ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ൽ വെയറബിൾസിനുള്ള മികച്ച ഡീലുകൾ അറിയാം
Photo Credit: Amazon
ആമസോൺ ഇന്ത്യ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ പ്രഖ്യാപിച്ചു, 2026 ജനുവരി 16 ന് ആരംഭിക്കും.
ജനുവരി 16-ന് ഇന്ത്യയിൽ തങ്ങളുടെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കാൻ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഒരുങ്ങുകയാണ്. കമ്പനിയുടെ ഈ വർഷത്തെ ആദ്യത്തെ വലിയ സെയിൽ ഇവൻ്റായ ഇതിൽ നിരവധി ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാൻ അവസരമുണ്ട്. സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, ഫിറ്റ്‌നസ് ബാൻഡുകൾ, TWS ഇയർഫോണുകൾ, വിവിധ വീട്ടുപകരണങ്ങൾ തുടങ്ങിയ ഇനങ്ങളിൽ ഷോപ്പർമാർക്ക് ഡിസ്കൗണ്ടുകൾ കണ്ടെത്താൻ കഴിയും. വ്യത്യസ്ത പ്രൈസ് റേഞ്ചുകളിലായി കൂടുതൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിൽ നിരവധി ജനപ്രിയ ബ്രാൻഡുകൾ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സ്മാർട്ട് വാച്ചോ, ട്രൂ വയർലെസ് ഇയർഫോണുകളോ വാങ്ങാൻ പദ്ധതിയിടുന്ന ആളുകൾക്ക് ഇതൊരു സുവർണാവസരം തന്നെയാണ്. വിൽപ്പന സമയത്ത് 60 ശതമാനം വരെ കിഴിവിൽ സ്മാർട്ട് വെയറബിളുകൾ ലഭ്യമാകുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. സ്മാർട്ട് വാച്ചുകൾ, ഫിറ്റ്‌നസ് ട്രാക്കറുകൾ, വയർലെസ് ഓഡിയോ ഡിവൈസുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നു സാംസങ്ങ് ഗാലക്‌സി വാച്ച് 6 ക്ലാസിക്കിന്റെ ഓഫർ ഡീലായിരിക്കും. നിലവിൽ ആമസോണിൽ 50,990 രൂപ വിലയിലാണ് ഈ സ്മാർട്ട് വാച്ച് പ്രദർശിപ്പിച്ചിരിക്കുന്നത്, എന്നാൽ സെയിൽ സമയത്ത് ഇതിന് 14,999 രൂപ വരെ മാത്രമേ വിലയുണ്ടാകൂ. നൂതന സവിശേഷതകളുള്ള ഒരു പ്രീമിയം സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് വളരെ മികച്ചൊരു ഓപ്ഷനാണ്. ട്രൂ വയർലെസ് ഇയർബഡുകളിൽ താൽപ്പര്യമുള്ളവർക്ക് വൺപ്ലസ് ബഡ്‌സ് 4 പരിശോധിക്കാം, ഇതിനു സെയിൽ സമയത്ത് 4,999 രൂപ മാത്രമേ വിലയുണ്ടാകൂ. മികച്ച മൂല്യം ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ഇയർബഡ്സാണിത്.
ഇത്തരത്തിൽ നേരിട്ടുള്ള വിലക്കുറവിനു പുറമേ, ബാങ്ക് ഓഫറുകൾ വഴിയും ആമസോൺ അധിക ലാഭം നൽകും. HDFC ക്രെഡിറ്റ് കാർഡ് EMI ഓപ്ഷനുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 4,500 രൂപ വരെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. IDFC ഫസ്റ്റ് ബാങ്ക് EMI ഉപയോക്താക്കൾക്ക് അവരുടെ വാങ്ങലുകളിൽ 4,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. യെസ് ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് ഇഎംഐ ഇടപാടുകളിൽ 7.5 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും ലഭിക്കും.
ആമസോൺ പ്രൈം അംഗങ്ങൾക്ക് വിവിധ തരം സ്മാർട്ട് വാച്ചുകളും ടിഡബ്ല്യുഎസ് ഇയർഫോണുകൾക്കും എക്സ്ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാകും. ഇതിലൂടെ സെയിൽ കാലയളവിൽ കയ്യിൽ മുഴുവൻ പണം ഇല്ലാത്തവർക്കും ഈ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയും.
സാംസങ്ങ് ഗാലക്‌സി വാച്ച് 6 ക്ലാസിക്കിന്റെ സാധാരണ വില 50,999 രൂപയാണ്, എന്നാൽ സെയിൽ സമയത്ത് ഇത് വെറും 16,999 രൂപയ്ക്ക് ലഭ്യമാകും. 30,999 രൂപ വിലയുള്ള അമാസ്ഫിറ്റ് ബാലൻസ് 12,749 രൂപയെന്ന കുറഞ്ഞ വിലയ്ക്ക് വിൽക്കും. വാവെയ് വാച്ച് ഫിറ്റ് 4 വരുന്നത് 18,999 രൂപയെന്ന ലിസ്റ്റ് വിലയിലാണ്, ഇതു 12,999 രൂപയ്ക്ക് ലഭ്യമാകും.
സാധാരണയായി 19,999 രൂപ വിലയുള്ള വൺപ്ലസ് വാച്ച് 2R സെയിലിൽ 13,999 രൂപയ്ക്ക് ലഭ്യമാകും. 8,999 രൂപ വിലയുള്ള നോയ്‌സ് പ്രോ 6-ൻ്റെ വില 6,499 രൂപയായി കുറയും. അമാസ്ഫിറ്റ് ആക്റ്റീവ് 2 ലിസ്റ്റ് ചെയ്തിരിക്കുന്നത് 21,999 രൂപയിലാണ്, ഇതു 9,999 രൂപയ്ക്ക് ലഭിക്കും.
ഓഡിയോ വിഭാഗത്തിൽ, വൺപ്ലസ് ബഡ്‌സ് 4-ന്റെ ലിസ്റ്റ് വില 5,999 രൂപയും സെയിലിലെ വില 4,999 രൂപയുമാണ്. സാധാരണയായി 7,990 രൂപ വിലയുള്ള ബോട്ട് നിർവാണ അയോൺ വെറും 1,999 രൂപയ്ക്കു ലഭ്യമാകും. 9,999 രൂപ ലിസ്റ്റ് വിലയുള്ള സാംസങ്ങ് ഗാലക്‌സി ബഡ്‌സ് കോർ 4,199 രൂപയ്ക്കു ലഭ്യമാകും.
സോണി WH-1000XM6 ഹെഡ്‌ഫോണുകളുടെ സാധാരണ വില 49,990 രൂപയാണ്, ഇത് 37,990 രൂപയ്ക്കു ലഭ്യമാകും. സാധാരണയായി 4,999 രൂപ വിലയുള്ള GoBoult Z40 സെയിലിൽ വെറും 999 രൂപയ്ക്കു വാങ്ങാം. JBL Wave Buds 2 ന്റെ ലിസ്റ്റ് വില 6,999 രൂപയും സെയിൽ വില 2,999 രൂപയുമാണ്.
ces_story_below_text
പരസ്യം
പരസ്യം
Redmi Note 15 Pro 5G India Launch Seems Imminent After Smartphone Appears on Geekbench