Photo Credit: Infinix
ഇൻഫിനിക്സ് നോട്ട് 50X-ൽ അഷ്ടഭുജാകൃതിയിലുള്ള 'ജെം-കട്ട്' ക്യാമറ മൊഡ്യൂൾ ഉണ്ടാകും.
സാധാരണക്കാരുടെ ബ്രാൻഡായി അറിയപ്പെടുന്ന ഇൻഫിനിക്സിൻ്റെ ഏറ്റവും പുതിയ സ്‌മാർട്ട്ഫോണായ ഇൻഫിനിക്സ് നോട്ട് 50X 5G ഉടനെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീസർ ചിത്രങ്ങളിലൂടെ ഫോണിൻ്റെ ഡിസൈനും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകുമെന്ന് സ്ഥിരീകരിക്കുന്ന ഒരു ഡെഡിക്കേറ്റഡ് പേജ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലൈവ് ആയിട്ടുമുണ്ട്. ഇൻഫിനിക്സ് നോട്ട് 50X 5G-യെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലോഞ്ച് തീയതി അടുക്കുന്നതനുസരിച്ച് വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ആഴ്ചയുടെ തുടക്കത്തിൽ ഇൻഫിനിക്സ് മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിച്ചിരുന്നു. ഇൻഫിനിക്സ് നോട്ട് 50, നോട്ട് 50 പ്രോ, Note 50 പ്രോ+ എന്നിവ ഇന്തോനേഷ്യയിലാണ് ലോഞ്ച് ചെയ്തത്. എന്നാൽ, ഈ വേരിയൻ്റുകൾ ഇന്ത്യയിലും അവതരിപ്പിക്കുമോ എന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇൻഫിനിക്സ് നോട്ട് 50X 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ അപ്‌ഡേറ്റുകൾ ഇനിയുള്ള ദിവസങ്ങളിൽ ലഭ്യമാകും.
ഇൻഫിനിക്സ് നോട്ട് 50X 5G മാർച്ച് 27-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഫോണിന് ഒരു പ്രത്യേക ആക്റ്റീവ് ഹാലോ ലൈറ്റ് ഫീച്ചർ ഉണ്ടായിരിക്കും. ഈ ലൈറ്റ് നോട്ടിഫിക്കേഷനുകൾ വരുമ്പോൾ പ്രകാശിക്കും, ഒരു സെൽഫി ടൈമറായി പ്രവർത്തിക്കും, ചാർജിംഗ് സ്റ്റാറ്റസ് കാണിക്കും, അതിനു പുറമെ ഗെയിം ആരംഭിക്കുമ്പോൾ ഡൈനാമിക് ഇഫക്റ്റ് സൃഷ്ടിക്കുകയും ചെയ്യും.
ഇൻഫിനിക്സ് നോട്ട് 50X 5G ഫോണിൻ്റെ ചിത്രങ്ങൾ ഔദ്യോഗികമായി പുറത്തു വന്നിരുന്നു. "ജെം-കട്ട്" ഡിസൈൻ എന്ന് വിളിക്കപ്പെടുന്ന ഒക്റ്റഗണൽ ഷേപ്പിലുള്ള ക്യാമറ മൊഡ്യൂൾ അടങ്ങിയ വെള്ളി നിറമുള്ള പിൻഭാഗമാണ് ഈ ഫോണിനുള്ളത്. ഈ മൊഡ്യൂളിൽ മൂന്ന് ക്യാമറ സെൻസറുകൾ, ഒരു എൽഇഡി ഫ്ലാഷ്, ഒരു "ആക്ടീവ് ഹാലോ" യൂണിറ്റ് എന്നിവയുണ്ട്. ഇതിൻ്റെ ക്യാമറ ഡിസൈൻ അടിസ്ഥാന മോഡലായ ഇൻഫിനിക്സ് നോട്ട് 50-ന് സമാനമാണ്.
ഫോണിനായി ഒരു ഫ്ലിപ്പ്കാർട്ട് പേജ് ലൈവ് ആയിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും.
ഇൻഫിനിക്സ് നോട്ട് 50X 5G, ഇൻഫിനിക്സ് 40X 5G-യുടെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്നു, അത് 2024 ഓഗസ്റ്റിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇൻഫിനിക്സ് നോട്ട് 40X 5G ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസർ, 120Hz റീഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേ എന്നിവയുണ്ട്. 18W വയർഡ് ചാർജിംഗും റിവേഴ്സ് ചാർജിംഗും പിന്തുണക്കുന്ന 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. 108 മെഗാപിക്സലിൻ്റെ ട്രിപ്പിൾ റിയർ ക്യാമറയും 8 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയും ഇതിനുണ്ടായിരുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14-ലാണ് ഫോൺ പ്രവർത്തിച്ചത്.
ലോഞ്ച് ചെയ്യുമ്പോൾ ഇൻഫിനിക്സ് നോട്ട് 40X 5G-യുടെ വില 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയൻ്റിന് 14,999 രൂപ ആയിരുന്നു. ഇതിനു പുറമെയുള്ള 12 ജിബി റാം + 256 ജിബി സ്‌റ്റോറേജ് ഓപ്‌ഷൻ്റെ വില 15,999 രൂപയാണ്. ഇൻഫിനിക്സ് നോട്ട് 50X 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ സമാനമായ പ്രൈസ് റേഞ്ചാണ് പ്രതീക്ഷിക്കുന്നത്.
പരസ്യം
പരസ്യം