Photo Credit: Reuters
റിലയൻസ് ജിയോ പ്ലാനുകളിൽ ചിലത് സൗജന്യ പരസ്യ പിന്തുണയുള്ള ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു
റിലയൻസ് ജിയോ ഇന്ത്യയിൽ നൂറു രൂപയുടെ ഒരു പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ആരംഭിച്ചു. ഇത് അവരുടെ പുതിയ OTT പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാറിൽ നിന്നുള്ള കണ്ടൻ്റുകൾ ആസ്വദിക്കാനുള്ള ഏറ്റവും വിലകുറഞ്ഞ മാർഗമാണ്. ഈ പ്ലാനിൽ സൗജന്യ ജിയോഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും റീചാർജിനൊപ്പം ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ജിയോസിനിമയും ഡിസ്‌നി+ ഹോട്ട്‌സ്റ്റാറും ലയിപ്പിച്ച് ഇന്ത്യയിൽ അവതരിപ്പിച്ച ഒരു പുതിയ സ്ട്രീമിംഗ് സേവനമാണ് ജിയോഹോട്ട്‌സ്റ്റാർ. ഈ പ്ലാൻ റീചാർജ് ചെയ്യുന്നതിലൂടെ, പരസ്യങ്ങൾ അടങ്ങിയ കണ്ടൻ്റുകൾ ഉപയോക്താക്കൾക്ക് ജിയോഹോട്ട്‌സ്റ്റാറിൽ സൗജന്യമായി കാണാൻ കഴിയും. സ്ട്രീമിംഗ് സേവനത്തിനു വേണ്ടി മാത്രമായി പ്രത്യേക പ്രതിമാസ അല്ലെങ്കിൽ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ എടുക്കേണ്ട ആവശ്യം വരുന്നില്ല. സബ്‌സ്‌ക്രിപ്‌ഷൻ്റെ അധിക ചിലവ് കൂടാതെ സിനിമകൾ, ഷോകൾ, സ്‌പോർട്‌സ് എന്നിവ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ റീചാർജ് പ്ലാൻ വളരെ പ്രയോജനകരമാണ്.
റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു പ്രത്യേക പ്രീപെയ്ഡ് റീചാർജ് പ്ലാൻ തിരഞ്ഞെടുത്താൽ ജിയോഹോട്ട്സ്റ്റാറിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കും. മൊബൈൽ ഉപയോക്താക്കൾക്കുള്ള 100 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിലൂടെ പരസ്യങ്ങൾ ഉൾപ്പെടുന്ന ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും. 90 ദിവസമാണ് ഈ സബ്‌സ്‌ക്രിപ്‌ഷനു സാധുതയുള്ളത്.
ഈ പ്ലാനിന് 90 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്, ഇതു ഡാറ്റ ആനുകൂല്യങ്ങൾ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഉപയോക്താക്കൾക്ക് ആകെ 5 ജിബി ഹൈ-സ്പീഡ് ഇന്റർനെറ്റ് ലഭിക്കും. ഡാറ്റ പരിധി ഉപയോഗിച്ചുകഴിഞ്ഞാൽ, വേഗത 64kbps ആയി കുറയും. വേഗത കുറയുമെങ്കിലും, സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ മൊബൈലിലും ടിവിയിലും പ്രവർത്തിക്കുന്നത് തുടരുമെന്ന് ടെലികോം കമ്പനി അഭിപ്രായപ്പെടുന്നു.
ജിയോഹോട്ട്സ്റ്റാറിന് പ്രതിമാസം 149 രൂപ വിലയുള്ള പ്ലാൻ ഉണ്ട്, ഇതിൽ പരസ്യങ്ങളും ഉൾപ്പെടുന്നു. ഈ പ്ലാൻ ഉപയോഗിച്ച്, നിങ്ങൾക്ക് ഒരു മൊബൈൽ ഡിവൈസിൽ 720p റെസല്യൂഷനിൽ കണ്ടൻ്റുകൾ സ്ട്രീം ചെയ്യാൻ കഴിയും. ജിയോഹോട്ട്സ്റ്റാർ പ്രീമിയം എന്നറിയപ്പെടുന്ന ഏറ്റവും ഉയർന്ന പ്ലാനിന് പ്രതിമാസം 299 രൂപ അല്ലെങ്കിൽ പ്രതിവർഷം 1,499 രൂപ വിലവരും. ഇത് ഏകദേശം 300,000 മണിക്കൂർ ദൈർഘ്യമുള്ള സിനിമകൾ, ടിവി ഷോകൾ, ആനിമേഷൻ, ഡോക്യുമെന്ററികൾ, ലൈവ് സ്പോർട്സ് എന്നിവയിലേക്ക് ആക്‌സസ് നൽകുന്നു.
നിങ്ങൾക്ക് കൂടുതൽ ഡാറ്റ ആവശ്യമുണ്ടെങ്കിൽ, ക്രിക്കറ്റ് ഡാറ്റ പായ്ക്ക് എന്നും അറിയപ്പെടുന്ന 195 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കാം. ഇത് 15GB ഹൈ-സ്പീഡ് ഇന്റർനെറ്റുമായി വരുന്നു, എന്നാൽ മറ്റ് സവിശേഷതകൾ അതുപോലെ തന്നെ ഈ പ്ലാനിൽ ലഭിക്കും.
ഡാറ്റയ്‌ക്കൊപ്പം വോയ്‌സ് കോളിംഗും SMS-ഉം ആഗ്രഹിക്കുന്നവർക്ക്, 949 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഉണ്ട്. ഇത് 90 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 SMS, പ്രതിദിനം 2GB ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു.
പരസ്യം
പരസ്യം