ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026-ൽ ടാബ്‌ലറ്റുകൾക്കുള്ള മികച്ച ഡീലുകൾ അറിയാം
Photo Credit: Apple
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 ആപ്പിൾ, സാംസങ്, ലെനോവോ, തുടങ്ങി നിരവധി കമ്പനികളുടെ ടാബ്‌ലെറ്റുകൾക്ക് ഡിസ്‌കൗണ്ട് വിലയിൽ വിൽപ്പനയ്ക്ക്
ജനുവരി 16 മുതൽ ആരംഭിച്ച ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ഓരോ മണിക്കൂറിലും പുതിയ ഡീലുകൾ ചേർത്തു കൊണ്ട് ജനങ്ങളെ കൂടുതൽ ആകർഷിക്കാൻ ഈ സെയിലിനു കഴിയുന്നുണ്ട്. ഈ വർഷത്തെ ആദ്യത്തെ വലിയ ഷോപ്പിംഗ് ഇവൻ്റായ ഇത് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായാണ് നടക്കുന്നത്. വെള്ളിയാഴ്ച ഔദ്യോഗികമായി ആരംഭിച്ച സെയിൽ ഏതാനും ദിവസം കൂടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ വാങ്ങുന്നവർക്ക് വ്യത്യസ്തമായ ഓഫറുകൾ പര്യവേക്ഷണം ചെയ്യാൻ മതിയായ സമയം ലഭിക്കുന്നു. ഈ സെയിലിൽ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, ആക്‌സസറികൾ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളിൽ ആമസോൺ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ ടാബ്‌ലെറ്റ് തിരയുന്ന ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകളുണ്ട്. ആപ്പിൾ, സാംസങ്ങ്, ലെനോവോ, വൺപ്ലസ്, ഷവോമി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ സെയിലിൻ്റെ ഭാഗമാണ്. ബാങ്ക് ഓഫറുകളും ലിമിറ്റഡ് ടൈം ഡീലുകളും ഉൾപ്പെടെ തിരഞ്ഞെടുത്ത ടാബ്‌ലെറ്റ് മോഡലുകളിൽ ഈ ബ്രാൻഡുകൾ ശ്രദ്ധേയമായ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നു.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026-ൽ മുൻ വർഷങ്ങളിലെന്ന പോലെത്തന്നെ, വമ്പൻ കിഴിവുകൾ ഉൽപന്നങ്ങൾക്കു വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ ഷോപ്പർമാർക്ക് അധിക ലാഭം ലഭിക്കും. ആമസോൺ പ്രൈം മെമ്പർഷിപ്പ് ഇല്ലാത്ത ആളുകൾക്ക് അവരുടെ വാങ്ങലുകളിൽ 10% അധിക കിഴിവ് ലഭിക്കും, അതേസമയം പ്രൈം അംഗങ്ങൾക്ക് 12.5% ഡിസ്കൗണ്ട് ലഭിക്കും. ഒരു നിശ്ചിത തുകയിൽ കൂടുതലുള്ള വലിയ വാങ്ങലുകൾക്ക് കൂടുതൽ ലാഭവും ലഭ്യമാണ്. എന്നാൽ, കാർഡ് അടിസ്ഥാനമാക്കിയുള്ള ഓഫർ ഒരു ഉപയോക്താവിന് എട്ട് ഇടപാടുകൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ടാബ്‌ലെറ്റ് കാറ്റഗറിയിൽ, ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് പുതിയ M3 ചിപ്‌സെറ്റുള്ള ആപ്പിൾ ഐപാഡ് എയർ ആണ്. ഈ ഐപാഡിൽ ഒരു ലിക്വിഡ് റെറ്റിന എൽസിഡി ഡിസ്‌പ്ലേയുണ്ട്, ഇത് വ്യക്തമായ ദൃശ്യങ്ങൾ നൽകുന്നു. ഫോട്ടോഗ്രാഫിക്കായി 12 മെഗാപിക്സൽ വൈഡ് റിയർ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നന്നായി പ്രവർത്തിക്കുന്ന 12 മെഗാപിക്സൽ സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. കണക്റ്റിവിറ്റിക്കായി, വൈ-ഫൈ 6E, ബ്ലൂടൂത്ത് 5.3 എന്നിവയെ ഈ ഐപാഡ് പിന്തുണയ്ക്കുന്നു, കൂടാതെ വൈ-ഫൈ + സെല്ലുലാർ പതിപ്പ് ജിപിഎസ്, 5G, 4G LTE നെറ്റ്‌വർക്കുകളെയും പിന്തുണയ്ക്കുന്നു. 11 ഇഞ്ച് ഐപാഡ് എയറിന് 28.93Wh ബാറ്ററിയാണ് കരുത്ത് പകരുന്നത്, അതേസമയം 13 ഇഞ്ച് മോഡലിന് 36.59Wh ബാറ്ററിയാണുള്ളത്. രണ്ട് മോഡലുകളും യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് ഉപയോഗിക്കുന്നു.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026-ൽ, നിരവധി ജനപ്രിയ ടാബ്‌ലെറ്റുകൾ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്. ആപ്പിൾ ഐപാഡ് എയറിൻ്റെ (11 ഇഞ്ച്, 2025, വൈ-ഫൈ) വില 59,900 രൂപയിൽ നിന്ന് 50,990 രൂപയായി കുറഞ്ഞു. സാംസങ് ഗാലക്‌സി ടാബ് S10 ലൈറ്റ് ഇപ്പോൾ 41,999 രൂപയ്ക്ക് പകരം 31,999 രൂപയ്ക്ക് ലഭ്യമാണ്. ലെനോവോ ഐഡിയ ടാബ് 5G-യുടെ വില 25,000 രൂപയിൽ നിന്ന് 20,998 രൂപയായും കുറഞ്ഞു.
വൺപ്ലസ് പാഡ് ഗോ 2-വിന് 35,999 രൂപയുണ്ടായിരുന്നത് സെയിലിൽ 31,999 രൂപയ്ക്ക് ലഭ്യമാണ്. 24,999 രൂപയ്ക്ക് റെഡ്മി പാഡ് 2 പ്രോ വാങ്ങാം, ഇതിൻ്റെ യഥാർത്ഥ വില 29,999 രൂപയാണ്. 37,999 രൂപ വിലയുള്ള ഷവോമി പാഡ് 7 സെയിലിൽ 27,999 രൂപയ്ക്കും സ്വന്തമാക്കാം.
ces_story_below_text
പരസ്യം
പരസ്യം
Rockstar Games Said to Have Granted a Terminally Ill Fan's Wish to Play GTA 6
Oppo K15 Turbo Series Tipped to Feature Built-in Cooling Fans; Oppo K15 Pro Model Said to Get MediaTek Chipset