ദീപാവലി അടിച്ചു പൊളിക്കാൻ റിലയൻസ് ജിയോയുടെ സമ്മാനം

ദീപാവലി അടിച്ചു പൊളിക്കാൻ റിലയൻസ് ജിയോയുടെ സമ്മാനം

Photo Credit: Reliance Jio

Reliance Jio says its Diwali Dhamaka offer is only valid for a limited time

ഹൈലൈറ്റ്സ്
  • ഉത്സവ സീസൺ പ്രമാണിച്ചാണ് റിലയൻസ് 'ദിവാലി ധമാക്ക' ഓഫർ അവതരിപ്പിച്ചിരിക്കുന
  • ഇതിലൂടെ ഒരു വർഷത്തേക്കു സൗജന്യമായി ജിയോഎയർഫൈബർ സബ്സ്ക്രിപ്ഷൻ ലഭിക്കും
  • റിലയൻസ് ഡിജിറ്റലിൽ നിന്നും 20000 രൂപക്കോ അതിൽ കൂടുതൽ തുകക്കോ സാധനങ്ങൾ വാങ
പരസ്യം

ദീപാവലി ഉത്സവവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ചൊരു ഓഫറുമായി ഇന്ത്യയിലെ ടെലികോം ഭീമനായ റിലയൻസിൻ്റെ സബ് ബ്രാൻഡായ ജിയോ. ‘ദിവാലി ധമാക്ക' എന്ന പേരിലുള്ള ഓഫറാണ് റിലയൻസ് ജിയോ ചൊവ്വാഴ്ച അവതരിപ്പിച്ചത്. ഈ ഓഫറിലൂടെ നിലവിലുള്ള ഉപയോക്താക്കൾക്കും പുതിയ ഉപയോക്താക്കൾക്കും ഒരു വർഷത്തേക്ക് ജിയോഎയർഫൈബർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കാനുള്ള അവസരമുണ്ട്. ഈ ഓഫർ ലഭിക്കുന്നതിനു വേണ്ടി പുതിയ ഉപയോക്താക്കൾ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്നും നിശ്ചിത തുകക്ക് സാധനങ്ങൾ വാങ്ങണം. അതേസമയം നിലവിലുള്ള ഉപയോക്താക്കൾ മൂന്നു മാസത്തേക്കുള്ള ജിയോ എയർഫൈബർ പ്ലാൻ റീചാർജ് ചെയ്താലും ഈ ഓഫർ ലഭ്യമാകും. അടുത്തിടെ തങ്ങളുടെ എട്ടാം വാർഷികം പ്രമാണിച്ച് സൊമാറ്റ ഗോൾഡ് മെമ്പർഷിപ്പ്, നിരവധി OTT സബ്സ്ക്രിപ്ഷൻ എന്നിവ ഉൾപ്പെടുന്ന സ്പെഷ്യൽ റീചാർജ് പ്ലാനുകളും റിലയൻസ് ജിയോ അവതരിപ്പിച്ചിരുന്നു.

റിലയൻസ് ജിയോയുടെ ‘ദിവാലി ധമാക്ക‘ ഓഫറിൻ്റെ വിവരങ്ങൾ:

റിലയൻസ് ജിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതു പ്രകാരം ഇതൊരു സാധാരണ ബ്രോഡ്ബാൻഡ് ഓഫറല്ല. പുതിയ ഉപയോക്തക്കളെ സംബന്ധിച്ച് റിലയൻ ഡിജിറ്റൽ സ്റ്റോറിൽ നിന്നോ മൈജിയോ സ്‌റ്റോറിൽ നിന്നോ 20000 രൂപക്കോ അതിൽ കൂടുതലുള്ള തുകക്കോ സാധനങ്ങൾ വാങ്ങിയാൽ ഈ ഓഫർ ലഭ്യമാകും. സ്മാർട്ട്ഫോൺ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നിങ്ങനെ ഏതു സാധനം വേണമെങ്കിലും വാങ്ങിക്കാം. ഇതിനുപുറമെ, ദീപാവലി പ്ലാനിൽ 2222 രൂപയുടെ 3 മാസത്തെ പുതിയ ജിയോ എയർഫൈബർ കണക്ഷൻ എടുക്കുന്നവർക്കും ഈ ഓഫറിന് അർഹതയുണ്ട്. നിലവിലുള്ള JioFiber, AirFiber ഉപയോക്താക്കൾക്കും 2222 രൂപയുടെ മുൻകൂർ റീചാർജ് ചെയ്യുന്നതിലൂടെ ഈ ഓഫർ ലഭിക്കും.

അതേസമയം, നിലവിലുള്ള ഉപഭോക്താക്കൾക്ക് 1 വർഷത്തെ JioAirFiber സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നതിന് ഇതേ ദീപാവലി പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ മതി.

റിലയൻസ് ഡിജിറ്റൽ യോഗ്യരായ ഉപഭോക്താക്കൾക്ക് 12 കൂപ്പണുകൾ നൽകും, 2024 നവംബർ മുതൽ 2025 ഒക്ടോബർ വരെ ഓരോ മാസവും ഇതു ലഭിക്കും. ലഭിച്ചു 30 ദിവത്തിനുള്ളിൽ അടുത്തുള്ള റിലയൻസ് ഡിജിറ്റൽ, മൈജിയോ സ്റ്റോർ, ജിയോ പോയിൻ്റ് സ്റ്റോർ എന്നിവയിൽ നിന്ന് 15,000 രൂപയിൽ കൂടുതൽ വിലയുള്ള ഇലക്ട്രോണിക്സ് സാധനങ്ങൾ വാങ്ങി ഈ കൂപ്പണുകൾ പ്രയോജനപ്പെടുത്താം.

മറ്റുള്ള സ്പെഷ്യൽ റീചാർജ് പ്ലാനുകൾ:

ചില റീചാർജ് പ്ലാനുകൾക്കൊപ്പം സൊമാറ്റോ ഗോൾഡ് മെമ്പർഷിപ്പ്, നിരവധി OTT സബ്‌സ്‌ക്രിപ്ഷനുകൾ, ഇ-കൊമേഴ്‌സ് വൗച്ചറുകൾ എന്നിവ വാഗ്ദാനം ചെയ്തു കൊണ്ടാണ് റിലയൻസ് ജിയോ അടുത്തിടെ അവരുടെ എട്ടാം വാർഷികം ആഘോഷിച്ചത്. സെപ്തംബർ 8 ന് അവസാനിച്ച ഈ ഓഫറുകൾ 899 രൂപയുടെയും 999 രൂപയുടെയും ത്രൈമാസ റീചാർജ് പ്ലാനുകളിൽ ലഭ്യമായിരുന്നു.

ഈ ഓഫറുകളിൽ സീ5, സോണിലിവ്, ജിയോസിനിമ പ്രീമിയം, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി, സൺ നെക്സ്റ്റ്, കാഞ്ചാ ലങ്കാ, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്ചോയ്, ജിയോടിവി തുടങ്ങിയ OTT ആപ്പുകളിലേക്കുള്ള 175 രൂപ മൂല്യം വരുന്ന 28 ദിവസത്തെ സൗജന്യ ആക്‌സസ് ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് 500 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് നൽകുന്ന അജിയോ വൗച്ചറും ഇതിലുണ്ട്. 2,999 രൂപക്കോ അല്ലെങ്കിൽ അതിൽ കൂടുതൽ തുകക്കോ സാധനങ്ങൾ വാങ്ങുമ്പോൾ ഈ ഡിസ്‌കൗണ്ട് നേടാം.

Comments
കൂടുതൽ വായനയ്ക്ക്: Reliance, jio, reliance jio
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്
 
 

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »