ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ൽ എയർ കണ്ടീഷണറുകൾക്കുള്ള ഓഫർ ഡീലുകൾ അറിയാം
Photo Credit: Amazon/ Blue Star
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 -ൽ ബ്ലൂ സ്റ്റാർ എസികൾ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്.
വെള്ളിയാഴ്ച ആരംഭിച്ച ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്. പ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള വിവിധ തരം എയർ കണ്ടീഷണറുകൾ ഈ സെയിലിൽ വിലക്കുറവിൽ ലഭ്യമാണ്. എൽജി, ഹെയർ, വോൾട്ടാസ്, പാനസോണിക്, കാരിയർ, ഹിറ്റാച്ചി, ലോയ്ഡ്, ബ്ലൂ സ്റ്റാർ തുടങ്ങിയ കമ്പനികളിൽ നിന്നുള്ള പ്രൊഡക്റ്റുകൾ വാങ്ങുന്നവർക്ക് ഡിസ്കൗണ്ടുകൾ നേടാൻ കഴിയും. ഇന്ത്യയുടെ 77-ആമത് റിപ്പബ്ലിക് ദിനം വരാനിരിക്കെ, ആമസോണിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ സെയിൽ നടക്കുന്നത്. നിരവധി പ്രൊഡക്റ്റുകൾ ഇതിൽ ഉൾപ്പെടുന്നു. എയർ കണ്ടീഷണറുകൾക്കൊപ്പം, സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് ടിവികൾ, ക്യാമറകൾ, വയർലെസ് സ്പീക്കറുകൾ, ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകൾ, വെയറബിൾസ് തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളിലെല്ലാം വിലക്കുറവ് നേടാൻ കഴിയും. 2026-ലെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ എത്ര ദിവസം നീണ്ടു നിൽക്കുമെന്ന് ഇ-കൊമേഴ്സ് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ നിലവിലെ ഓഫർ കാലയളവ് ജനുവരി 22 വരെ ഉണ്ടാകുമെന്ന് അവർ സ്ഥിരീകരിച്ചു.
പുതിയ എയർ കണ്ടീഷണർ വാങ്ങാൻ പദ്ധതിയിടുന്ന ഉപഭോക്താക്കൾക്ക് ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 കൂടുതൽ ലാഭിക്കാൻ അവസരം നൽകുന്നു. സെയിൽ സമയത്ത്, പ്രൈം അംഗങ്ങൾ എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 12.5 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. പ്രൈം ഉപഭോക്താക്കൾ അല്ലാത്തവർക്ക് അതേ ബാങ്ക് കാർഡ് ഉപയോഗിച്ച് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് നേടാനായും. ഈ കാർഡ് അധിഷ്ഠിത ഓഫർ പരിമിതമാണെന്നും ഒരു ഉപഭോക്താവ് നടത്തുന്ന ആദ്യത്തെ എട്ട് ഇടപാടുകളിൽ മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ എന്നും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, 1,000 രൂപ വരെ ബോണസ് ഡിസ്കൗണ്ടും ഉണ്ട്, എന്നാൽ ഈ ആനുകൂല്യം സെയിൽ കാലയളവിൽ ഒരിക്കൽ മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ.
മികച്ച എയർ കണ്ടീഷണർ ഡീലുകളുടെ ഒരു ലിസ്റ്റ് ഇവിടെ ഒരുമിച്ച് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എൽജി, ഹെയർ, വോൾട്ടാസ്, പാനസോണിക്, കാരിയർ, ഹിറ്റാച്ചി, ലോയ്ഡ്, ബ്ലൂ സ്റ്റാർ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള വ്യത്യസ്ത കപ്പാസിറ്റിയും പവർ എഫിഷ്യൻസി റേറ്റിങ്ങുകളുള്ള മോഡലുകൾ ഈ ഡീലുകളിൽ ഉൾപ്പെടുന്നു. മുറിയുടെ വലുപ്പം, വൈദ്യുതി ഉപഭോഗം, കൂളിംഗ് ആവശ്യങ്ങൾ എന്നിവ അടിസ്ഥാനമാക്കി ഷോപ്പർമാർക്ക് ഇവ തിരഞ്ഞെടുക്കാം.
വിലക്കുറവിന് പുറമേ, വാങ്ങുന്നവർക്ക് ഈസി ഇഎംഐ ഓപ്ഷനുകൾ, ക്യാഷ്ബാക്ക് ഡീലുകൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും ലഭ്യമാണ്. ഇതിനകം സൂചിപ്പിച്ച വിലകളിൽ ബാധകമായ ബാങ്ക് കിഴിവുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.
പ്രമുഖ ബ്രാൻഡുകളുടെ നിരവധി എയർ കണ്ടീഷണർ മോഡലുകൾ വിലക്കുറവിൽ ലഭ്യമാണ്. ഡെയ്കിൻ 1.5 ടൺ 3 സ്റ്റാർ എയർ കണ്ടീഷണറിന്റെ വില 58,400 രൂപയിൽ നിന്ന് 33,490 രൂപയായി കുറഞ്ഞു. ഹിറ്റാച്ചി 1.5 ടൺ 3 സ്റ്റാർ മോഡലിന്റെ വില 60,100 രൂപയിൽ നിന്ന് 38,400 രൂപയായിട്ടുണ്ട്. കാരിയർ 1.5 ടൺ 5 സ്റ്റാർ എയർ കണ്ടീഷണറിൻ്റെ വില നേരത്തെ 70,100 രൂപയായിരുന്നു, ഇപ്പോൾ അത് 38,990 രൂപയ്ക്ക് ലഭ്യമാണ്. വോൾട്ടാസ് 1.5 ടൺ 5 സ്റ്റാർ എസിയുടെ വില 62,990 രൂപയിൽ നിന്ന് 36,990 രൂപയായും കുറഞ്ഞു.
ലോവർ കപ്പാസിറ്റി വിഭാഗത്തിൽ, ഗോദ്‌റെജ് 1 ടൺ 3 സ്റ്റാർ എയർ കണ്ടീഷണർ അതിന്റെ യഥാർത്ഥ വിലയായ 41,900 രൂപയിൽ നിന്ന് കുറഞ്ഞ് 26,440 രൂപയ്ക്ക് ലഭ്യമാണ്. ഹിറ്റാച്ചിയുടെ 2 ടൺ 3 സ്റ്റാർ എസിയുടെ വില 74,050 രൂപയിൽ നിന്ന് 42,499 രൂപയായും കുറഞ്ഞു. മുമ്പ് 85,990 രൂപയ്ക്ക് വിലയുണ്ടായിരുന്ന എൽജി 1.5 ടൺ 5 സ്റ്റാർ മോഡൽ ഇപ്പോൾ 41,989 രൂപയ്ക്ക് ലഭ്യമാണ്.
മറ്റ് ഓപ്ഷനുകളിൽ പാനസോണിക് 1.5 ടൺ 5 സ്റ്റാർ എയർ കണ്ടീഷണർ ഉൾപ്പെടുന്നു, ഇതു 64,400 രൂപയ്ക്ക് പകരം 39,990 രൂപയ്ക്ക് ലഭ്യമാണ്. ലോയിഡിന്റെ 1.5 ടൺ 5 സ്റ്റാർ മോഡൽ 67,990 രൂപയിൽ നിന്ന് 36,900 രൂപയായി കുറഞ്ഞപ്പോൾ ബ്ലൂ സ്റ്റാർ 1.5 ടൺ 3 സ്റ്റാർ എയർകണ്ടീഷണർ സെയിലിൽ 34,490 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിൻ്റെ യഥാർത്ഥ വില 59,200 രൂപയാണ്.
| Model | List Price | Sale Price | Buying Link |
|---|---|---|---|
| Daikin 1.5 Ton 3 Star | Rs. 58,400 | Rs. 33,490 | Buy Now |
| Hitachi 1.5 Ton 3 Star | Rs. 60,100 | Rs. 38,400 | Buy Now |
| Carrier 1.5 Ton 5 Star | Rs. 70,100 | Rs. 38,990 | Buy Now |
| Voltas 1.5 Ton 5 Star | Rs. 62,990 | Rs. 36,990 | Buy Now |
| Godrej 1 Ton 3 Star | Rs. 41,900 | Rs. 26,440 | Buy Now |
| Hitachi 2 Ton 3 Star | Rs. 74,050 | Rs. 42,499 | Buy Now |
| LG 1.5 Ton 5 Star | Rs. 85,990 | Rs. 41,989 | Buy Now |
| Panasonic 1.5 Ton 5 Star | Rs. 64,400 | Rs. 39,990 | Buy Now |
| Lloyd 1.5 Ton 5 Star | Rs. 67,990 | Rs. 36,900 | Buy Now |
| Blue Star 1.5 Ton 3 Star | Rs. 59,200 | Rs. 34,490 | Buy Now |
ces_story_below_text
പരസ്യം
പരസ്യം