ്ട്. കൂടാതെ, ഇത് വെർച്വൽ റാമിനെ പിന്തുണയ്ക്കുന്നു. മൾട്ടിടാസ്കിംഗ് ചെയ്യുമ്പോൾ പെർഫോമൻസ് മെച്ചപ്പെടുത്താൻ ഇതു സഹായിക്കുന്നു. 15W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,500mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്ന മറ്റൊരു പ്രധാന സവിശേഷത.
കണക്റ്റിവിറ്റിയുടെ കാര്യമെടുത്താൽ, വിവോ Y37c ഡ്യുവൽ സിം, 4G, Wi-Fi 5, ബ്ലൂടൂത്ത് 5.2, USB-C എന്നിവയെ പിന്തുണയ്ക്കുന്നു, കൂടാതെ 3.5mm ഹെഡ്‌ഫോൺ ജാക്കും ഈ ഫോണിലുണ്ട്. ഫോണിന്റെ വലിപ്പം 167.30 x 76.95 x 8.19 മില്ലിമീറ്ററും ഭാരം 199 ഗ്രാമും ആണ്. ഇന്ത്യ അടക്കമുള്ള മറ്റു വിപണികളിൽ ഫോൺ ലോഞ്ച് ചെയ്യുന്നതും കാത്തിരിക്കയാണ് വിവോ ആരാധകർ.
പരസ്യം
പരസ്യം