Amazon

Amazon - ख़बरें

  • മികച്ച സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഇതാണു സുവർണാവസരം
    സാധാരണ വിലക്കുറവുകൾക്കു പുറമെ, ഗ്രേറ്റ് സമ്മർ സെയിലിനിടെ HDFC ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും ആമസോൺ നൽകുന്നു. ഇതേ കാർഡ് ഉപയോഗിച്ച് EMI പേയ്‌മെന്റ് തിരഞ്ഞെടുക്കുകയാണെങ്കിൽ, കൂടുതൽ ആനുകൂല്യങ്ങളുണ്ട്. കൂടാതെ, നിങ്ങൾ ആമസോൺ പേ ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ 5% ക്യാഷ്ബാക്ക് ലഭിക്കും. നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ, ഫോണിന്റെ മോഡലും അവസ്ഥയും അനുസരിച്ച് നിങ്ങൾക്ക് 72,000 രൂപ വരെ കിഴിവ് ലഭിക്കും. ഈ അധിക ഓഫറുകളെല്ലാം നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും ഉൾക്കൊള്ളുന്നുവെന്നത് ദയവായി ശ്രദ്ധിക്കുക.
  • വിലക്കുറവിൻ്റെ ഉത്സവകാലം ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ 2025-ലൂടെ
    ഗ്രേറ്റ് സമ്മർ സെയിൽ 2025-നുള്ള പ്രത്യേക മൈക്രോസൈറ്റ് വഴി ആമസോൺ ഡീലുകൾ വെളിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. സ്മാർട്ട്‌ഫോണുകൾക്കും ആക്‌സസറികൾക്കും 40% വരെയും ടാബ്‌ലെറ്റുകൾക്ക് 60% വരെയും കിഴിവ് ഈ സെയിലിൽ ലഭിക്കും. കൂടാതെ, വീട്ടുപകരണങ്ങൾ, സ്മാർട്ട് ടിവികൾ, പ്രൊജക്ടറുകൾ എന്നിവയ്ക്ക് 65% വരെയും കിഴിവ് ലഭിക്കും. യാത്രാ ബുക്കിംഗുകളിൽ ഉപഭോക്താക്കൾക്ക് 40% വരെ കിഴിവ് ലഭിക്കും. ആപ്പിൾ, ഐക്യു, വൺപ്ലസ്, സാംസങ്, റിയൽമി, ഷവോമി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മൊബൈൽ ഫോണുകളും ആക്‌സസറികളും വിലക്കുറവിൽ ലഭ്യമാകും. സാംസങ് ഗാലക്‌സി S24 അൾട്രാ, ഐഫോൺ 15, വൺപ്ലസ് 13R എന്നിവയുൾപ്പെടെ ചില ഹാൻഡ്‌സെറ്റുകൾക്ക് ഇതിനകം തന്നെ കിഴിവുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
  • വേനൽക്കാലം വരുമ്പോഴേക്കും എയർ കണ്ടീഷനർ സ്വന്തമാക്കാം
    ആമസോൺ ഈ സെയിലിലൂടെ നൽകുന്ന പതിവ് കിഴിവുകൾക്ക് പുറമേ, ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളും വഴി ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭം നേടാൻ അവസരമുണ്ട്. നിങ്ങളുടെ വാങ്ങലിനായി ഒരു SBI ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ 14,000 രൂപ വരെ 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടിലൂടെ സ്വന്തമാക്കാൻ കഴിയും. അവസാന വിലയിൽ കൂടുതൽ കിഴിവ് ലഭിക്കുന്നതിന് നിങ്ങളുടെ പഴയ ഉപകരണങ്ങൾ എക്സ്ചേഞ്ച് ചെയ്യാനും കഴിയും. എന്നിരുന്നാലും എത്ര രൂപ പഴയ ഉപകരണത്തിന് ലഭിക്കുമെന്നത് അതിൻ്റെ വില, അവസ്ഥ, മറ്റ് വിശദാംശങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. അന്തിമ വിനിമയ മൂല്യം ആമസോൺ തീരുമാനിക്കും
  • സ്മാർട്ട് ടിവി വാങ്ങി സ്മാർട്ടാവാൻ ഇതാണ് പറ്റിയ സമയം
    ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്ന വിലക്കുറവിനു പുറമേ, ഉൽപ്പന്നങ്ങളിൽ നിന്നും പണം ലാഭിക്കാൻ വാങ്ങുന്നവർക്ക് മറ്റു ചില വഴികളുമുണ്ട്. ഉദാഹരണത്തിന്, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. 14,000 രൂപ വരെ ഇത്തരത്തിൽ കിഴിവു നേടാൻ കഴിയും. അന്തിമ വിലയിൽ കൂടുതൽ ഡിസ്കൗണ്ട് ലഭിക്കുന്നതിന് വാങ്ങുന്നയാൾക്ക് അവരുടെ പഴയ ഉപകരണങ്ങൾ എക്സ്ചേഞ്ച് ചെയ്യാനും കഴിയും. ഇതു ചെയ്യുമ്പോൾ ഉപകരണത്തിൻ്റെ പഴക്കം, അവസ്ഥ, മറ്റ് വിശദാംശങ്ങൾ എന്നിവ പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആമസോൺ വിനിമയ മൂല്യം തീരുമാനിക്കുക
  • നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങണോ, ഇതാണ് അവസരം
    നിങ്ങൾ ബഡ്ജറ്റ് നിരക്കിലുള്ള ഒരു സ്മാർട്ട്‌ഫോണിനായി തിരയുകയാണ് എങ്കിൽ, ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഡിസ്കൗണ്ട് വിലക്ക് അത്തരത്തിൽ ഒന്നു സ്വന്തമാക്കാൻ അവസരം നൽകുന്നു. ഏറ്റവും മികച്ച ഡീലുകളിൽ ഒന്ന് റെഡ്മി A4 5G ആണ്. ഇതിൻ്റെ യഥാർത്ഥ വില 11,999 രൂപയാണ്. എന്നാൽ സെയിൽ സമയത്ത് ഇത് 9,499 രൂപയ്ക്ക് ലഭ്യമാണ്. നിങ്ങൾക്ക് കൂപ്പൺ കിഴിവ് ഉപയോഗിച്ച് 8,999 രൂപയ്ക്കും ഈ ഫോൺ സ്വന്തമാക്കാൻ കഴിയും. മറ്റൊരു മികച്ച ഡീൽ റിയൽമി നാർസോ N61 ആണ്. ഈ ഫോൺ യഥാർത്ഥ വിലയായ 8,999 രൂപയ്ക്ക് പകരം 7,498 രൂപയായി കുറഞ്ഞ് സെയിലിൽ ലഭ്യമാണ്
  • ടാബ്‌ലറ്റുകൾ വിലക്കുറവിൽ സ്വന്തമാക്കാൻ ഇതാണവസരം
    തിരഞ്ഞെടുത്ത ചില സെയിലുകളിൽ എസ്ബിഐ ഉപഭോക്താക്കൾക്ക് 14,000 രൂപ വരെയുള്ള 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്കും അധിക ആനുകൂല്യങ്ങൾ ആസ്വദിക്കാം. കൂടാതെ, നിലവിലെ സെയിൽ സമയത്ത് എല്ലാ ഷോപ്പർമാർക്കും 5,000 രൂപ വരെ റിവാർഡുകൾ നേടാനാകും. ചില ഇനങ്ങൾ നോ-കോസ്റ്റ് EMI ഓപ്‌ഷനുകളോടെയാണ് വരുന്നത്. ഈ കിഴിവുകളും പേയ്‌മെൻ്റ് ഓപ്ഷനുകളും സംബന്ധിച്ച വിശദാംശങ്ങൾ ഉൽപ്പന്നങ്ങളുടെ പേജുകളിൽ ലഭ്യമാണ്. ചുവടെ സൂചിപ്പിച്ചിരിക്കുന്ന സെയിൽ വിലകളിൽ ഈ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നുണ്ട്
  • ഐഫോണുകൾ വാങ്ങാൻ ഇതു സുവർണാവസരം
    ഐഫോൺ 15 സീരീസ് 2023 സെപ്റ്റംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, അടിസ്ഥാന ഐഫോൺ 15 (128 ജിബി) മോഡലിൻ്റെ വില 69,900 രൂപയാണ്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2025 സമയത്ത്, നിങ്ങൾക്ക് ഇത് 57,499 രൂപ എന്ന കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. ഇത് ആപ്പിളിൻ്റെ A16 ബയോണിക് ചിപ്‌സെറ്റാണ് നൽകുന്നത്, കൂടാതെ 48 മെഗാപിക്സൽ പ്രധാന ക്യാമറയും ഉണ്ട്. ഐഫോൺ 16, ഐഫോൺ 15 പ്രോ, ഐഫോൺ 13 എന്നിവ പോലുള്ള മറ്റ് മോഡലുകളും ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്. വില കുറയുന്നതിനൊപ്പം, വാങ്ങുന്നവർക്ക് കൂപ്പൺ കിഴിവുകൾ, എക്സ്ചേഞ്ച് ഡീലുകൾ, ബാങ്ക് ആനുകൂല്യങ്ങൾ എന്നിവ പോലുള്ള അധിക ഓഫറുകൾ വഴിയും വില കുറയ്ക്കാൻ കഴിയും. എസ്ബിഐ കാർഡ് ഉപയോക്താക്കൾക്ക് ആമസോൺ 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് (14,000 രൂപ വരെ) നൽകുന്നു
  • വിലക്കുറവുമായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ വരുന്നു
    ആപ്പിൾ, വൺപ്ലസ്, സാംസങ്ങ്, ഐക്യൂ, റിയൽമി, ഷവോമി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മൊബൈൽ ഫോണുകൾക്കും ആക്‌സസറികൾക്കും 40% വരെ കിഴിവ് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ലഭിക്കും. ആമസോണിലെ ഒരു പ്രത്യേക വെബ്‌പേജ് സെയിലിലെ ചില മികച്ച ഓഫറുകൾ എടുത്തു കാണിക്കുന്നു. വൺപ്ലസ് 13, വൺപ്ലസ് 13R, ഐക്യൂ 13 5G, ഐഫോൺ 15, സാംസങ്ങ് ഗാലക്സി M35 5G തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് വില കുറയും. ഹോണർ 200 5G, ഗാലക്സി S23 അൾട്രാ, റിയൽമി നാർസോ N61, റെഡ്മി നോട്ട് 14 5G തുടങ്ങിയ ഫോണുകളും കുറഞ്ഞ വിലയിൽ ലഭ്യമാകും. എന്നിരുന്നാലും, കൃത്യമായ വിലകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല
  • ഇതിലും മികച്ച ഡീലുകൾ ഇനി സ്വപ്നങ്ങളിൽ മാത്രം
    സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പോലുള്ള വ്യക്തിഗത ഗാഡ്‌ജെറ്റുകൾക്കും വീട്ടുപകരണങ്ങൾ, സ്‌മാർട്ട് ടിവികൾ എന്നിവ പോലുള്ള ഇനങ്ങളിലും നിങ്ങൾക്ക് മികച്ച ഡീലുകൾ നേടാനാകും. ഈ ഓഫർ സെയിലിൽ നിരവധി ഇനങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. കൂടുതൽ ലാഭിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് മറ്റുള്ള ഓഫറുകളും ഉണ്ട്. ബാങ്ക് ഓഫറുകൾ, കൂപ്പൺ ഡിസ്കൗണ്ടുകൾ, നോ കോസ്റ്റ് EMI തുടങ്ങിയ സൗകര്യങ്ങളും ഇതിനൊപ്പം നിങ്ങൾക്ക് നേടാൻ കഴിയും.
  • പ്രിൻ്റർ വാങ്ങാൻ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലാണു നല്ലത്
    HP, Canon, Brother, Epson തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള പ്രിൻ്ററുകൾക്ക് ഈ ഓഫർ സെയിൽ സമയത്ത് ആമസോൺ 50% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഒരു എസ്ബിഐ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. 29750 രൂപ വരെ ഈ ഡിസ്കൗണ്ടിലൂടെ ലാഭിക്കാം. നിങ്ങൾ ആമസോൺ പേ ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 5 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും
  • ഗെയിമിംഗ് ലാപ്ടോപുകൾ ഏറ്റവും മികച്ച അവസരം വന്നെത്തി
    മികച്ച പ്രകടനം ഉറപ്പു നൽകുന്ന, ഗെയിമർമാർക്കു വേണ്ടിയുള്ള ഒരു ലക്ഷത്തിൽ കുറഞ്ഞ വിലക്കുള്ള മികച്ച ലാപ്ടോപ് ഡീലുകളും അറിയാം. MSI കാറ്റാന A17 ഗെയിമിംഗ് ലാപ്‌ടോപ്പാണ് ഇപ്പോഴുള്ളവയിലെ ഏറ്റവും മികച്ച ഡീലുകളിൽ ഒന്ന്. ഇതിൻ്റെ സാധാരണ വില 129990 രൂപയാണെങ്കിലും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 86490 രൂപയാണ് ഇതിനിപ്പോൾ വില വരുന്നത്
  • പുതിയ സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണു ഏറ്റവും നല്ല അവസരം
    നിങ്ങൾ ഒരു പുതിയ സ്മാർട്ട് വാച്ച് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഇതു നിങ്ങൾക്ക് അനുയോജ്യമായ സമയമാണ്. ആപ്പിൾ, സാംസങ്ങ്, അമേസ്ഫിറ്റ്, വൺപ്ലസ് തുടങ്ങിയ പ്രധാന ബ്രാൻഡുകളിൽ നിന്നുള്ള മികച്ച സ്മാർട്ട് വാച്ചുകൾക്ക് ബണ്ടിൽ ഡിസ്‌കൗണ്ടുകളും ബാങ്ക് ഓഫറുകളും ഉൾപ്പെടെയുള്ള മികച്ച ഡീലുകൾ ഉണ്ട്
  • മികച്ചൊരു സ്മാർട്ട് ടിവി സ്വന്തമാക്കാൻ ഇതാണു ഏറ്റവും നല്ല അവസരം
    ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 സെപ്തംബർ 27 മുതൽ എല്ലാവർക്കുമായി ആരംഭിച്ചിട്ടുണ്ട്. സാംസങ്ങ്, LG, TCL, സോണി, തോഷിബ, ഹൈസെൻസ് തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് ടിവികൾക്ക് ആമസോൺ 65% വരെ കിഴിവു നൽകുന്നു
  • സ്മാർട്ട്ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തമാക്കാൻ ഇതു സുവർണാവസരം
    ആമസോൺ പ്രൈം അംഗങ്ങൾക്ക് 24 മണിക്കൂർ മുൻപു തന്നെ സെയിലിലേക്ക് ആക്‌സസ് നൽകിയതിന് ശേഷം ഇപ്പോൾ എല്ലാവർക്കുമായി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 ആരംഭിച്ചിരിക്കുകയാണ്. ഈ സെയിൽ സമയത്ത് മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ആമസോൺ ഉപകരണങ്ങൾ, മറ്റ് ഇലക്‌ട്രോണിക്‌സ് തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്ക് മികച്ച ഡിസ്കൗണ്ടുകളും പ്രത്യേക ഡീലുകളും ലഭിക്കുന്നു
  • ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ല
    ഇന്ത്യയിലെ പ്രൈം മെമ്പേഴ്സിനായി സെപ്തംബർ 26നു തന്നെ ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 സെപ്റ്റംബർ 27 മുതൽ എല്ലാവർക്കും ലഭ്യമാണ്. സാംസങ്ങിൻ്റെ ഏറ്റവും പുതിയ ഗാലക്‌സി എസ് സീരീസിലെ മുൻനിര മോഡലായ ഗ്യാലക്‌സി എസ് 24 അൾട്രായുടെ വില നിലവിലെ സെയിൽ സമയത്ത് 109999 രൂപയാണ്. ആപ്പിളിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ ഐഫോൺ 16 പ്രോ മാക്സ് 143400 രൂപക്കാണു ലഭ്യമാകുന്നത്. ഇതിൻ്റെ സാധാരണ വില 144900 രൂപയായിരുന്നു
പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »