ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026-ൽ ഡബിൾ ഡോർ ഫ്രിഡ്ജുകൾക്കുള്ള ഓഫറുകൾ അറിയാം
Photo Credit: Amazon
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 -ൽ സാംസങ് റഫ്രിജറേറ്ററുകൾക്ക് വിലക്കുറവ്.
ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്. നിരവധി പ്രൊഡക്റ്റുകൾ വിലക്കിഴിവിൽ ലഭ്യമായ ഈ സെയിലിനിടെ എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അധിക ലാഭം സ്വന്തമാക്കാൻ അവസരമുണ്ട്. എസ്ബിഐ കാർഡ് ഉപയോഗിക്കുന്ന പ്രൈം അംഗങ്ങൾക്ക് 12.5 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും, അതേസമയം പ്രൈം മെമ്പർഷിപ്പ് ഇല്ലാത്ത ഉപയോക്താക്കൾക്ക് അതേ കാർഡുകൾ ഉപയോഗിച്ച് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും സ്വന്തമാക്കാം. ഈ ബാങ്ക് ഓഫറുകൾ ജനുവരി 22 വരെ സാധുവായിരിക്കും. ജനുവരി 16-നാണ് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ ആരംഭിച്ചത്. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, എയർ കണ്ടീഷണറുകൾ, മൈക്രോവേവ്, സ്മാർട്ട് ഹോം ഗാഡ്‌ജെറ്റുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, ടിഡബ്ല്യുഎസ് ഇയർഫോണുകൾ തുടങ്ങിയ വൈവിധ്യമാർന്ന ഇലക്ട്രോണിക് ഇനങ്ങൾ ഈ സെയിലിൽ ഉൾപ്പെടുന്നു. നേരിട്ടുള്ള വിലക്കുറവിനൊപ്പം, ക്യാഷ്ബാക്ക് ഡീലുകൾ, പഴയ ഉപകരണങ്ങളിൽ എക്‌സ്‌ചേഞ്ച് ഓഫറുകൾ, ബാങ്ക് അധിഷ്ഠിത കിഴിവുകൾ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ആമസോൺ നൽകുന്നു.
പുതിയ റഫ്രിജറേറ്റർ വാങ്ങാനോ വലിയ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യാനോ പദ്ധതിയിടുന്നവർക്ക് 2026-ലെ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ സമയത്ത് ഒന്നിലധികം ഓഫറുകൾ കണ്ടെത്താനാകും. വ്യത്യസ്ത ബജറ്റിലുള്ള, വിവിധ സ്റ്റോറേജ് കപ്പാസിറ്റിയിലും പവർ എഫിഷ്യൻസി റേറ്റിങ്ങുമുള്ള ഡബിൾ ഡോർ, സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററുകൾക്ക് ഈ സെയിലിൽ വിലക്കുറവ് ലഭിക്കും. നിലവിലുള്ള ഡീലുകളുടെ ഭാഗമായി, തിരഞ്ഞെടുത്ത റഫ്രിജറേറ്റർ മോഡലുകളിൽ വാങ്ങുന്നവർക്ക് 23,000 രൂപ വരെ ലാഭിക്കാനാകും. പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള സാധാരണ ഫ്രിഡ്ജുകളും പ്രീമിയം ഫ്രിഡ്ജുകളും ഓഫറുകളിൽ ഉൾപ്പെടുന്നു.
വിൽപ്പനയിൽ ലഭ്യമായ റഫ്രിജറേറ്ററുകളിൽ പലതും സ്മാർട്ട്, കണക്റ്റഡ് സവിശേഷതകളുമായി വരുന്നു. ഇത് ഉപയോക്താക്കളെ താപനില എളുപ്പത്തിൽ നിരീക്ഷിക്കാനും ക്രമീകരിക്കാനും അനുവദിക്കുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ഫ്രീസർ സ്പേസ് സാധാരണ റഫ്രിജറേറ്റർ സ്പേസാക്കി മാറ്റാൻ കഴിയുന്ന കൺവേർട്ടിബിൾ റഫ്രിജറേറ്ററുകൾക്കും കിഴിവുകൾ ഉണ്ട്. കുറഞ്ഞ വിലയ്ക്കു പുറമേ, ആമസോൺ 5,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നു. ലിസ്റ്റുചെയ്ത ഡീൽ വിലകൾ ഇതിനകം തന്നെ എക്സ്ചേഞ്ച് ബോണസുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ, സാംസങ്ങ്, എൽജി, ഹെയർ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഡബിൾ ഡോർ റഫ്രിജറേറ്ററുകൾക്കുള്ള നേരിട്ടുള്ള വിലക്കുറവ് എന്നിവ ഉൾപ്പെടുന്നു.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026-ൽ ഹയർ, എൽജി, സാംസങ്ങ് എന്നിവയിൽ നിന്നുള്ള നിരവധി 3-സ്റ്റാർ ഡബിൾ ഡോർ റഫ്രിജറേറ്ററുകൾ വിലക്കുറവിൽ ലഭ്യമാണ്. ഈ റഫ്രിജറേറ്ററുകൾ വ്യത്യസ്തമായ സ്‌റ്റോറേജ് കപ്പാസിറ്റിയിൽ ലഭ്യമാണ്.
ഹയർ 325 ലിറ്റർ 3-സ്റ്റാർ റഫ്രിജറേറ്ററിന് നേരത്തെ 54,990 രൂപ വിലയുണ്ടായിരുന്നത് ‘ ഇപ്പോൾ 35,490 രൂപയ്ക്ക് ലഭ്യമാണ്. മുമ്പ് 54,990 രൂപയ്ക്ക് വിലയുണ്ടായിരുന്ന 358 ലിറ്റർ ശേഷിയുള്ള മറ്റൊരു ഹയർ മോഡൽ 37,490 രൂപയ്ക്ക് വിൽക്കുന്നു. എൽജി അതിന്റെ 272 ലിറ്റർ 3-സ്റ്റാർ റഫ്രിജറേറ്ററിന്റെ വില 42,899 രൂപയിൽ നിന്ന് 29,990 രൂപയായി കുറച്ചു. എൽജി 242 ലിറ്റർ മോഡൽ 37,099 രൂപയിൽ നിന്ന് 24,990 രൂപയായും കുറഞ്ഞിട്ടുണ്ട്. എൽജിയുടെ 343 ലിറ്റർ വലിപ്പമുള്ള വലിയ റഫ്രിജറേറ്ററിന് ഇപ്പോൾ 50,799 രൂപയ്ക്ക് പകരം 38,990 രൂപയും, 322 ലിറ്റർ മോഡലിന് 46,999 രൂപയ്ക്ക് പകരം 35,990 രൂപയുമാണ് വില.
സാംസങ്ങിന്റെ 236 ലിറ്റർ 3-സ്റ്റാർ റഫ്രിജറേറ്ററിന് ഇപ്പോൾ 40,990 രൂപയിൽ നിന്ന് 25,490 രൂപയാണ് വില. സാംസങ്ങിന്റെ 330 ലിറ്റർ മോഡലിന് 57,990 രൂപയിൽ നിന്ന് 37,990 രൂപയായി വില കുറഞ്ഞു. 350 ലിറ്റർ സാംസങ് റഫ്രിജറേറ്ററിന് 59,990 രൂപയായിരുന്നത് സെയിലിൽ 39,990 രൂപയ്ക്ക് ലഭ്യമാണ്. ഇതിനു പുറമെ സാംസങ്ങ് 419 ലിറ്റർ 3-സ്റ്റാർ റഫ്രിജറേറ്റററിൻ്റെ വില 71,990 രൂപയിൽ നിന്ന് 48,490 രൂപയായും കുറഞ്ഞിട്ടുണ്ട്.
| Model | List Price | Sale Price | Buying Link |
|---|---|---|---|
| Haier 325L 3 Star | Rs. 54,990 | Rs. 35,490 | Buy Now |
| LG 272L 3 Star | Rs. 42,899 | Rs. 29,990 | Buy Now |
| Samsung 350L 3 Star | Rs. 59,990 | Rs. 39,990 | Buy Now |
| LG 343L 3 Star | Rs. 50,799 | Rs. 38,990 | Buy Now |
| Samsung 419L 3 Star | Rs. 71,990 | Rs. 48,490 | Buy Now |
| Haier 358L 3 Star | Rs. 54,990 | Rs. 37,490 | Buy Now |
| Samsung 236L 3 Star | Rs. 40,990 | Rs. 25,490 | Buy Now |
| LG 242L 3 Star | Rs. 37,099 | Rs. 24,990 | Buy Now |
| Samsung 330L 3 Star | Rs. 57,990 | Rs. 37,990 | Buy Now |
| LG 322L 3 Star | Rs. 46,999 | Rs. 35,990 | Buy Now |
ces_story_below_text
പരസ്യം
പരസ്യം
Shambala Now Streaming Online: What You Need to Know About Aadi Saikumar Starrer Movie
Microsoft CEO Satya Nadella Says AI’s Real Test Is Whether It Reaches Beyond Big Tech: Report