Reliance Jio

Reliance Jio - ख़बरें

  • അംബാനിയും ഇലോൺ മസ്കും കൈകോർക്കുന്നു
    ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ പത്രക്കുറിപ്പ് പ്രകാരം, ജിയോയുടെ നിലവിലുള്ള ജിയോ എയർ ഫൈബർ, ജിയോ ഫൈബർ പോലുള്ള ഹൈ-സ്പീഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങളുമായി ചേർന്ന് സ്റ്റാർലിങ്ക് പ്രവർത്തിക്കും. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ വേഗത്തിലും താങ്ങാനാവുന്ന വിലയിലും ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വൻകിട ബിസിനസുകൾക്ക് മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ചെറുകിട, ഇടത്തരം ബിസിനസുകൾക്കും കമ്മ്യൂണിറ്റികൾക്കും അതിവേഗ ഇന്റർനെറ്റ് നൽകുക എന്ന ജിയോയുടെ ലക്ഷ്യത്തെ ഈ നീക്കം പിന്തുണയ്ക്കുന്നു. റെഗുലേറ്ററി അധികാരികളിൽ നിന്ന് ആവശ്യമായ അനുമതികൾ ലഭിച്ചുകഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് റിലയൻസ് ജിയോ സ്റ്റോറുകളിൽ നിന്ന് സ്റ്റാർലിങ്ക് ഉപകരണങ്ങൾ വാങ്ങാം. എലോൺ മസ്‌കിന്റെ കമ്പനിക്കുവേണ്ടി കസ്റ്റമർ സർവീസ്, ഇൻസ്റ്റാളേഷൻ, ആക്ടിവേഷൻ എന്നിവയെല്ലാം ജിയോ കൈകാര്യം ചെയ്യും.
  • ഇനി ജിയോഹോട്ട്സ്റ്റാർ ഏറ്റവും കുറഞ്ഞ തുകക്ക്
    ജിയോഹോട്ട്സ്റ്റാറിന് പ്രതിമാസം 149 രൂപ വിലയുള്ള പ്ലാൻ ഉണ്ട്, ഇതിൽ പരസ്യങ്ങളും ഉൾപ്പെടുന്നു. ഈ പ്ലാൻ ഉപയോഗിച്ച്, നിങ്ങൾക്ക് ഒരു മൊബൈൽ ഡിവൈസിൽ 720p റെസല്യൂഷനിൽ കണ്ടൻ്റുകൾ സ്ട്രീം ചെയ്യാൻ കഴിയും. ജിയോഹോട്ട്സ്റ്റാർ പ്രീമിയം എന്നറിയപ്പെടുന്ന ഏറ്റവും ഉയർന്ന പ്ലാനിന് പ്രതിമാസം 299 രൂപ അല്ലെങ്കിൽ പ്രതിവർഷം 1,499 രൂപ വിലവരും. ഇത് ഏകദേശം 300,000 മണിക്കൂർ ദൈർഘ്യമുള്ള സിനിമകൾ, ടിവി ഷോകൾ, ആനിമേഷൻ, ഡോക്യുമെന്ററികൾ, ലൈവ് സ്പോർട്സ് എന്നിവയിലേക്ക് ആക്‌സസ് നൽകുന്നു. നിങ്ങൾക്ക് കൂടുതൽ ഡാറ്റ ആവശ്യമുണ്ടെങ്കിൽ, ക്രിക്കറ്റ് ഡാറ്റ പായ്ക്ക് എന്നും അറിയപ്പെടുന്ന 195 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കാം. ഇത് 15GB ഹൈ-സ്പീഡ് ഇന്റർനെറ്റുമായി വരുന്നു.
  • ജിയോഹോട്ട്സ്റ്റാർ വേണോ? അടിപൊളി പ്രീപെയ്ഡ് റീചാർജ് പ്ലാനെത്തി
    ജിയോഹോട്ട്സ്റ്റാർ പ്രതിമാസ പ്ലാനും വാർഷിക പ്ലാനും ഉപഭോക്താക്കൾക്കു നൽകുന്നുണ്ട്. ഒരു പ്രത്യേക പ്രീപെയ്ഡ് റീചാർജ് പ്ലാൻ തിരഞ്ഞെടുത്താൽ ‘റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് ഇപ്പോൾ ജിയോഹോട്ട്സ്റ്റാറിലേക്ക് സൗജന്യ ആക്സസ് ലഭിക്കും. 195 രൂപ മൂല്യമുള്ള റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാൻ 90 ദിവസത്തേക്ക് പരസ്യം കൂടി ഉൾപ്പെട്ട ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ 90 ദിവസത്തേക്ക് സാധുതയുള്ളതാണ്, കൂടാതെ ഇത് ഡാറ്റ ആനുകൂല്യങ്ങൾ മാത്രമേ നൽകുന്നുള്ളൂ. ഉപയോക്താക്കൾക്ക് 15 ജിബി അതിവേഗ ഇൻ്റർനെറ്റ് ഇതിലൂടെ ലഭിക്കും. ഇത്രയും ഡാറ്റ മുഴുവനായി ഉപയോഗിച്ചതിന് ശേഷം, ഇൻ്റർനെറ്റ് വേഗത 64kbps ആയി കുറയും.
  • റിലയൻസ് ജിയോക്കൊപ്പം 2025 ആഘോഷിക്കാം
    ഇന്ത്യയിലെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായാണ് റിലയൻസ് ജിയോ ന്യൂ ഇയർ വെൽക്കം പ്ലാൻ 2025 അവതരിപ്പിച്ചത്. ഈ പ്ലാനിൻ്റെ വില 2,025 രൂപയാണ്. റീചാർജ് ചെയ്യുന്ന തീയതി മുതൽ 200 ദിവസത്തേക്ക് നീണ്ടുനിൽക്കുന്ന ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിക്കുന്നു. രാജ്യത്തുടനീളമുള്ള എല്ലാ ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും 2024 ഡിസംബർ 11 മുതൽ 2025 ജനുവരി 11 വരെ ഈ പ്ലാൻ റീചാർജ് ചെയ്യാം.
  • മികച്ച ISD റീചാർജ് പ്ലാനുമായി റിലയൻസ് ജിയോ
    പുതിയ ഇൻ്റർനാഷണൽ സബ്‌സ്‌ക്രൈബർ ഡയലിംഗ് (ISD) റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. 21 രാജ്യങ്ങൾക്കായാണ് പുതിയതായി അവതരിപ്പിച്ച പ്ലാനുകൾ ലഭ്യമാവുക. ജിയോയുടെ പുതിയ റീചാർജ് പായ്ക്കിലെ ഓരോ പ്ലാനും റീചാർജ് ചെയ്യുന്നതിന് അനുസരിച്ച് വ്യത്യസ്തമായ കോളിംഗ് ടൈം നമുക്കു ലഭിക്കും. ISD റീചാർജ് പ്ലാനുകൾ ആരംഭിക്കുന്നത് 39 രൂപ മുതലാണ്, 99 രൂപ വരെയുള്ള പ്ലാനുകളുണ്ട്
  • ദീപാവലി അടിച്ചു പൊളിക്കാൻ റിലയൻസ് ജിയോയുടെ സമ്മാനം
    ഈ ഓഫറിലൂടെ നിലവിലുള്ള ഉപയോക്താക്കൾക്കും പുതിയ ഉപയോക്താക്കൾക്കും ഒരു വർഷത്തേക്ക് ജിയോഎയർഫൈബർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കാനുള്ള അവസരമുണ്ട്. ഈ ഓഫർ ലഭിക്കുന്നതിനു വേണ്ടി പുതിയ ഉപയോക്താക്കൾ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്നും നിശ്ചിത തുകക്ക് സാധനങ്ങൾ വാങ്ങണം. അതേസമയം നിലവിലുള്ള ഉപയോക്താക്കൾ മൂന്നു മാസത്തേക്കുള്ള ജിയോ എയർഫൈബർ പ്ലാൻ റീചാർജ് ചെയ്താലും ഈ ഓഫർ ലഭ്യമാകും.
  • ജിയോയുടെ നെറ്റ്ഫ്ലിക്സ് പ്രീപെയ്ഡ് പ്ലാനുകൾ ഇനി ചിലവേറും
    ജിയോ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്രീപെയ്ഡ് പ്ലാനുകളുടെ പുതിയ നിരക്കുകൾ
  • ജിയോയുടെ പുതിയ അൺലിമിറ്റഡ് 5G ഡാറ്റ പ്ലാൻ ആസ്വദിക്കാം
    റിലയൻസ് ജിയോയുടെ 198 രൂപയുടെ 5G അൺലിമിറ്റഡ് പ്ലാനിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Reliance Jio - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »