ജിയോഹോട്ട്സ്റ്റാർ വേണോ? അടിപൊളി പ്രീപെയ്ഡ് റീചാർജ് പ്ലാനെത്തി

ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്
ജിയോഹോട്ട്സ്റ്റാർ വേണോ? അടിപൊളി പ്രീപെയ്ഡ് റീചാർജ് പ്ലാനെത്തി

Photo Credit: Reuters

പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയിൽ 15 ജിബി ഹൈ സ്പീഡ് ഇൻ്റർനെറ്റ് നൽകുന്നു

ഹൈലൈറ്റ്സ്
  • 195 രൂപയുടെ റീചാർജ് പ്ലാനിലൂടെ 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്ര
  • ഈ പുതിയ പ്ലാൻ ക്രിക്കറ്റ് ആരാധകരെ കൂടി ലക്ഷ്യമിട്ടുള്ളതാണ്
  • പരസ്യങ്ങൾ ഒഴിവാക്കാതെയുള്ള ജിയോഹോട്ട്സ്റ്റാർ പ്ലാനിന് മാസം 149 രൂപയാണു വര
പരസ്യം

ഐസിസി മെൻസ് ചാമ്പ്യൻസ് ട്രോഫിയുടെ ആരാധകർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ റിലയൻസ് ജിയോ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ പ്ലാനിൽ ജിയോ സിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയെ ലയിപ്പിച്ചു സൃഷ്‌ടിച്ച പുതിയ സ്ട്രീമിംഗ് സേവനമായ ജിയോഹോട്ട്സ്റ്റാറിൻ്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു. ഈ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് നടന്നു കൊണ്ടിരിക്കുന്ന ക്രിക്കറ്റ് ടൂർണമെൻ്റ് ലൈവായി കാണാൻ കഴിയും. സിനിമകൾ, ടിവി ഷോകൾ, ആനിമേഷൻ, ഡോക്യുമെൻ്ററികൾ, മറ്റ് ലൈവ് സ്‌പോർട്‌സ് ഇവൻ്റുകൾ എന്നിവയുൾപ്പെടെള്ള നിരവധി കണ്ടൻ്റുകളും അവർക്ക് ആസ്വദിക്കാനാകും. ക്രിക്കറ്റ് മത്സരങ്ങൾ നടക്കുമ്പോൾ തടസ്സമില്ലാത്ത സ്ട്രീമിംഗിനായി അധിക ഡാറ്റ നൽകുന്ന ക്രിക്കറ്റ് ഡാറ്റ പാക്കും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. സിനിമ, സീരീസ്, ക്രിക്കറ്റ് മുതലായവയുടെ ആരാധകർക്ക് വളരെയധികം ഗുണം ചെയ്യുന്ന റീചാർജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

റിലയൻസ് ജിയോയുടെ 195 രൂപ റീച്ചാർജ് പ്ലാനിൻ്റെ ഗുണങ്ങൾ:

ജിയോഹോട്ട്സ്റ്റാർ പ്രതിമാസ പ്ലാനും വാർഷിക പ്ലാനും ഉപഭോക്താക്കൾക്കു നൽകുന്നുണ്ട്. ഒരു പ്രത്യേക പ്രീപെയ്ഡ് റീചാർജ് പ്ലാൻ തിരഞ്ഞെടുത്താൽ ‘റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് ഇപ്പോൾ ജിയോഹോട്ട്സ്റ്റാറിലേക്ക് സൗജന്യ ആക്സസ് ലഭിക്കും. 195 രൂപ മൂല്യമുള്ള റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാൻ 90 ദിവസത്തേക്ക് പരസ്യം കൂടി ഉൾപ്പെട്ട ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു.

ഈ പ്ലാൻ 90 ദിവസത്തേക്ക് സാധുതയുള്ളതാണ്, കൂടാതെ ഇത് ഡാറ്റ ആനുകൂല്യങ്ങൾ മാത്രമേ നൽകുന്നുള്ളൂ. ഉപയോക്താക്കൾക്ക് 15 ജിബി അതിവേഗ ഇൻ്റർനെറ്റ് ഇതിലൂടെ ലഭിക്കും. ഇത്രയും ഡാറ്റ മുഴുവനായി ഉപയോഗിച്ചതിന് ശേഷം, ഇൻ്റർനെറ്റ് വേഗത 64kbps ആയി കുറയും.

ഇതൊരു ആഡ്-ഓൺ പായ്ക്ക് ആണെന്ന് പ്രത്യേകം ഓർമ്മിക്കുക, അതായത് ഇത് ആക്റ്റീവ് ആകുന്നതിനു നിങ്ങൾക്ക് വാലിഡിറ്റി ആക്റ്റീവ് ആയ ഒരു ജിയോ പ്രീപെയ്ഡ് ബേസ് പ്ലാൻ ഉണ്ടായിരിക്കണം.

സാധാരണയായി, ജിയോഹോട്ട്സ്റ്റാറിൻ്റെ പരസ്യം കൂടി ഉൾപ്പെട്ട പ്ലാനിന് പ്രതിമാസം 149 രൂപയാണു വരുന്നത്. 720p റെസല്യൂഷനിൽ ഒരു മൊബൈൽ ഡിവൈസിൽ സ്ട്രീം ചെയ്യാൻ ഇത് അനുവദിക്കുന്നു. ഏറ്റവും ഉയർന്ന ജിയോ ഹോട്ട്‌സ്റ്റാർ പ്രീമിയം പ്ലാനിൻ്റെ വില പ്രതിമാസം 299 രൂപയും അല്ലെങ്കിൽ പ്രതിവർഷം 1,499 രൂപയുമാണ്.

ജിയോയുടെ മറ്റു പ്ലാനുകൾ:

കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപഭോക്താക്കൾക്കു വേണ്ടി ഒരു പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ജിയോ അവതരിപ്പിച്ചു. 949 രൂപയാണ് ഇതിനു നിരക്കു വരുന്നത്. ഈ പ്ലാനിൽ പരസ്യങ്ങൾ ഉൾപ്പെടുന്ന ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു. എന്നാൽ 195 രൂപയുടെ പായ്ക്കിലൂടെ മൊത്തം ലഭ്യമാകുന്ന ഡാറ്റക്ക് കൃത്യമായ ക്വാട്ട ഉള്ളപ്പോൾ ഈ പ്ലാൻ എല്ലാ ദിവസവും 2GB അതിവേഗ 5G ഡാറ്റയാണു നൽകുന്നത്.

കൂടാതെ, പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നു. ജിയോക്ലൗഡ്, ജിയോ ടിവി തുടങ്ങിയ മറ്റ് ജിയോ ആപ്പുകളിലേക്കും ഉപയോക്താക്കൾക്ക് ആക്‌സസ് ലഭിക്കും.

Play Video
Comments
കൂടുതൽ വായനയ്ക്ക്: Reliance Jio, Reliance Jio Rs 195 Plan, Jio, Jio Cricket plan
Gadgets 360 Staff The resident bot. If you email me, a human will respond. ... കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഇന്ത്യയിൽ ആധിപത്യം സൃഷ്ടിക്കാൻ ഹയറിൻ്റെ രണ്ടു ടിവികളെത്തി
  2. എയർടെല്ലിൻ്റെ ഇൻ്റർനാഷണൽ റോമിങ്ങ് പ്ലാനുകൾ എത്തി
  3. ആരെയും ഞെട്ടിക്കുന്ന റിയൽമി GT കൺസെപ്റ്റ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു
  4. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് വിവോ X200 FE-യുടെ എൻട്രി
  5. മോട്ടറോള റേസർ 60 അൾട്രായുടെ വരവിന് ഇനി അധികം കാത്തിരിക്കേണ്ട
  6. ഇന്ത്യൻ വിപണി കീഴടക്കാൻ റിയൽമി C75 5G എത്തുന്നു
  7. ഹോണർ 400 സംബന്ധിച്ച നിരവധി വിവരങ്ങൾ ഇതാ
  8. കാത്തിരിപ്പിന്നവസാനം ,മോട്ടറോള എഡ്ജ് 60s വരുന്ന തീയ്യതി കുറിച്ചു
  9. മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകൾക്കു മികച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ 2025
  10. മികച്ച സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഇതാണു സുവർണാവസരം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »