Photo Credit: Realme
റിയൽമി ജിടി 7 ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് സൂചന: 6 മണിക്കൂർ സ്റ്റേബിൾ 120FPS ഗെയിമിംഗ് സ്ഥിരീകരിച്ചു
റിയൽമി GT 7 ഇന്ത്യയിൽ ഉടൻ തന്നെ പുറത്തിറങ്ങുമെന്ന് റിയൽമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചൈനയിൽ ലോഞ്ച് ചെയ്തതിന് പിന്നാലെയാണ് ഫോൺ ഇന്ത്യൻ വിപണിയിലേക്കെത്തുന്നത്. ലോഞ്ച് പ്രഖ്യാപനത്തിന് പുറമേ, ക്രാഫ്റ്റണുമായുള്ള പുതിയ പാർട്ണർഷിപ്പിനെ കുറിച്ചുള്ള വിവരങ്ങളും റിയൽമി പങ്കിട്ടു. ലോകത്തിൽ ആദ്യമായി, 6 മണിക്കൂർ സ്ഥിരതയോടെ 120FPS ഗെയിമിംഗ് എക്‌സ്പീരിയൻസ് പരീക്ഷിച്ച് അതു ഫോണിലേക്കു കൊണ്ടുവരാൻ അവർ ഒരുമിച്ച് പദ്ധതിയിടുന്നു. ഇതിനർത്ഥം ഗെയിമർമാർക്ക് സുഗമമായി, ഉയർന്ന പെർഫോമൻസുള്ള ഗെയിമിംഗ് ആസ്വദിക്കാൻ കഴിയും എന്നാണ്. ഗെയിമർമാരെ മനസ്സിൽ വെച്ചുകൊണ്ടാണ് റിയൽമി GT 7 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗെയിമിംഗിനോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനായി, റിയൽമി GT 7 ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ പ്രോ സീരീസ് (BMPS) 2025-ൻ്റെ ഒഫീഷ്യൽ സ്മാർട്ട്‌ഫോണായിരിക്കും എന്നും കമ്പനി വെളിപ്പെടുത്തി. ഈ സവിശേഷതകളോടെ, ഗെയിമിങ്ങ് സ്മാർട്ട്‌ഫോൺ വിപണിയിലെ ഒരു പ്രധാന മത്സരാർത്ഥിയായി മാറാൻ റിയൽമി GT 7 ഒരുങ്ങിയിരിക്കുന്നു.
റിയൽമി ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ സീരീസ് (BGIS) 2025-ന്റെ അവസാന പരിപാടി ഈ വാരാന്ത്യത്തിൽ കൊൽക്കത്തയിലെ ബിശ്വ ബംഗ്ലാ മേള പ്രംഗാനിൽ നടക്കും. ഈ പരിപാടിയിൽ, ഇന്ത്യയിലെ മികച്ച 16 BGMI ടീമുകൾ ചാമ്പ്യൻഷിപ്പിനായി പരസ്പരം മത്സരിക്കും. കടുത്ത പോരാട്ടം തന്നെ നടക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. BGMI ഗെയിമിംഗ് കമ്മ്യൂണിറ്റി ഇന്ത്യയിലുടനീളമുള്ള മികച്ച ടീമുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്രധാന പരിപാടിയാണിത്.
ചൈനീസ് പതിപ്പിനു സമാനമായ സവിശേഷതകളോടെ റിയൽമി GT 7 ഇന്ത്യയിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നു. ഫോണിന് 6.78 ഇഞ്ച് OLED ഡിസ്പ്ലേയുണ്ട്. ഈ ഡിസ്പ്ലേയ്ക്ക് 2800×1280 പിക്സൽ റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഉണ്ട്, കൂടാതെ 6500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എത്താനും കഴിയും. ഇത് 2600Hz ടച്ച് സാമ്പിൾ റേറ്റും വാഗ്ദാനം ചെയ്യുകയും ഫുൾ DCI-P3 കളർ ഗാമട്ടിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ വ്യത്യസ്ത ലൈറ്റിംഗ് സാഹചര്യങ്ങളിൽ മികച്ച കാഴ്ച ലഭിക്കാൻ 4608Hz PWM ഡിമ്മിംഗും ഫുൾ-ബ്രൈറ്റ്നസ് ഡിസി ഡിമ്മിംഗും ഇതിൽ ഉണ്ടാകും.
സുഗമമായ ഗ്രാഫിക്സ് പെർഫോമൻസിനായി ഇമ്മോർട്ടാലിസ്-G925 GPU-യുമായി ജോടിയാക്കിയ അഡ്വാൻസ്ഡ് 3nm ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റാണ് റിയൽമി GT 7 ഫോണിന് കരുത്തു നൽകുന്നത്. ഫോൺ 12GB അല്ലെങ്കിൽ 16GB LPDDR5X റാം വാഗ്ദാനം ചെയ്യുന്നതിനാൽ വേഗത്തിലുള്ള മൾട്ടിടാസ്കിംഗും കാര്യക്ഷമമായ പെർഫോമൻസും ഉറപ്പാക്കാം. സ്‌റ്റോറേജിൻ്റെ കാര്യത്തിൽ, 256GB, 512GB, അല്ലെങ്കിൽ 1TB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളോടെയാണ് ഈ ഫോൺ വരുന്നത്. ഉപയോക്താക്കൾക്ക് ആപ്പുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ സൂക്ഷിക്കാൻ ധാരാളം സ്ഥലം അതിനാൽ ലഭിക്കും. ഫോൺ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ റിയൽമി UI 6.0-യിലാണ് പ്രവർത്തിക്കുന്നത്.
ഫോട്ടോഗ്രാഫിക്ക്, റിയൽമി GT 7 ഫോണിൽ സോണി IMX896 സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഉള്ള 50MP മെയിൻ ക്യാമറയുണ്ട്, ഇത് മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു. വൈഡ്-ആംഗിൾ ഷോട്ടുകൾക്കായി 8MP അൾട്രാ-വൈഡ് ലെൻസും ഉയർന്ന നിലവാരമുള്ള സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. സുരക്ഷിതമായ അൺലോക്കിംഗിനായി ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നിവയും ഈ ഫോണിൻ്റെ ഭാഗമാണ്. പൊടി, ജലം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP68, IP69 റേറ്റിംഗുകളാണ് ഈ ഫോണിനു ലഭിച്ചിരിക്കുന്നത്.
റിയൽമി GT 7 ഫോണിൽ സ്റ്റീരിയോ സ്പീക്കറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വൈ-ഫൈ 7, മികച്ച കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.4, ചെയറിങ്ങ് എളുപ്പമ ക്കാൻ എൻഎഫ്‌സി, ചാർജിംഗിനും ഡാറ്റ കൈമാറ്റത്തിനും യുഎസ്ബി ടൈപ്പ്-സി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളെ ഇതു പിന്തുണയ്ക്കുന്നു.
ഫോണിന് കരുത്ത് പകരുന്നത് വലിയ 7200mAh ബാറ്ററിയാണ്, ഇത് 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഔദ്യോഗിക ലോഞ്ചിന് ശേഷം, റിയൽമി GT 7 ആമസോൺ, റിയൽമി ഇന്ത്യ ഒഫിഷ്യൽ വെബ്സൈറ്റ്, മറ്റുള്ള ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിലൂടെ വാങ്ങാൻ ലഭ്യമാകും.
പരസ്യം
പരസ്യം