മോട്ടറോള റേസർ 50 അൾട്രാ വമ്പൻ വിലക്കുറവിൽ; ആമസോണിലെ ഓഫറിനെ കുറിച്ചറിയാം
Photo Credit: Amazon
ആമസോൺ റിപ്പബ്ലിക്ക് ഡേ സെയ്ൽ 2026: Motorola Razr 50 Ultra വിലക്കിഴിവ്, ഓഫറുകൾ, സവിശേഷതകൾ
ജനുവരി 16-ന് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കാൻ പോവുകയാണ്. ഈ ഇവൻ്റിൽ, വിവിധ വിഭാഗങ്ങളിലായി നിരവധി പ്രൊഡക്റ്റുകൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുണ്ട്, അതിൽ വിവിധ സ്മാർട്ട്‌ഫോണുകളും ഉൾപ്പെടുന്നു. നിരവധി മോഡലുകൾക്ക് വമ്പൻ കിഴിവുകൾ ലഭിക്കുന്നതിനാൽ, പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച സമയമാണ്. സെയിൽ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുൻപു തന്നെ, മോട്ടറോള റേസർ 50 അൾട്രയ്ക്ക് ആമസോണിൽ 39,000 രൂപയിൽ കൂടുതൽ വില കുറഞ്ഞിട്ടുണ്ട്. ഇതു ഫോണിൻ്റെ ലിസ്റ്റ് ചെയ്ത വിലയെ അപേക്ഷിച്ചു വളരെ കുറഞ്ഞ വിലയാണ്. മോട്ടറോള റേസർ 50 അൾട്ര ഒരു ഫ്ലിപ്പ്-സ്റ്റൈൽ സ്മാർട്ട്‌ഫോണാണ്, ഇത് 4 ഇഞ്ച് LTPO AMOLED ഔട്ടർ കവർ സ്‌ക്രീനുമായി വരുന്നു. അറിയിപ്പുകൾ, ആപ്പുകൾ, ക്വിക്ക് കൺട്രോളുകൾ എന്നിവയ്‌ക്കായി ഈ സ്ക്രീൻ ഉപയോഗിക്കാം. സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 പ്രോസസറിൽ ഫോൺ പ്രവർത്തിക്കുന്നു. ഫോൾഡബിൾ, ഫ്ലിപ്പ് ഫോണുകളിൽ താൽപര്യമുള്ളവർക്ക് മികച്ചൊരു ഒപ്ഷനാണ് മോട്ടറോള റേസർ 50 അൾട്ര.
മോട്ടറോള റേസർ 50 അൾട്ര ലോഞ്ച് ചെയ്യുമ്പോൾ 99,999 രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ 39,009 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടുമായി ഫോൺ വരുന്നു. ഇതോടെ ആമസോണിൽ ഫോണിൻ്റെ വില 60,990 രൂപയായി കുറഞ്ഞു. കൂടാതെ, തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന വാങ്ങുന്നവർക്ക് 5% അധിക ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും, ഇത് 1,500 രൂപ വരെയായി ഉയരാം.
പ്രതിമാസം 2,144 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നു. പഴയ ഫോൺ ട്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 42,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. എന്നാൽ എക്‌സ്‌ചേഞ്ച് മൂല്യം ഉപകരണത്തിന്റെ ബ്രാൻഡ്, മോഡൽ, അവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കും.
2024 ജൂലൈയിലാണ് മോട്ടറോള റേസർ 50 അൾട്രാ ഇന്ത്യയിൽ പുറത്തിറക്കിയത്. സ്നാപ്ഡ്രാഗൺ 8s ജെൻ 3 പ്രൊസസറാണ് ഇതിന് കരുത്ത് പകരുന്നത്. 12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. രണ്ട് ഡിസ്പ്ലേകളുള്ള മടക്കാവുന്ന ഡിസൈൻ ആണു ഫോണിനുള്ളത്.
1,080×2,640 പിക്സൽ റെസല്യൂഷനും ഉയർന്ന 165Hz റിഫ്രഷ് റേറ്റും ഉള്ള 6.9 ഇഞ്ച് ഫുൾ എച്ച്ഡി+ LTPO pOLED ഡിസ്പ്ലേയാണ് മെയിൻ ഇൻ്റേണൽ സ്ക്രീൻ. ചെറിയ 4 ഇഞ്ച് ഔട്ടർ കവർ ഡിസ്പ്ലേ 1,080×1,272 പിക്സൽ റെസല്യൂഷനും 165Hz റിഫ്രഷ് റേറ്റും ഉള്ള LTPO pOLED ടെക്നോളജി ഉപയോഗിക്കുന്നു. ഇതിലൂടെ ഫോൺ തുറക്കാതെ തന്നെ ഉപയോക്താക്കൾക്ക് അറിയിപ്പുകൾ പരിശോധിക്കാനും ആപ്പുകൾ ഉപയോഗിക്കാനും സംവദിക്കാനും കഴിയും.
ഫോട്ടോഗ്രാഫിക്കായി, ഫോണിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഉണ്ട്, ഇവ രണ്ടും ഫോണിന്റെ പുറം ഭാഗത്തായി സ്ഥിതിചെയ്യുന്നു. അകത്ത്, ഫോൺ തുറക്കുമ്പോൾ 32 മെഗാപിക്സൽ സെൽഫി ക്യാമറയും കാണാം.
റേസർ 50 അൾട്രാ 5G, 4G LTE, Wi-Fi 6E, ബ്ലൂടൂത്ത്, GPS, NFC എന്നിവയെ പിന്തുണയ്ക്കുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 45W ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, 5W റിവേഴ്‌സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 4,000mAh ബാറ്ററി എന്നിവ ഇതിലുണ്ട്. IPX8 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗും ഈ സ്മാർട്ട്‌ഫോണിനുണ്ട്.
ces_story_below_text
പരസ്യം
പരസ്യം
NASA Says the Year 2025 Almost Became Earth's Hottest Recorded Year Ever
Civilization VII Coming to iPhone, iPad as Part of Apple Arcade in February