ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി ഇവോ സിനിമ ഇന്ത്യയിലെത്തി; വിശേഷങ്ങൾ അറിയാം
Photo Credit: Fujifilm
ഫ്യൂജിഫിൽം ഇന്ത്യ ഇൻസ്റ്റാക്സ് മിനി ഇവോ സിനിമയുടെ ലോഞ്ച് പ്രഖ്യാപിച്ചു.
ഡിജിറ്റൽ ഷൂട്ടിംഗും ഇൻസ്റ്റൻ്റ് ഫോട്ടോ പ്രിന്റിംഗും സംയോജിപ്പിക്കുന്ന പുതിയ ഹൈബ്രിഡ് ഇൻസ്റ്റന്റ് ക്യാമറയായ ഇൻസ്റ്റാക്സ് മിനി ഇവോ സിനിമ ഫ്യൂജിഫിലിം ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഫോട്ടോഗ്രാഫി പ്രേമികൾക്കും കണ്ടൻ്റ് ക്രിയേറ്റേഴ്സിനും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ക്യാമറയിൽ ഉപയോക്താക്കൾക്കു ഫോട്ടോകളും ഷോർട്ട് വീഡിയോകളും പകർത്താനും, ബിൽറ്റ്-ഇൻ സ്‌ക്രീനിൽ പ്രിവ്യൂ ചെയ്യാനും, തിരഞ്ഞെടുത്ത ഫ്രെയിമുകൾ ഇൻസ്റ്റാക്സ് മിനി ഫിലിമിൽ ഇൻസ്റ്റൻ്റായി പ്രിന്റ് ചെയ്യാനും കഴിയും. ഇൻസ്റ്റാക്സ് മിനി ഇവോ സിനിമയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ വീഡിയോ-ടു-പ്രിന്റ് ഫീച്ചറാണ്, ഇത് റെക്കോർഡു ചെയ്‌ത വീഡിയോകളെ ഫോട്ടോസിൻ്റെ കൂടെ പ്രിൻ്റ് ചെയ്ത ക്യുആർ കോഡുകളായി മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഒരു സ്മാർട്ട്‌ഫോണിൽ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വീഡിയോ വീണ്ടും പ്ലേ ചെയ്യാനും ഓൺലൈനിൽ ഷെയർ ചെയ്യാനും കഴിയും. ഈസി കൺട്രോൾ, എഡിറ്റിംഗ്, വയർലെസ് പ്രിന്റിംഗ് എന്നിവയ്ക്കായി ഒരു ഡെഡിക്കേറ്റഡ് സ്മാർട്ട്‌ഫോൺ ആപ്പും ക്യാമറ വാഗ്ദാനം ചെയ്യുന്നു.
ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി ഇവോ സിനിമാ പ്രീമിയം പതിപ്പിന് ഇന്ത്യയിൽ 47,999 രൂപയാണ് വില. ക്യാമറ ബോഡിയും രണ്ട് പായ്ക്ക് ഇൻസ്റ്റാക്സ് മിനി ഗ്ലോസി ഫിലിമും ഉൾപ്പെടുന്ന ഒരു കോംബോ പാക്കേജായിട്ടാണ് ഈ ക്യാമറ വാഗ്ദാനം ചെയ്യുന്നത്. ഒഫീഷ്യൽ ഇൻസ്റ്റാക്സ് വെബ്സൈറ്റ് വഴി 2026 ജനുവരി 21 മുതൽ ജനുവരി 27 വരെ പ്രീ-ബുക്കിംഗ് തുറന്നിരിക്കും. അതിനു ശേഷം ക്യാമറ ഷിപ്പിംഗ് ആരംഭിക്കുകയും 2026 ജനുവരി 28 മുതൽ വാങ്ങാൻ ലഭ്യമാകുകയും ചെയ്യും.
ക്യാമറ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് രണ്ട് എക്സ്ട്രാ ഡിസൈനർ ഇൻസ്റ്റാക്സ് മിനി ഫിലിം പായ്ക്കുകൾ അതിനൊപ്പം സൗജന്യമായി ലഭിക്കും. ക്യാമറയുടെ ഇൻസ്റ്റൻ്റ് പ്രിന്റിംഗും ക്രിയേറ്റീവ് ഫീച്ചറുകളും ഉടനടി എക്സ്പ്ലോർ ചെയ്യാൻ ആഗ്രഹിച്ച്, ഉടനടി വാങ്ങുന്നവരെ ലക്ഷ്യം വച്ചുള്ളതാണ് പരിമിതമായ സമയത്തേക്കുള്ള ഈ ഓഫർ.
ഇൻസ്റ്റാക്സ് മിനി ഇവോ സിനിമയിൽ 1.54 ഇഞ്ച് പിൻ എൽസിഡി ഡിസ്‌പ്ലേയുള്ള ഹൈബ്രിഡ് ഡിസൈൻ ഉണ്ട്. ഇത് പ്രിന്റ് ചെയ്യുന്നതിന് മുമ്പ് ഫോട്ടോകൾ പ്രിവ്യൂ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. 1/5 ഇഞ്ച് 5MP CMOS സെൻസർ ഉപയോഗിച്ച് ഇതിനു 1920×2560 റെസല്യൂഷനിൽ സ്റ്റിൽ ഇമേജുകൾ പകർത്താനാകും. ഇതു സ്റ്റാൻഡേർഡ് മോഡിൽ 600×800 റെസല്യൂഷനിലും ഹൈ-ക്വാളിറ്റി 2020 മോഡിൽ 1080×1440 റെസല്യൂഷനിലും വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു, രണ്ടും MP4 ഫോർമാറ്റിൽ സെക്കൻഡിൽ 24 ഫ്രെയിമുകൾ വരുന്ന രീതിയിലായിരിക്കും.
ക്യാമറ 100 മുതൽ 1600 വരെ (ഓട്ടോ) ISO റേഞ്ച്, 1/4 മുതൽ 1/8000 സെക്കൻഡ് വരെയുള്ള ഷട്ടർ സ്പീഡ്, F2.0 അപ്പർച്ചർ എന്നിവയെ പിന്തുണയ്ക്കുന്നു. ഇത് ±2 EV കോംപൻസേഷനോടുകൂടിയ പ്രോഗ്രാം AE എക്‌സ്‌പോഷർ, TTL 256 സ്പ്ലിറ്റ് മീറ്ററിംഗ്, സിംഗിൾ AF വിത്ത് ഫേസ് റെക്കഗ്നിഷൻ ഫ്രം 10cm ടു ഇൻഫിനിറ്റി എന്നിവ ഉപയോഗിക്കുന്നു.
കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് 5.4, 2.4GHz വൈ-ഫൈ എന്നിവ ഉൾപ്പെടുന്നു, ഇത് റിമോട്ട് ഷൂട്ടിംഗ്, ഫയൽ ട്രാൻസ്ഫർ, ഫേംവെയർ അപ്‌ഡേറ്റുകൾ, സ്മാർട്ട്‌ഫോണുകളിൽ നിന്ന് നേരിട്ടുള്ള
പ്രിന്റിംഗ് എന്നിവ സാധ്യമാക്കുന്നു. ഏകദേശം 16 സെക്കൻഡിനുള്ളിൽ 1600×600 റെസല്യൂഷനിൽ പ്രിന്റുകൾ നിർമ്മിക്കാനാകും. ബിൽറ്റ്-ഇൻ ബാറ്ററി ഒറ്റ ചാർജിങ്ങിൽ 100 പ്രിന്റുകളെ വരെ പിന്തുണയ്ക്കുന്നു. ബ്ലാക്ക്, ഗ്രേ നിറങ്ങളിൽ ഫിനിഷ് ചെയ്ത, FUJICA സിംഗിൾ-8 ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു വെർട്ടിക്കൽ ഗ്രിപ്പ് ഡിസൈനും ക്യാമറയിലുണ്ട്.
ces_story_below_text
പരസ്യം
പരസ്യം
Realme Neo 8 Launched With Snapdragon 8 Gen 5 Chip, 8,000mAh Battery: Price, Features