റിലയൻസ് ജിയോക്കൊപ്പം 2025 ആഘോഷിക്കാം

നിരവധി ആനുകൂല്യങ്ങളുമായി റിലയൻസ് ജിയോ ന്യൂ ഇയർ വെൽകം പ്ലാൻ 2025

റിലയൻസ് ജിയോക്കൊപ്പം 2025 ആഘോഷിക്കാം

Photo Credit: Reliance Jio

റിലയൻസ് ജിയോ ന്യൂ ഇയർ വെൽക്കം പ്ലാൻ 2025 ആനുകൂല്യങ്ങൾ 200 ദിവസം നീണ്ടുനിൽക്കും

ഹൈലൈറ്റ്സ്
  • അൺലിമിറ്റഡ് 5G ഡാറ്റ ന്യൂ ഇയർ വെൽകം പ്ലാൻ 2025-ലൂടെ ലഭിക്കും
  • 500GB-യുടെ 4G ഡാറ്റ, അല്ലെങ്കിൽ ദിവസവും 2.5GB ഡാറ്റ എന്ന രീതിയിൽ ഈ പ്ലാൻ
  • റീചാർജ് ചെയ്താൽ 200 ദിവസം വരെ ഈ പ്ലാനിനു വാലിഡിറ്റിയുണ്ടെന്നു ജിയോ പറയുന്
പരസ്യം

പുതുവർഷം അടുത്തിരിക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ രാജ്യത്തെ ഉപഭോക്താക്കൾക്കായി ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ഈ പ്ലാനിൽ രാജ്യത്തുടനീളമുള്ള അൺലിമിറ്റഡ് വോയ്‌സ് കോളുകളും എസ്എംഎസ് സേവനങ്ങളും ഉൾപ്പെടുന്നു. ഈ അടിസ്ഥാന സേവനങ്ങൾക്ക് പുറമേ, 2,150 രൂപയുടെ അധിക ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ജനപ്രിയ ഷോപ്പിംഗ് വെബ്‌സൈറ്റുകൾ, ഫുഡ് ഡെലിവറി ആപ്പുകൾ, ഫ്ലൈറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവയിലെ കിഴിവുകൾ എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിൽ ഉൾപ്പെടുന്നത്. കമ്പനി പറയുന്നതനുസരിച്ച്, ഈ പ്ലാൻ ചില ഉപയോക്താക്കളെ പ്രതിവർഷം 400 രൂപയിൽ കൂടുതൽ ലാഭിക്കാൻ സഹായിക്കും. ഈ ഓഫറുകൾ ലഭിക്കുന്നതിന്, ഉപഭോക്താക്കൾ 2025 ജനുവരി 11-ന് മുമ്പ് ജിയോ അവതരിപ്പിക്കുന്ന ന്യൂ ഇയർ വെൽകം പ്ലാൻ 2025 എന്ന റീചാർജ് പ്ലാൻ വാങ്ങേണ്ടതുണ്ട്.

റിലയൻസ് ജിയോ ന്യൂ ഇയർ വെൽകം പ്ലാൻ 2025-ൻ്റെ വിലയും വാലിഡിറ്റിയും:

ഇന്ത്യയിലെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായാണ് റിലയൻസ് ജിയോ ന്യൂ ഇയർ വെൽക്കം പ്ലാൻ 2025 അവതരിപ്പിച്ചത്. ഈ പ്ലാനിൻ്റെ വില 2,025 രൂപയാണ്. റീചാർജ് ചെയ്യുന്ന തീയതി മുതൽ 200 ദിവസത്തേക്ക് നീണ്ടുനിൽക്കുന്ന ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിക്കുന്നു. രാജ്യത്തുടനീളമുള്ള എല്ലാ ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും 2024 ഡിസംബർ 11 മുതൽ 2025 ജനുവരി 11 വരെ ഈ പ്ലാൻ റീചാർജ് ചെയ്യാം.

റിലയൻസ് ജിയോ ന്യൂ ഇയർ വെൽകം പ്ലാൻ 2025-ലുള്ള ആനുകൂല്യങ്ങൾ:

റിലയൻസ് ജിയോ അൺലിമിറ്റഡ് 5G ഡാറ്റ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളോടെയാണ് ന്യൂ ഇയർ വെൽക്കം പ്ലാൻ 2025 പ്രഖ്യാപിച്ചിരിക്കുന്നത്. 5G ഡാറ്റ ആസ്വദിക്കണമെങ്കിൽ നിങ്ങൾ ജിയോ 5G നെറ്റ്‌വർക്ക് ലഭ്യമായ ഒരു പ്രദേശത്ത് ആയിരിക്കണം. പ്ലാൻ മൊത്തത്തിൽ 500GB 4G ഡാറ്റയും അല്ലെങ്കിൽ പ്രതിദിനം 2.5GB 4G ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, നിങ്ങൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും എസ്എംഎസും ലഭിക്കും.

2,025 രൂപ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നതിലൂടെ ജിയോ ഉപഭോക്താക്കൾക്ക് JioTV, JioCinema, JioCloud എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനുകളും ആസ്വദിക്കാനാകും. ഇതിനു പുറമെ പാർട്ട്ണേഴ്സായിട്ടുള്ള ബ്രാൻഡുകളിൽ നിന്ന് 2,150 രൂപ വിലയുള്ള കൂപ്പണുകളും നിങ്ങൾക്ക് ലഭിക്കും. ഇതിൽ അജിയോയുടെ 500 രൂപയുടെ കൂപ്പണും ഉൾപ്പെടുന്നു. നിങ്ങൾ അവരുടെ വെബ്‌സൈറ്റിൽ നിന്നും കുറഞ്ഞത് 2500 രൂപയുടെ സാധനങ്ങൾ വാങ്ങിക്കുമ്പോൾ ഈ കൂപ്പൺ ഉപയോഗിക്കാം. അജിയോ കൂപ്പൺ ഉപയോഗിക്കുന്നതിന്, നൽകിയിരിക്കുന്ന ലിങ്ക് വഴി നിങ്ങൾക്ക് ഷോപ്പിംഗ് നടത്താം.

റിലയൻസ് ജിയോ ന്യൂ ഇയർ വെൽക്കം പ്ലാനിൻ്റെ മറ്റ് ആനുകൂല്യങ്ങളിൽ നിങ്ങൾ സ്വിഗ്ഗി ഓർഡറുകൾക്കായി കുറഞ്ഞത് 499 രൂപ ചിലവഴിക്കുമ്പോൾ 150 രൂപ കിഴിവ് ലഭിക്കുന്നതും ഉൾപ്പെടുന്നു. ഇതിനു പുറമെ EaseMyTrip മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴിയുള്ള ഫ്ലൈറ്റ് ബുക്കിംഗുകൾക്ക് 1,500 രൂപ കിഴിവും ഈ പ്ലാൻ റീചാർജ് ചെയ്താൽ നേടാം.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 4,000 ലുമൻസ് എൽഇഡി പ്രൊജക്റ്റർ പതിനായിരത്തിൽ കുറഞ്ഞ വിലയ്ക്ക്; പോർട്രോണിക്സ് ബീം 540 ഇന്ത്യയിലെത്തി
  2. ആമസോണിലും ഫ്ലിപ്കാർട്ടിലും ഐഫോൺ 16-ന് വമ്പൻ വിലക്കുറവ്
  3. വൺപ്ലസ് 13 സീരീസ് ഫോണുകളിൽ തകർപ്പൻ അപ്ഡേറ്റ്; പ്ലസ് മൈൻഡ് ഫീച്ചർ എത്തും
  4. മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണി സാംസങ്ങിൻ്റെ കയ്യിലാകും; സാംസങ്ങ് ഗാലക്സി F36 5G ഇന്ത്യയിലേക്ക്
  5. ടോപ് ക്ലാസ് ഫീച്ചറുകളുമായി വിവോ X200 FE ഇന്ത്യയിലെത്തി
  6. വിവോയുടെ പുതിയ അവതാരം; വിവോ X ഫോൾഡ് 5 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  7. ഫ്ലിപ് ഫോണുമായി സാംസങ്ങ്; ഗാലക്സി Z ഫ്ലിപ് 7 ഇന്ത്യയിലെത്തി
  8. ഫോൾഡബിൾ ഫോണുകളിലെ രാജാവ്; സാംസങ്ങ് ഗാലക്സി Z ഫോൾഡ് 7 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  9. മടിച്ചു നിൽക്കേണ്ട; സാംസങ്ങ് ഗാലക്സി ബഡ്സ് 3 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ചൊരു അവസരമില്ല
  10. ഐഫോൺ ബാറ്ററികളിലെ തലതൊട്ടപ്പനുമായി ഐഫോൺ 17 പ്രോ മാക്സ് എത്തുന്നു
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »